Obituary News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Obituary News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

കാഞ്ഞങ്ങാട്ടെ ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയില്‍. #Kasargod

 


കാസർകോട്: കാഞ്ഞങ്ങാട്ടെ ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യ ചെയ്തു. അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പാറക്കലൈയിലെ ഗോപി (60), ഭാര്യ ഇന്ദിര (55), മക്കളായ രാജേഷ് (32), രാകേഷ് (27) എന്നിവർ ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്തു.

വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെയാണ് വാർത്ത പുറത്തുവന്നത്. നാലുപേരെയും പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇളയ മകൻ ഒഴികെ മറ്റ് മൂന്ന് പേരും വഴിമധ്യേ മരിച്ചു. ഇളയ മകൻ രാകേഷ് പരിയാരം മെഡിക്കൽ കോളേജിൽ മരിച്ചു. കർഷകരായ ഗോപിയും കുടുംബവും കൂട്ട ആത്മഹത്യയ്ക്ക് കാരണം കടുത്ത സാമ്പത്തിക ബാധ്യതയാണെന്ന് പറയുന്നു.

(കുറിപ്പ്: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ്‌ലൈൻ നമ്പറുകൾ - 1056, 0471- 2552056)

നിര്യാതനായി. #Obituary

ആലക്കോട് : കണ്ണൂർ ആലക്കോട് ഒടുവള്ളിതട്ടിലെ ജോയി വേരനാൽ (60) നിര്യാതനായി.
ഭാര്യ ആലിസ് (മൈങ്കണ്ടത്തിൽ കുടുംബാംഗം) മക്കൾ: അഖിൽ ജോയ്, അരുൺ ജോയ് (DYFI ജില്ലാ കമ്മറ്റിയംഗം) മരുമകൾ: സോന പുള്ളോലിത്തടത്തിൽ, നെടുമുണ്ട. സംസ്കാരം നാളെ (26.01.2025) ഞായർ വൈകുന്നേരം 3 മണിക്ക് വിളക്കന്നൂർ ക്രിസ്തുരാജ ദേവാലയയ സെമിത്തേരിയിൽ.

ഓർമ്മയായി മൻമോഹൻ സിംഗ് ; സംസ്ക്കാരം നാളെ, രാജ്യത്ത് ഏഴു ദിവസം ദുഃഖാചരണം. #ManmohanSing #Obituary

മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. മൻമോഹൻ സിംഗിൻ്റെ മൃതദേഹം ശനിയാഴ്ച സംസ്കരിക്കും.   ഇന്നലെ രാത്രി 9.51 ഓടെയായിരുന്നു.   ഡൽഹിയിലെ വസതിയിൽ കുഴഞ്ഞുവീണു.   ഉടൻ എയിംസിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.   മൃതദേഹം എഐസിസി ആസ്ഥാനത്ത് പൊതുദർശനത്തിന് വെക്കും.   രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.    രാവിലെ 11ന് പ്രത്യേക മന്ത്രിസഭായോഗം ചേരും.

  രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയൻ, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, മുൻ എംപി സെബാസ്റ്റ്യൻ പോൾ എന്നിവർ മൻമോഹൻ സിങ്ങിൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

പ്രിയ സാഹിത്യകാരന് വിടപറയാൻ നാടൊഴുകുന്നു, സംസ്കാരം വൈകുന്നേരം അഞ്ചിന്.. #MTVasudevanNair #Funeral

മലയാളത്തിൻ്റെ പ്രിയ കഥാകൃത്ത് എം.ടി. വാസുദേവൻ നായരുടെ  സംസ്കാര ചടങ്ങുകൾ വൈകീട്ട് അഞ്ചിന് നടക്കും.    എം.ടി.യെ അവസാനമായി ഒരു നോക്ക് കാണാൻ നിരവധി പ്രമുഖർ കോഴിക്കോട്ടെ വീട്ടിലെത്തി.   മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യോപചാരം അർപ്പിച്ചു.    എംടിയുടെ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്ത് 2 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.    പത്തു മണിയോടെ അദ്ദേഹത്തിന് 91 വയസ്സായിരുന്നു.    ശ്വാസതടസ്സത്തെ തുടർന്ന് 15ന് രാവിലെയാണ് എംടിയെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.   തുടർന്ന് ഹൃദയസ്തംഭനം ഉണ്ടാവുകയും ആരോഗ്യനില വഷളാവുകയും ചെയ്തു.    നോവലിസ്റ്റ്, എഡിറ്റർ, തിരക്കഥാകൃത്ത്, സംവിധായകൻ.   എംടി എന്ന രണ്ടക്ഷരം കൊണ്ട് സർഗ്ഗാത്മകതയുടെ വിവിധ മേഖലകളിൽ മലയാളിയെ എന്നും വിസ്മയിപ്പിച്ച പ്രതിഭയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ.   ഇന്ത്യൻ സാഹിത്യത്തിന് മഹത്തായ എഴുത്തുകാരൻ്റെ സംഭാവന നിരവധി തലമുറകളിൽ മായാത്ത മുദ്ര പതിപ്പിച്ചു.    അക്ഷരങ്ങളിലൂടെയും അഭ്രപാളികളിലൂടെയും ലളിതമായ ഭാഷയിലൂടെയും പരിചിതമായ ജീവിത ചുറ്റുപാടുകളിലൂടെയും ജീവിതയാഥാർത്ഥ്യങ്ങളുടെ നേർക്കാഴ്ചയാണ് എംടി നൽകിയത്. എം.ടി.യെ അവസാനമായി ഒരു നോക്ക് കാണാൻ നിരവധി പ്രമുഖർ കോഴിക്കോട്ടെ വീട്ടിലെത്തി.   മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യോപചാരം അർപ്പിച്ചു.    എംടിയുടെ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്ത് 2 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.    പത്തു മണിയോടെ അദ്ദേഹത്തിന് 91 വയസ്സായിരുന്നു.    ശ്വാസതടസ്സത്തെ തുടർന്ന് 15ന് രാവിലെയാണ് എംടിയെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.   തുടർന്ന് ഹൃദയസ്തംഭനം ഉണ്ടാവുകയും ആരോഗ്യനില വഷളാവുകയും ചെയ്തു.    നോവലിസ്റ്റ്, എഡിറ്റർ, തിരക്കഥാകൃത്ത്, സംവിധായകൻ.   എംടി എന്ന രണ്ടക്ഷരം കൊണ്ട് സർഗ്ഗാത്മകതയുടെ വിവിധ മേഖലകളിൽ മലയാളിയെ എന്നും വിസ്മയിപ്പിച്ച പ്രതിഭയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ.   ഇന്ത്യൻ സാഹിത്യത്തിന് മഹത്തായ എഴുത്തുകാരൻ്റെ സംഭാവന നിരവധി തലമുറകളിൽ മായാത്ത മുദ്ര പതിപ്പിച്ചു.    അക്ഷരങ്ങളിലൂടെയും അഭ്രപാളികളിലൂടെയും ലളിതമായ ഭാഷയിലൂടെയും പരിചിതമായ ജീവിത ചുറ്റുപാടുകളിലൂടെയും ജീവിതയാഥാർത്ഥ്യങ്ങളുടെ നേർക്കാഴ്ചയാണ് എംടി നൽകിയത്.

തമിഴ് ചലച്ചിത്ര താരം ഡൽഹി ഗണേഷ് അന്തരിച്ചു. #DelhiGanesh_PassedAway

പ്രശസ്ത തമിഴ് നടൻ ഡൽഹി ഗണേഷ് (80) അന്തരിച്ചു.   വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെ രാത്രി 11.30 ഓടെ ചെന്നൈയിലെ സെന്താമിർ നഗറിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. 
  തമിഴിലും മലയാളത്തിലുമടക്കം വിവിധ ഭാഷകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.   1976ൽ കെ ബാലചന്ദ്രൻ്റെ പട്ടണപ്രവേശം എന്ന മലയാള ചിത്രത്തിലൂടെയായിരുന്നു ഡൽഹി ഗണേഷിൻ്റെ സിനിമാലോകത്തേക്കുള്ള പ്രവേശനം.   കെ ബാലചന്ദർ ഗണേശൻ എന്ന യഥാർത്ഥ പേര് ഡൽഹി ഗണേഷ് എന്നാക്കി മാറ്റി.   പിന്നീട് 400-ലധികം ചിത്രങ്ങളിൽ സ്വഭാവ നടനായും വില്ലനായും മികച്ച പ്രകടനം നടത്തി ഇന്ത്യൻ സിനിമയിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.   രജനികാന്തിൻ്റെയും കമൽഹാസൻ്റെയും ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം.

 തമിഴിലെ പ്രശസ്തമായ സിനിമകളായ നായകൻ, അവ്വൈ ഷൺമുഖി, തെന്നാലി, സത്യ, സാമി, സിന്ധുഭൈരവി, മൈക്കിൾ മദന കാമ രാജൻ, അയൻ തുടങ്ങിയവയിലെ വേഷങ്ങൾ എടുത്തുപറയേണ്ടതാണ്.   ധ്രുവം, കാലാപാനി, ദേവാസുരം, കീർത്തിചക്ര, കൊച്ചി രാജ, പോക്കിരി രാജ, മനോഹരം  എന്നിവയാണ് അദ്ദേഹം അഭിനയിച്ച മറ്റ് മലയാള ചിത്രങ്ങൾ.   1979-ൽ തമിഴ്‌നാട് സ്റ്റേറ്റ് ഫിലിം അവാർഡ് നേടി. സിനിമയിൽ പ്രവേശിക്കുന്നതിന് മുമ്പ് പത്ത് വർഷം ഇന്ത്യൻ വ്യോമസേനയിൽ സേവനമനുഷ്ഠിച്ചു.

വനിതാ ഹോസ്റ്റലില്‍ തീപ്പിടിത്തം; 2 പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം... #Crime_News

 


 തമിഴ്നാട്ടിലെ മധുരയില്‍ വനിതാ ഹോസ്റ്റലിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ടുപേര്‍ മരിച്ചു. ശരണ്യ, പരിമളം എന്നിവരാണ് മരിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ഏതാനുംപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പെരിയാര്‍ ബസ് സ്റ്റാന്‍ഡിന് സമീപം കത്രപ്പാളയത്തുള്ള ഹോസ്റ്റലില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നാലിനാണ് തീപ്പിടിത്തമുണ്ടായത്. അഗ്‌നിശമന സേനയെത്തി തീകെടുത്തി.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ തുടര്‍നടപടികള്‍ക്കായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.


വനിതാ ഹോസ്റ്റലില്‍ തീപ്പിടിത്തം; 2 പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം......

Read more at: https://www.mathrubhumi.com/news/india/two-girls-dead-in-hostel-fire-in-madurai-1.9895449

യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി... #Crime_News

 


പെരുമ്പാവൂർ ഓടയ്ക്കാലിയിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ഓടയ്ക്കാലി പുളിയാമ്പിള്ളിമുഗൾ, നെടുമ്പുറത്ത് വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ ചാന്ദിനി 29 ആണ് മരിച്ചത്.
ഇന്നലെയായിരുന്നു സംഭവം. പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ചാന്ദിനി ഒരു സ്വകാര്യ മൈക്രോ ഫൈനാൻസ് സ്ഥാപനത്തിൽ നിന്ന് പണം വായ്പ എടുത്തിരുന്നുവെന്നാണ് വിവരം. ഇതിന്റെ ഗഡുക്കൾ അടയ്ക്കേണ്ട ദിവസമായിരുന്നു ബുധനാഴ്ച. ഇതിൽ കുടിശ്ശികയും ഉണ്ടായിരുന്നു. ഫൈനാൻസ് സ്ഥാപനത്തിലെ ജീവനക്കാരിൽ ചിലർ ബുധനാഴ്ച ഇവരുടെ വീട്ടിൽ വന്നതായിയാണ് വിവരം. ഇക്കാര്യം അടക്കം പരിശോധിക്കുമെന്ന് കുറുപ്പുംപടി പോലീസ് വ്യക്തമാക്കി.

ട്യൂഷന്‍ കഴിഞ്ഞ് വരുന്നതിനിടെ മതില്‍ ഇടിഞ്ഞ് വീണു; 14കാരന് ദാരുണാന്ത്യം... #Obituary

 



ആലപ്പുഴ ആറാട്ട് വഴിയില്‍ വിദ്യാർത്ഥി മതിലിടിഞ്ഞ് വീണ് മരിച്ചു. അന്തെക്ക് പറമ്പ് വീട്ടില്‍ അലിയുടെ മകന്‍ അല്‍ ഫയാസ് (14) ആണ് മരിച്ചത്. ആലപ്പുഴ ലജ്‌നത്ത് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അല്‍ ഫയാസ്.

ട്യൂഷന്‍ കഴിഞ്ഞുവരുന്നതിനിടെ വീടിന് സമീപം വച്ച് അയല്‍പക്കത്തെ മതിലിടിഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.

വയറിളക്കവും ഛർദ്ദിയും ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു... #Obituary

 


  നാദാപുരത്ത് വയറിളക്കവും ഛർദ്ദിയും ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. വളയം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ദേവതീർത്ഥ (14) യാണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. രണ്ടുദിവസം മുൻപ് വയറിളക്കവും ഛർദിയും ഉണ്ടായതിനെ തുടർന്ന് തലശ്ശേരിയിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

ടെറസിൽ കളിച്ചുകൊണ്ടിരിക്കെ താഴേക്ക് വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം... #Obituary

 


 ടെറസിൽ കളിച്ചുകൊണ്ടിരിക്കെ താഴേക്ക് വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം. പത്തനംതിട്ട കോന്നി കുമ്മണ്ണൂർ സ്വദേശികളായ ഷമീർ -സബീന ദമ്പതികളുടെ മകൾ അഫ്ര മറിയം ആണ് മരിച്ചത്. ടെറസിൽ നിന്ന് വീണ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

എട്ടാം ക്ലസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി; മരണത്തിൽ അസ്വാഭാവികത ഉള്ളതായും പൊലീസ്... #Crime_News

 


തിരുവനന്തപുരം വെള്ളറടയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെള്ളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ അഖിലേഷ് കുമാറാണ് മരിച്ചത്.വീടിനുള്ളിലെ ജനാലയിലെ കമ്പിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കൈകൾ തുണികൊണ്ട് പിന്നിൽ കെട്ടിയ നിലയിലാണ് കണ്ടത്. ആത്മഹത്യയല്ലെന്നാണ് പ്രാഥമിക നിഗമനം.മരണത്തിൽ അസ്വാഭാവികത ഉള്ളതായും പൊലീസ് സംശയിക്കുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. പൊലീസ് അന്വേഷണവുമായി ബന്ധപ്പെട്ട് തുടർ നടപടികൾ സ്വീകരിച്ചുവരികെയാണ്.

റിമോര്‍ട്ട് കണ്‍ട്രോള്‍ ഗേറ്റിനുള്ളില്‍ കുടുങ്ങി 9 വയസുകാരന് ദാരുണാന്ത്യം... #Obituary

 


മലപ്പുറം തിരൂര്‍ വൈലത്തൂരില്‍ റിമോര്‍ട്ട് കണ്‍ട്രോള്‍ ഗേറ്റിനുള്ളില്‍ കുടുങ്ങി 9 വയസുകാരന് ദാരുണാന്ത്യം. വൈലത്തൂര്‍ ചെലവിന്‍ സ്വദേശി അബ്ദുല്‍ ഗഫൂര്‍ -സജില ദമ്പതികളുടെ മകന്‍ മുഹമ്മദ് സിനാന്‍ ആണ് മരിച്ചത്. ഗേറ്റില്‍ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ മുഹമ്മദ് സിനാനെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഇന്ന് വൈകീട്ട് 4 മണിയ്ക്കാണ് ദാരുണ സംഭവമുണ്ടാകുന്നത്. കുട്ടി വൈകീട്ട് അയല്‍പക്കത്തുള്ള വീടുവഴി പള്ളിയിലേക്ക് പോകുകയായിരുന്നു. ഇതേ വഴിയ്ക്ക് കുട്ടി സ്ഥിരമായി സഞ്ചരിക്കുമായിരുന്നു. വൈകീട്ടോടെ നാട്ടുകാരാണ് കുട്ടിയെ ഗേറ്റില്‍ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. കുട്ടി ഗേറ്റിനുള്ളില്‍ എങ്ങനെയാണ് കുടുങ്ങിതെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

'അനസ്തേഷ്യ നല്‍കി 4 വയസുകാരന്റെ മരണം'; ചികിത്സാപിഴവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്... #obituary

 


മലപ്പുറത്തെ 4 വയസുകാരന്റെ മരണം ചികിത്സാപിഴവ് കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ജൂണ് ഒന്നിനാണ് കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിൽ അരിമ്പ്ര സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ്‌ ഷാനിൽ മരിച്ചത്. അനസ്‌തേഷ്യ മരണത്തിന് കാരണമായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്.അനസ്തേഷ്യ നല്‍കി അല്പസമയത്തിന് ശേഷം കുഞ്ഞ് മരിക്കുകയായിരുന്നു. മുറിവിന് തുന്നലിടാനായി അനസ്തേഷ്യ നല്‍കണമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. കുഞ്ഞിന് മറ്റ് അസുഖങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല.ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ നടപടി വേണമെന്ന് കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു. കുഞ്ഞ് മരിച്ച വിവരം ആശുപത്രി അധികൃതര്‍ മറച്ചുവച്ചെന്നും ആംബുലന്‍സില്‍ വെച്ചാണ് കുഞ്ഞ് മരിച്ചതെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.

ഒൻപതാം ക്ലാസുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി... #Crime_News

 


കൊല്ലം ചിതറ പുതുശ്ശേരിയിൽ ഒൻപതാം ക്ലാസുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പ്രസാദ് -ശാലിനി ദമ്പതികളുടെ മകൾ പൂജ ആണ് മരിച്ചത്. പെൺകുട്ടിയെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. കഴിഞ്ഞദിവസം രാത്രിയാണ് പെൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വീട്ടുകാരാണ് ആദ്യം പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ആത്മഹത്യക്ക് പിന്നിലെ കാരണം എന്താണെന്നതിൽ‌ വ്യക്തതയില്ല. പെൺകുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

സോഷ്യൽ മീഡിയ ഇന്‍ഫ്ളുവന്‍സറുടെ മരണം; പ്രതിയുടെ മൊബൈലിൽ നിന്ന് നിർണായക തെളിവുകൾ ലഭിച്ചതായി സൂചന... #Crime_News


തിരുവനന്തപുരത്ത് ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെൺകുട്ടിയുടെ ആത്മഹത്യയിൽ, അറസ്റ്റിലായ നെടുമങ്ങാട്‌ സ്വദേശി ബിനോയിയുടെ മൊബൈലിൽ നിന്ന് നിർണായക തെളിവുകൾ ലഭിച്ചതായി സൂചന. പുതിയ തെളിവുകൾ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്തും. യുവാവിന്റെ ഫോണിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ ഉപയോഗിച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നോ എന്നാണ് അന്വേഷിക്കുന്നത്.

പെൺകുട്ടിയുടെ കൂടുതൽ സുഹൃത്തുക്കളുടെ മൊഴി പൂജപ്പുര പോലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും. സൈബർ ആക്രമണം അല്ല മരണകാരണമെന്ന് കുടുംബം ഉറപ്പിക്കുന്ന പശ്ചാത്തലത്തിൽ, പെൺകുട്ടിയുടെ പിതാവിന്റെ മൊഴിയും രേഖപ്പെടുത്തും. സൈബർ ആക്രമണം മരണകാരണമായേക്കാം എന്ന സാധ്യത പോലീസ് തള്ളിക്കളയുന്നില്ല.

പെൺകുട്ടിയുടെ മൊബൈൽ ഫോൺ അടക്കം അന്വേഷണ സംഘം വിശദമായി പരിശോധിക്കും. പ്രതി ബിനോയിയെ ഇന്നും ചോദ്യം ചെയ്യും.പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണത്തിൽ തുടക്കം മുതൽ ആരോപണം നീണ്ടത് നെടുമങ്ങാട് സ്വദേശി ബിനോയിയുടെ നേർക്കായിരുന്നു. ഇതിനെ തുടർന്നാണ് പൂജപ്പുര പൊലീസ് ബിനോയിയെ സ്റ്റേഷനിൽ വിളിച്ച് വരുത്തി ചോദ്യം ചെയ്തത്. ആത്മഹത്യക്ക് കാരണം സൈബർ ആക്രമണമല്ല, ബിനോയിയുടെ പീഡനമാണെന്ന് കുടുംബം പരാതി കൂടി നൽകിയതോടെ ബിനോയിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

21കാരനായ ബിനോയിയും ഇൻസ്റ്റഗ്രാം താരമാണ്. ആത്മഹത്യ പ്രേരണ, പോക്‌സോ അടക്കമുള്ള വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. പെൺകുട്ടിയുമായി ഏറെ കാലം അടുപ്പം ഉണ്ടായിരുന്നു ബിനോയിയ്ക്ക്. ബന്ധം അവസാനിപ്പിച്ചതോടെ പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ചെന്നാണ് കുടുംബം ആരോപിക്കുന്നത്. കേസിൽ പെൺകുട്ടിയുടെ കുടുംബത്തിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇടിമിന്നലേറ്റ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം... #Obituary

 


കൊല്ലം പുനലൂർ മണിയാറിൽ ഇടിമിന്നലേറ്റ് തൊഴിലാളികൾ മരിച്ചു. മണിയാർ സ്വദേശികളായ രജനി (45 ) സരോജം 42 എന്നിവരാണ് മരിച്ചത്. ജോലിക്കിടെയാണ് അപകടം ഉണ്ടായത്. 12 മണിയോടെയാണ് അപകടം ഉണ്ടായത്. ഉടനെ നാട്ടുകാർ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ‌ ജോലി ചെയ്യുന്നതിനിടെയാണ് ഇടമിന്നലേറ്റത്. ഇരുവരുടെയും മൃതദേഹങ്ങൾ പുനലൂർ താലൂക്ക് ആശുപത്രിയിൽ.

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാതശിശു മരിച്ചു... #Obituary

 


മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാതശിശു മരിച്ചു. 78 ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത്. വടക്കാഞ്ചേരി ഉത്രാളി കാവിന് സമീപമാണ് സംഭവം. ചാത്തൻ കോട്ടിൽ അൻസാർ – ഷിഹാന തസ്നി ദമ്പതികളുടെ മകളാണ് മരണമടഞ്ഞത്.ചൊവ്വാഴ്ച പുലർച്ചെയാണ് നൈഷാന ഇഷാൽ (78 ദിവസം) മരണമടഞ്ഞത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് അയച്ചിരിക്കുകയാണ്.

'മരിച്ചതല്ല കൊന്നതാണ് ',സൈബറാക്രമണം; ആത്മഹത്യയ്ക്ക് ശ്രമിച്ച ഇൻസ്റ്റഗ്രാം താരമായ വിദ്യാർഥിനി മരിച്ചു... #Crime_News

 


സൈബറാക്രമണത്തിന്റെ പേരില്‍ തിരുവനന്തപുരത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച ഇന്‍സ്റ്റഗ്രാം താരം തൃക്കണ്ണാപുരം സ്വദേശിനി ആദിത്യ(18) ചികിത്സയിലിരിക്കേ മരിച്ചു. കോട്ടണ്‍ഹില്‍ ഗേള്‍സ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്.

ഒരാഴ്ച മുമ്പാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ തുടരവെ തിങ്കളാഴ്ച രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

നെടുമങ്ങാട് സ്വദേശിയയും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറുമായ യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. കുറച്ചുനാളുകള്‍ക്കുമുമ്പ് ഇരുവരും വേര്‍പിരിഞ്ഞിരുന്നു. ഇതിന് പിന്നാലെ രണ്ടുപേരുടേയും പോസ്റ്റുകള്‍ക്ക് താഴെ ഫോളോവര്‍മാര്‍ ചേരിതിരിഞ്ഞ് കമന്റുകളിടുന്നത് പതിവായിരുന്നു. വ്യക്തിപരമായ അധിക്ഷേപം ഉള്‍പ്പെടെ കമന്റുകളില്‍ ഉണ്ടായിരുന്നു. ഇതില്‍ മനം നൊന്തായിരുന്നു ആത്മഹത്യ.

മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് തൃക്കണ്ണാപുരത്തെ വാടകവീട്ടിലേക്ക് എത്തിച്ചു. ശാന്തികവാടത്തില്‍ സംസ്‌കാരം നടക്കും. പൂജപ്പുര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇതിനകം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം കുടുംബം പരാതി നല്‍കുമെന്നാണ് വിവരം.

ദാരുണം! ടെമ്പോ ട്രാവലർ അപകടത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി... #Obituary

 


ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുണ്ടായ ടെമ്പോ ട്രാവലർ അപകടത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. 23 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഋഷികേശ് -ബദരീനാഥ് ഹൈവേയിൽ അളകാനന്ദ നദിക്ക് സമീപം റൈതോലി ഗ്രാമത്തിനടുത്താണ് അപകടമുണ്ടായത്.

ടെമ്പോ ട്രാവലർ റോഡിൽ നിന്ന് തെന്നിമാറി 250 മീറ്ററോളം താഴേക്ക് അളകനന്ദ നദിയുടെ തീരത്തേക്ക് പതിക്കുകയായിരുന്നു. പ്രാദേശിക ഭരണകൂടവും എസ്ഡിആർഎഫിനെയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരുക്കേറ്റ 14 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഗുരുതരമായി പരുക്കേറ്റ നാല് പേരെ എയിംസിലേക്ക് മാറ്റി.
മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ മജിസ്‌ട്രേറ്റിന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുവൈത്ത് തീപിടുത്തം : മരിച്ച 14 മലയാളികളെ തിരിച്ചറിഞ്ഞു; മൃതദേഹങ്ങൾ വ്യോമസേനാ വിമാനത്തിൽ എത്തിക്കും... #Kuwait

 


ബുധനാഴ്ച പുലർച്ചെ കുവൈത്തിലെ മംഗെഫിൽ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച 14 മലയാളികളെ തിരിച്ചറിഞ്ഞു. കൊല്ലം സ്വദേശികളായ ശൂരനാട് വടക്ക് വയ്യാങ്കര തുണ്ടുവിള വീട്ടില്‍ ഷമീര്‍ ഉമറുദ്ദീന്‍ (30), പുനലൂര്‍ നരിക്കല്‍ വാഴവിള അടിവള്ളൂര്‍ സാജന്‍ ജോര്‍ജ് (29), വെളിച്ചിക്കാല വടകോട്ട് വിളയില്‍ ലൂക്കോസ് (സാബു-48), പത്തനംതിട്ട സ്വദേശികളായ പന്തളം മുടിയൂര്‍ക്കോണം ശോഭനാലയത്തില്‍ പരേതനായ ശശിധരന്‍ നായരുടെയും ശോഭനകുമാരിയുടെയും മകന്‍ ആകാശ് ശശിധരന്‍ നായര്‍ (31), കോന്നി അട്ടച്ചാക്കല്‍ ചെന്നശ്ശേരില്‍ സജു വര്‍ഗീസ് (56), വള്ളിക്കോട് വാഴമുട്ടം പുളിനില്‍ക്കുന്നതില്‍ വടക്കേതില്‍ പി.വി. മുരളീധരന്‍ (68), തിരുവല്ല മേപ്രാല്‍ ചിറയില്‍ കുടുംബാംഗം തോമസ് ഉമ്മന്‍(37), കോട്ടയം സ്വദേശികളായ പാമ്പാടി വിശ്വഭാരതി കോളേജിനു സമീപം ഇടിമണ്ണില്‍ സാബു ഫിലിപ്പിന്റെ മകന്‍ സ്റ്റെഫിന്‍ ഏബ്രഹാം സാബു (29), ചങ്ങനാശ്ശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടില്‍ പ്രദീപ് -ദീപ ദമ്പതികളുടെ മകന്‍ ശ്രീഹരി പ്രദീപ് (27), മലപ്പുറം സ്വദേശികളായ തിരൂര്‍ കൂട്ടായി കോതപറമ്പ് കുപ്പന്റെപുരക്കല്‍ നൂഹ് (40), പുലാമന്തോള്‍ തിരുത്ത് സ്വദേശി എം.പി. ബാഹുലേയന്‍ (36), കണ്ണൂര്‍ ധര്‍മടം സ്വദേശി വിശ്വാസ് കൃഷ്ണന്‍, കാസര്‍കോട് സ്വദേശികളായ ചെങ്കള കുണ്ടടുക്ക ഹൗസിലെ കെ. രഞ്ജിത്ത് (34), പിലിക്കോട് എരവില്‍ സ്വദേശി കേളു പൊന്മലേരി (58) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. അപകടത്തില്‍ മൊത്തം 49 പേര്‍ മരിച്ചതായാണ് വിവരം. ഇതില്‍ 41 പേരുടെ മരണം സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതില്‍ 26 പേരെ തിരിച്ചറിഞ്ഞു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0