സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇപ്പോള്‍ എണ്‍പതുകളിലെ ഒരു യാത്രയുടെ പ്രതീതിയാണ്. ഉപയോക്താക്കളുടെ ഫീഡുകള്‍ നിറയെ വിന്റേജ് ലുക്കിലുള്ള '80s സ്റ്റൈല്‍' ചിത്രങ്ങളുമായി ഒരു പുതിയ ട്രെൻഡിന് തുടക്കം കുറിച്ചിരിക്കുകയാണ്. പഴയകാല ഫാഷനും ശൈലികളും പുതിയ തലമുറയ്ക്കിടയിലും വൈറലായി മാറിയിരിക്കുകയാണ്.
നീട്ടി വളർത്തിയ മുടിയും കട്ടി ചെയിനും ഡെനിമും അണിഞ്ഞൊരു വിഭാഗം തിളങ്ങുമ്പോൾ, വയറിലേക്ക് കയറ്റി ടക്ക് ഇൻ ചെയ്ത ഷർട്ടും പാന്റും കൂളിങ് ഗ്ലാസും ധരിച്ച് മറ്റൊരു കൂട്ടരും ശ്രദ്ധ നേടുന്നു. ഇതിനുപുറമെ, പഴയകാല സിനിമകളിലെ പ്രൗഢിയുള്ള കപ്പിള്‍ ഫോട്ടോകള്‍ അതേ ശൈലിയില്‍ പുനരാവിഷ്കരിച്ച് പങ്കുവെക്കുന്നവരും നിരവധിയാണ്. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.
ഈ എണ്‍പതുകളുടെ ഫാഷൻ ശൈലി ചാറ്റ് ജിപിടിയുടെ ഏറ്റവും പുതിയ ട്രെൻഡുകളില്‍ ഒന്നായി മാറിയിരിക്കുകയാണ്. ഈ കൗതുകം സ്വന്തം ചിത്രങ്ങളില്‍ പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കായി പ്രോംപ്ടുകളും റെഡിയാണ്. നിങ്ങളുടെ ഇപ്പോഴത്തെ ഒരു ഫോട്ടോ അപ്ലോഡ് ചെയ്ത് "what would i have looked like in the 80s" എന്ന പ്രോംപ്ട് നല്‍കിയാല്‍ മതി, നിമിഷനേരം കൊണ്ട് എണ്‍പതുകളിലെ ഗെറ്റപ്പിലുള്ള കിടിലൻ ഫോട്ടോ സ്വന്തമാക്കാം.
എണ്‍പതുകളിലെ ഫാഷൻ അല്‍പ്പം അണ്‍റിയലിസ്റ്റിക് ആണെന്ന് പുതുതലമുറ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും, പോപ് മ്യൂസിക്കും ഫിറ്റ്നസ് ക്രേസും പവർ ഡ്രെസിംഗും അരങ്ങുവാണ ആ കാലഘട്ടം ഇന്നത്തെ ജെൻസിയെക്കാള്‍ സ്റ്റൈലിഷും മാസ്സുമായിരുന്നു എന്ന് ഈ ചിത്രങ്ങള്‍ തെളിയിക്കുന്നു. കാലം മാറുമ്പോൾ ഫാഷനും ട്രെൻഡുകളും തിരികെ എത്തുമെന്നതിന് ഈ തരംഗം ഒരു മികച്ച ഉദാഹരണമാണ്.

Hashtags: #80sFashion #AIArt #VintageVibes #SocialMediaTrend #ChatGPT #RetroStyle #MalayalamNews
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.