Kerala School News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Kerala School News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

പ്ലസ് വണ്‍ പ്രവേശനം ആരംഭിച്ചു; ഇന്നുമുതല്‍ അപേക്ഷ സമര്‍പ്പിക്കാം, ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക.. #PlusOneAdmission

 


 കണ്ണൂർ: സംസ്ഥാനത്ത് ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനുള്ള അപേക്ഷകൾ ബുധനാഴ്ച നാല് മണി മുതൽ സമർപ്പിക്കാം. ഹയർസെക്കൻഡറി പ്രവേശന വെബ്സൈറ്റ് https://www.hscap.kerala.gov.in/ വഴിയാണ് അപേക്ഷിക്കേണ്ടത്. സംസ്ഥാനത്തെ എല്ലാ ഹൈസ്‌കൂളിലും ഹയർ സെക്കൻഡറി സ്‌കൂളിലും ഹെൽപ്പ് ഡെസ്‌ക് ഉണ്ട്. 20 വരെ അപേക്ഷിക്കാം. 24ന് ട്രയൽ അലോട്ട്മെൻ്റ് നടക്കും. ജൂൺ രണ്ടിനാണ് ആദ്യ അലോട്ട്മെൻ്റ്. 10ന് രണ്ടാം അലോട്ട്മെൻ്റും 16ന് മൂന്നാം അലോട്ട്മെൻ്റും നടക്കും. ജൂൺ 18-ന് ക്ലാസ് തുടങ്ങും. ജൂലൈ 23ന് പ്രവേശന നടപടി അവസാനിക്കും.

സ്കൂളിലെ കോളിഫ്ലവർ മോഷണം: 'കുഞ്ഞുങ്ങൾ വിഷമിക്കണ്ട നിങ്ങളോടൊപ്പം ഞാനുമുണ്ട്'; മന്ത്രി വി ശിവൻകുട്ടി#kerala

തൈക്കാട്: ഗവൺമെന്റ് മോഡൽ എച്ച്.എസ്.എൽ.പി. സ്കൂളിലെ തോട്ടത്തിൽ നിന്ന് പച്ചക്കറി മോഷണം പോയ സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് കത്തയച്ച് കുട്ടികൾ. ഉച്ചഭക്ഷണത്തിനായി കുട്ടികൾ നട്ടുവളർത്തിയ പച്ചക്കറികളാണ് ആളില്ലാത്ത നേരം നോക്കി ആളുകൾ മോഷ്ടിച്ചത്. കള്ളനെ കണ്ടുപിടിക്കാൻ സ്കൂളിൽ സിസിടിവി സ്ഥാപിക്കണമെന്നും കുട്ടികൾ കത്തിൽ ആവശ്യപ്പെട്ടു. സ്കൂൾ ലീഡർമാരായ രണ്ട് വിദ്യാർത്ഥികളാണ് കത്തെഴുതിയിരിക്കുന്നത്. എന്നാൽ സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. കുട്ടികളെഴുതിയ കത്ത് കൂടി ഉൾപ്പെടുത്തിയായിരുന്നു മന്ത്രിയുടെ മറുപടി. വിദ്യാഭ്യാസ അധികൃതരോടും കാര്യങ്ങൾ അന്വേഷിച്ചറിയാൻ നിർദേശം നൽകിയിട്ടുണ്ടെന്നും പ്രിയപ്പെട്ട കുഞ്ഞുങ്ങൾ വിഷമിക്കേണ്ടന്നും അദ്ദേഹം കുഞ്ഞുങ്ങളെ ആശ്വസിപ്പിച്ചു. മന്ത്രിയുടെ കുറിപ്പ് ഇങ്ങനെ: തൈക്കാട് ഗവൺമെന്റ് മോഡൽ എച്ച്.എസ്.എൽ.പി. സ്കൂളിലെ തോട്ടത്തിൽ നിന്ന് പച്ചക്കറി മോഷണം പോയതായുള്ള കുഞ്ഞുങ്ങളുടെ പരാതി ശ്രദ്ധയിൽപ്പെട്ടു. ഇക്കാര്യത്തിൽ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. വിദ്യാഭ്യാസ അധികൃതരോടും കാര്യങ്ങൾ അന്വേഷിച്ചറിയാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ എന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങൾ വിഷമിക്കേണ്ട എന്നാണ് എനിക്ക് പറയാനുള്ളത്. നിങ്ങളോടൊപ്പം ഞാനുമുണ്ട്…. അധ്യാപകരും കുട്ടികളും പിടിഎ അംഗങ്ങളും ചേർന്ന് കൃഷിചെയ്ത പച്ചക്കറികളാണ് മോഷണം പോയത്. കഴിഞ്ഞ മൂന്ന് മാസത്തെ കുട്ടികളുടെ കഷ്ടപ്പാടാണിത്. ഇന്നലെ 18 കോളിഫ്ലവറുകളാണ് മോഷണം പോയത്. ഇത് രണ്ടാം തവണയാണ് സ്കൂളിലെ പച്ചക്കറിത്തോട്ടത്തിൽ നിന്നും ഉച്ചഭക്ഷണത്തിന്റെ ആവശ്യത്തിനായി കൃഷി ചെയ്തുണ്ടാക്കിയ പച്ചക്കറികൾ മോഷ്ടിക്കപ്പെടുന്നത്. പച്ചക്കറിത്തോട്ടം സ്കൂളിന്റെ സൗന്ദര്യമാണെന്നും കള്ളന്മാർ സ്കൂളിൽ കയറാതെ നോക്കാൻ പൊലീസിനോട് പറയണമെന്നും കുട്ടികൾ മന്ത്രിക്കെഴുതിയ കത്തിൽ പറയുന്നുണ്ട്. കള്ളനെ കണ്ടെത്താൻ സ്കൂളിൽ സിസിടിവി വേണമെന്നാണ് കത്തിലൂടെ കുട്ടികളുടെ ആവശ്യം.

അതിജീവനത്തിന്‍റെ പുതിയ പാഠം, മേപ്പാടി സ്ക്കൂളില്‍ നാളെ പ്രവേശനോത്സവം.. #MeppadiSchool

ഫയല്‍ ഫോട്ടോ | കടപ്പാട് : ഫെസ് ബുക്ക് പേജ്, മേപ്പാടി സ്ക്കൂള്‍.

 

വയനാട് : അതിജീവനത്തിൻ്റെ ആദ്യപാഠങ്ങളുമായി വയനാട് ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിലെ കുട്ടികൾക്കായി നാളെ മേപ്പാടി സ്കൂളിൽ പ്രവേശനോത്സവം നടക്കും. ദുരന്തത്തിൽ തകർന്ന മുണ്ടക്കൈ, വെള്ളാർമല സ്‌കൂളിലെ 614 വിദ്യാർഥികൾ നാളെ മേപ്പാടി ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെത്തും.

വിദ്യാർഥികൾക്ക് യാത്രാസൗകര്യമുൾപ്പെടെയുള്ള എല്ലാ ക്രമീകരണങ്ങളും സ്കൂൾ അധികൃതർ ഒരുക്കിയിട്ടുണ്ട്. ഒരു കാരണവശാലും വിദ്യാർഥികളുടെ അധ്യയന വർഷം നഷ്ടപ്പെടാതിരിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് താൽക്കാലിക സൗകര്യങ്ങളോടെ ക്ലാസുകൾ ആരംഭിക്കുന്നത്.

സംസ്ഥാനത്ത് സ്‌കൂൾ സമയത്തില്‍ മാറ്റം; എട്ടുമുതൽ ഒരു മണിവരെയാക്കാൻ ശുപാർശ... #Kerala

 


സംസ്ഥാനത്ത് സ്കൂൾ സമയം രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാക്കി മാറ്റണമെന്ന് ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശ. പ്രീ സ്കൂളിൽ 25, ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകളിൽ 35 എന്നിങ്ങനെ കുട്ടികളുടെയെണ്ണം കുറയ്ക്കാനും നിർദേശിച്ചു. ഇതടക്കമുള്ള ശുപാർശകളുള്ള ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ രണ്ടാംഭാഗം ബുധനാഴ്ചചേർന്ന മന്ത്രിസഭായോഗം അംഗീകരിച്ചു. സമിതി ശുപാർശ ചർച്ചയ്ക്കുശേഷം സമവായത്തിൽ നടപ്പാക്കാനാണ് മന്ത്രിസഭയിലെ ധാരണ.

കേന്ദ്രീയവിദ്യാലയങ്ങളിലും ദേശീയ സിലബസനുസരിച്ചുള്ള സ്കൂളുകളിലും നിലവിൽ രാവിലെ ഏഴരയ്ക്കും എട്ടരയ്ക്കുമാണ് പഠനം തുടങ്ങുന്നതെന്ന് സമിതി ചൂണ്ടിക്കാട്ടി. കേരളത്തിൽ കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി നിലവിലെ പഠനസമയം ക്രമീകരിക്കണം.

അതേസമയം പ്രാദേശിക ആവശ്യങ്ങളനുസരിച്ച് സമയം പുനഃക്രമീകരിക്കാം. ചിലവിഷയങ്ങളിൽ ആഴത്തിലുള്ള പഠനത്തിനായി ഉച്ചയ്ക്ക്‌ രണ്ടുമുതൽ വൈകീട്ട് നാലുവരെയുള്ള സമയം പ്രയോജനപ്പെടുത്താമെന്നും സമിതി നിർദേശിച്ചു.

കുട്ടികളുടെ മാനസികവും വൈകാരികവും ശാരീരികവും ക്രിയാത്മകവുമായ ഘടകങ്ങളെ പരിപോഷിപ്പിക്കാൻ സമയമാറ്റം സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഈക്രമീകരണത്തിൽ കുട്ടികളുടെ പ്രായവും ശാരീരികവും മാനസികവുമായ സവിശേഷതകളും പരിഗണിക്കണം.

മറ്റ് നിർദേശങ്ങൾ

• സെക്കൻഡറി തലത്തിൽ ( 8-12 ) അധ്യാപകർക്ക് മാസ്റ്റേഴ്സ് ബിരുദം യോഗ്യത.
• പി.എച്ച്ഡി തലം വരെ അധ്യാപകരുടെ ഉപരിപഠനം പ്രോത്സാഹിപ്പിക്കണം.
• ലോവർ പ്രൈമറിക്കും പ്രീ പ്രൈമറിക്കും കുറഞ്ഞ യോഗ്യത ബിരുദം.
• പഠന പ്രവർത്തനങ്ങളിലൂടെ കുട്ടിയുടെ മാനസികവും ശാരീരികവും സാമൂഹ്യവുമായ വളർച്ച ഉറപ്പാക്കണം.
• തസ്തികാ നിർണ്ണയം പരിഷ്‌കരിക്കണം, അദ്ധ്യാപക സ്ഥലംമാറ്റം, ഓഫീസ് • സംവിധാനങ്ങൾ എന്നിവ പരിഷ്‌കരിക്കണം
• നിലവിലെ പാഠപുസ്തക സങ്കല്പങ്ങളിൽ വലിയ മാറ്റങ്ങളാവശ്യം.
• ഗ്രേസ് മാർക്ക് തുടരാം. മാർക്ക് നൽകുന്ന നിലവിലെ രീതി പരിഷ്കരിക്കണം.
• പഠനരീതി കുട്ടിയുടെ ചിന്ത വളർത്തുന്നതും ചോദ്യങ്ങൾ ഉയർത്തുന്നതുമായ തലത്തിലാവണം.
•പ്രീ സ്കൂളിൽ ഒരു ക്ലാസ്സിൽ 25 കുട്ടികൾ.
•ഒന്ന് മുതൽ 12 വരെ പരമാവധി 35 കുട്ടികൾ.

ഇത് ബ്യുട്ടിഫുൾ കണ്ണൂർ, 62 -മത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കണ്ണൂർ ഒന്നാമത്.. #StateSchoolKalotsavam

കൊല്ലത്ത് നടക്കുന്ന 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 952 പോയിന്റ് നേടി കണ്ണൂർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.  ഇത് നാലാം തവണയാണ് കണ്ണൂർ കിരീടം നേടുന്നത്.  കോഴിക്കോടിനെ പിന്തള്ളിയാണ് കണ്ണൂർ ഒന്നാംസ്ഥാനത്തെത്തിയത്.  കോഴിക്കോടിന് 949 പോയിന്റ് ലഭിച്ചു.
  പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ചലച്ചിത്രതാരം മമ്മൂട്ടി മുഖ്യാതിഥിയായിരിക്കും.  വൈകീട്ട് അഞ്ചിനാണ് സാംസ്കാരിക സമ്മേളനം.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0