ട്വന്റി-20 ലോകകപ്പിൽ മുത്തമിട്ട് ഇന്ത്യ, ടി20-യിൽ ഇന്ത്യ നേടുന്ന രണ്ടാം കിരീടമാണിത്. ഇന്ത്യക്കായി ലോകകപ്പ് നേടിത്തന്ന ഇതിഹാസ നായകന്മാരുടെ പട്ടികയിലേക്ക് രോഹിത് ശർമയുടെ പേര് കൂടി ചേരുമ്പോൾ ബാർബഡോസും ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കുന്നു.
ഇന്ത്യ ഉയർത്തിയ 177 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. മത്സരത്തിനൊടുവിൽ സൂര്യകുമാറിൻ്റെ തകർപ്പൻ ബൗണ്ടറി ലൈൻ ക്യാച്ച് ഇന്ത്യൻ വിജയത്തിന് ജീവൻ നൽകി.
ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക തുടക്കം മുതൽ പതറി. എന്നാൽ ഡി കോക്കിൻ്റെയും ക്ലാസൻ്റെയും ഇന്നിങ്‌സിൻ്റെ കരുത്തിൽ ചൈന പൊരുതിയെങ്കിലും വിജയത്തിലെത്താനായില്ല. ക്ലാസനും മില്ലറും ആക്രമിച്ചു തുടങ്ങിയതോടെ ഇന്ത്യ ആശങ്കയിലായി. ഇരുവരും ചേർന്ന് ടീമിനെ 15 ഓവറിൽ 147ൽ എത്തിച്ചു. പിന്നെ വലിയ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല.
17-ാം ഓവറിൽ ഹാർദിക് ക്ലാസനെ മടക്കിയതോടെ ഇന്ത്യൻ പ്രതീക്ഷ തിരിച്ചുവന്നു. 27 പന്തിൽ 52 റൺസെടുത്താണ് താരം മടങ്ങിയത്. അപ്പോഴും ക്രീസിൽ മില്ലർ ഭീഷണിയായിരുന്നു. എന്നാൽ 18-ാം ഓവറിൽ മിന്നുന്ന ക്യാച്ചിലൂടെ സൂര്യ കുമാർ മില്ലറെ മടക്കി ഇന്ത്യയുടെ വിജയം ഉറപ്പിച്ചു. പിന്നാലെ വന്നവർക്കും ടീം സ്‌കോറിൽ കാര്യമായ ചലനമുണ്ടാക്കാനായില്ല.