September 2024 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
September 2024 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 30 സെപ്റ്റംബർ 2024 - #NewsHeadlinesToday

• കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഉയർന്ന തിരമാലക്ക് സാധ്യത ഉള്ളതിനാൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

• സംസ്ഥാന പൊതുമരാമത്ത് റോഡുകളിൽ 50 ശതമാനം മൂന്നേകാൽ വർഷം കൊണ്ട് ബിഎം.ബിസി നിലവാരത്തിലാക്കുവാൻ കഴിഞ്ഞതായി മന്ത്രി മുഹമ്മദ് റിയാസ്.

• എസ് എ ടി ആശുപത്രിയിൽ വൈദ്യുതി തകരാറിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് മന്ത്രി വീണ ജോർജ്.സാങ്കേതിക വിദഗ്ധരുടെ അന്വേഷണം ഉണ്ടാകുമെന്നും സംഭവം ആരോഗ്യവകുപ്പും അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.

• സംസ്ഥാനത്ത്‌ 177 മെഗാവാട്ട്‌ വൈദ്യുതി ലഭ്യമാക്കി കെഎസ്‌ഇബി ഉത്തരവ്‌. എൻടിപിസിയുടെ ബിഹാർ നിലയത്തിലെ ബാർഹ്‌ വൺ, ടൂ സ്‌റ്റേഷനുകളിൽനിന്നാണ്‌ വൈദ്യുതി എത്തിക്കുക.

• സിപിആര്‍ അഥവാ കാര്‍ഡിയോ പള്‍മണറി റെസസിറ്റേഷന്‍ സംബന്ധിച്ച പരിശീലനം എല്ലാവര്‍ക്കും നല്‍കുക എന്ന കര്‍മ്മപദ്ധതി സംസ്ഥാന ആരോഗ്യ വകുപ്പ് ഈ വര്‍ഷം ഏറ്റെടുക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

• ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉൽപാദന കേന്ദ്രം കണ്ണൂരിൽ ചൊവ്വാഴ്ച പ്രവർത്തനമാരംഭിക്കും. സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള കെൽട്രോൺ കോംപണൻ്റ് കോമ്പ്ലക്സ് ആരംഭിക്കുന്ന ഈ പുതിയ പ്ലാൻ്റിൽ നിന്ന് സൂപ്പർ കപ്പാസിറ്ററുകൾ  പ്രതിരോധമേഖലയ്ക്കും ഇലക്ട്രിക് വാഹനങ്ങൾക്കും ബഹിരാകാശ ദൗത്യങ്ങൾക്കുമുൾപ്പെടെ വിതരണം ചെയ്യാൻ സാധിക്കും.

• നേപ്പാളിൽ കനത്തമഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 150 ആയി. മരിച്ചവരിൽ 73 പേർ കാഠ്മണ്ഡു താഴ്‍വ രയിൽനിന്നുള്ളവരാണ്. 59 പേരെ കാണാതായി.

• നേപ്പാളിൽ കനത്തമഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 150 ആയി. മരിച്ചവരിൽ 73 പേർ കാഠ്മണ്ഡു താഴ്‍വ രയിൽനിന്നുള്ളവരാണ്. 59 പേരെ കാണാതായി.

• ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖ് നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് മുൻ‌കൂർ ജാമ്യഹർജി പരിഗണിക്കുക.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 29 സെപ്റ്റംബർ 2024 - #NewsHeadlinesToday

• ഷിരൂർ മണ്ണിടിച്ചിലില്‍ ജീവൻ നഷ്ടമായ അര്‍ജുന്റെ മൃതദേഹം സംസ്കരിച്ചു. ജന്മനാടായ കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടുവളപ്പിലാണ് മൃതദേഹം സംസ്കരിച്ചത്.

• കൂത്തുപറമ്പ് സമരനായകന്‍ സഖാവ് പുഷ്പന അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

• എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ പുന്നമടയിൽ പുതുചരിത്രമെഴുതി കാരിച്ചാൽ ജലരാജാവായി . പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബാണ് കാരിച്ചാലിൽ തുഴയെറിഞ്ഞത്.

• സംസ്ഥാനത്ത് ഒരാഴ്‌ച വ്യാപകമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

• തമിഴ്‌നാട്ടിലെ ഹൊസൂരില്‍ ടാറ്റാ ഇലക്ട്രോണിക്‌സ് നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം. സെല്‍ഫോണ്‍ നിര്‍മാണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്.

• നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിൽ കേരളത്തിന് ഒന്നാം സ്ഥാനം. നഗരഭരണം മെച്ചപ്പെടുത്താനായി രാജ്യത്ത് പ്രവർത്തിക്കുന്ന പ്രജാ ഫൗണ്ടേഷന്റെ 2024 ദേശീയ നഗര ഭരണ സൂചികയിലാണ് കേരളം ഒന്നാമതെത്തിയത്.

• കെഎസ്‌ഇബി മീറ്റർ റീഡിങ്ങിനായി ബ്ലൂ ടൂത്ത് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ‘സ്മാർട്ട് പോളിഗ്ലോട്ട് വയർലെസ് പ്രോബ്' എന്ന ഉപകരണം വരുന്നു. പ്രതിമാസ ബില്ലിങ്ങിലേക്ക് മാറാനും ഉപയോക്താവിന് സ്വയം റീഡിങ് എടുക്കാനുമുള്ള നടപടിയുടെ ഭാഗമായാണിത്‌.

• സ്വകാര്യ ബസുകളിൽ വിദ്യാർഥികളുടെ യാത്രാ ഇളവ്‌ അനുവദിക്കുന്നതിന് ആപ്പ് ഒരുക്കുമെന്ന്‌ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ.

• തമിഴ്നാട് മന്ത്രിസഭയിൽ പുനഃസംഘടന. ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാകും.

• കേന്ദ്രമന്ത്രി നിർമല സീതാരാമനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു. ഇലക്ടറൽ ബോണ്ടുകൾ വഴി പണം തട്ടിയെന്ന പരാതിയിലാണ് കേസ്.

• ബംഗ്ലാദേശിനെതിരെയുള്ള ടി-20 പരമ്പരയിൽ മലയാളി താരം സഞ്ജു സാംസൺ. ബിസിസിഐ തന്നെയാണ് ടീം വിവരം പുറത്ത് വിട്ടത്. സൂര്യ കുമാർ യാദവാണ് ഇന്ത്യൻ ക്യാപ്റ്റൻ.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 28 സെപ്റ്റംബർ 2024 - #NewsHeadlinesToday

• കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം ഏറ്റുവാങ്ങി കേരളം. അര്‍ജുന്റെ മൃതദേഹം ഏറ്റുവാങ്ങിയുള്ള വിലാപയാത്ര കോഴിക്കോട് എത്തി.

• കേരളത്തിന് വീണ്ടും ദേശീയ അംഗീകാരം. കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചു. കടലുണ്ടി, കുമരകം എന്നിവ രാജ്യത്തെ മികച്ച ടൂറിസം വില്ലേജുകള്‍. ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടപ്പാക്കിയ പദ്ധതികള്‍ക്കാണ് അവാര്‍ഡുകൾ.

• ആറുമാസത്തേക്ക് കുറഞ്ഞ നിരക്കിൽ പ്രതിമാസം 200 മുതൽ 695 മെഗാവാട്ട് വരെ വൈദ്യുതി വാങ്ങാനുള്ള ഹ്രസ്വകാല കരാറുകൾക്ക് വൈദ്യുതി റഗുലേറ്ററി കമീഷൻ അംഗീകാരം നൽകി.

• അമേരിക്കയിൽ നാശംവിതച്ച ഹെലൻ ചുഴലിക്കാറ്റ്‌. ഫ്ലോറിഡ, ജോർജിയ, നോർത്ത്‌ കാരലിന, സൗത്ത്‌ കാരലിന എന്നിവിടങ്ങളിലായി 30 പേർ മരിച്ചു.

• ആരോഗ്യസംരക്ഷണം, വ്യവസായം, ഗവേഷണം എന്നിവയെ സമന്വയിപ്പിച്ച് കേരളത്തിന്റെ മറ്റു മേഖലകളിലും ലൈഫ് സയന്‍സസ് പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

• തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥിക്കാണ് രോ​ഗബാധ സ്ഥിരീകരിച്ചത്.

• നടന്‍ സിദ്ദിഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്ക് ഔട്ട് നോട്ടീസ്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ് പിയുടെ പേരിലാണ് ലുക്ക് ഔട്ട് നോട്ടീസ്.

• ലെബനനിലെ പേജർ സ്ഫോടനത്തിൽ പങ്കുണ്ടെന്ന ആരോപണങ്ങൾ ഉയർന്ന മലയാളിയായ റിൻസൺ ജോസിനെതിരെ സെർച്ച് വാറണ്ട് പുറപ്പെടുവിച്ച് നോർവേ പോലീസ്. അന്താരാഷ്ട്ര തലത്തിലാണ് സെർച്ച് വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളത്.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 27 സെപ്റ്റംബർ 2024 - #NewsHeadlinesToday

• പാരസെറ്റാമോൾ ​ഗുളികകള്‍ അടക്കം വിപണിയിലുള്ള 48 മരുന്നുകൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട്‌ പുറത്ത്‌.

• സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

• ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് വാട്സാപ് പോലെയുള്ള സമൂഹ​മാധ്യമങ്ങളിലൂടെ നോട്ടുകൾ നൽകുന്നത് വിലക്കി വിദ്യാഭ്യാസ വകുപ്പ്. വിദ്യാർഥികളുടെ അമിത പഠനഭാരവും നോട്ടുകൾ പ്രിന്റൗട്ട് എടുക്കുന്നതിലെ ബുദ്ധിമുട്ടും ബോധ്യപ്പെടുത്തിയുള്ള പരാതികളുടെ സാഹചര്യത്തിലാണ് നടപടി.

• ഷിരൂരിൽ മണ്ണിനടിയിൽപ്പെട്ട് കാണാതായ കണ്ണാടിക്കൽ സ്വദേശി അർജുന്റെ മൃതദേഹം വെള്ളിയാഴ്ചയോ ശനിയാഴ്ച രാവിലെയോ കണ്ണാടിക്കലിലെ വീട്ടിലെത്തും. മൃതദേഹത്തിൽനിന്ന് ഡി.എൻ.എ. സാംപിൾ ശേഖരിച്ച് ഹൂബ്‌ളി റീജണൽ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചു.

• നെഹ്‌റുട്രോഫി വള്ളംകളി മത്സരങ്ങൾ ശനി പകൽ 11-ന് ആരംഭിക്കുമെന്ന്‌ കലക്‌ടർ അലക്‌സ്‌ വർഗീസ്‌ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചെറുവള്ളങ്ങളുടെ ഹീറ്റ്‌സാണ് ആദ്യം.

• ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗത്വമെന്ന ഇന്ത്യയുടെ ആവശ്യത്തിന് പിന്തുണയുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോൺ. അമേരിക്ക ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഫ്രഞ്ച് പ്രസിഡന്റ് രംഗത്തെത്തിയത്.

• തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎമ്മുകൾ കൊള്ളയടിച്ചു. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്.

• തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎമ്മുകൾ കൊള്ളയടിച്ചു. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 26 സെപ്റ്റംബർ 2024 - #NewsHeadlinesToday

• ഷിരൂരിൽ അർജുൻ്റെ ട്രക്ക് കണ്ടെത്തി. ലോറിയുടെ കാബിനുള്ളിൽ അർജുന്റെ മൃതദേഹവും കണ്ടെത്തി. ഷിരൂരിൽ മണ്ണിടിച്ചിൽ ദുരന്തമുണ്ടായി 71 ദിവസത്തിനുശേഷമാണ് ലോറി കണ്ടെത്തിയിട്ടുള്ളത്.

• നടന്‍ സിദ്ദിഖിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. സംസ്ഥാനത്തിന് പുറത്തേക്ക് കടന്നേക്കാമെന്ന സംശയത്തിലാണ് നോട്ടീസ് പുറത്തിറക്കിയത്. കേരളത്തിലെ എല്ലാ ജില്ലാ പൊലീസ് മേധാവികള്‍ക്കും നോട്ടീസ് നല്‍കി.

• സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ്  ഡിജിറ്റലൈസ് ചെയ്യുമെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാർ. നിലവിലെ കാർഡ് ലൈസൻസിനു പകരം ഓൺലൈൻ ആയി ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന രീതിയിൽ ഡിജിറ്റൽ ലൈസൻസിനെ ക്രമീകരിക്കും.

• കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചില്‍ ദുരന്തത്തില്‍പ്പെട്ട അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവന്‍ ചെലവുകളും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

• ഷിരൂര്‍ ദൗത്യത്തിനായി കര്‍ണാടക സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സിദ്ധരാമയ്യക്ക് കത്തയച്ചു.

• ലൈഫ്‌ സയൻസ്‌ മേഖലയിൽ കൂടുതൽ നിക്ഷേപം ആകർഷിക്കാൻ ലക്ഷ്യമിട്ട്‌ സംഘടിപ്പിക്കുന്ന ബയോ കണക്ട്‌ വ്യവസായ കോൺക്ലേവിന്‌ വെള്ളിയാഴ്‌ച തലസ്ഥാനത്ത്‌ തുടക്കമാകും.

• പതിനെട്ട്‌ വയസ്‌ കഴിഞ്ഞവരുടെ ആധാർ എൻറോൾമെന്റിൽ ഫീൽഡ് വെരിഫിക്കേഷൻ നിർബന്ധമാക്കി. ആധാർ എൻറോൾമെന്റ്‌ സമയത്ത് നൽകിയ രേഖകളുടെ ആധികാരികത  ഉറപ്പാക്കിയശേഷമേ ഇനി ആധാർ നൽകുകയുള്ളൂ.

• സിപിഐ എം നേതാവ്‌ എം എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന്‌ വിട്ടു കൊടുക്കാൻ തീരുമാനം. എറണാകുളം ഗവ. മെഡിക്കൽ കോളേജ്‌ പ്രിൻസിപ്പൽ അധ്യക്ഷനായ സമിതിയുടേതാണ്‌ തീരുമാനം.

• ജമ്മു കശ്മീരിൽ രണ്ടാം ​​ഘട്ട വോട്ടെടുപ്പ് സമാധാനപരം. രാത്രി എട്ടിനുള്ള കണക്ക് പ്രകാരം 56.79 ശതമാനം പോളിങ്. ആറ് ജില്ലയിലായി 26 മണ്ഡലത്തിലാണ് വോട്ടെടുപ്പ് നടന്നത്. കേന്ദ്രസർക്കാർ ക്ഷണിച്ച വിദേശപ്രതിനിധികളും വോട്ടെടുപ്പ് നിരീക്ഷിക്കാനത്തി.

• ഇന്ത്യൻ വാഹന വ്യവസായം ഗുരുതരമായ പ്രതിസന്ധിയിലേക്ക്. രാജ്യത്തുടനീളമുള്ള ഷോറൂമുകളിലായി 77,800 കോടി മൂല്യമുള്ള ഏകദേശം 7,80,000 വിറ്റഴിക്കാത്ത വാഹനങ്ങള്‍ കെട്ടിക്കിടക്കുന്നതായി റിപ്പോര്‍ട്ട്.

• ഇന്ത്യൻ വാഹന വ്യവസായം ഗുരുതരമായ പ്രതിസന്ധിയിലേക്ക്. രാജ്യത്തുടനീളമുള്ള ഷോറൂമുകളിലായി 77,800 കോടി മൂല്യമുള്ള ഏകദേശം 7,80,000 വിറ്റഴിക്കാത്ത വാഹനങ്ങള്‍ കെട്ടിക്കിടക്കുന്നതായി റിപ്പോര്‍ട്ട്.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 25 സെപ്റ്റംബർ 2024 - #NewsHeadlinesToday

• സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ്.

• കർണാടക ഷിരൂരിൽ ഡ്രഡ്ജർ ഉപയോഗിച്ച് ഗംഗാവാലിപ്പുഴയിൽ നടത്തിയ തെരച്ചിലിൽ അർജുൻ്റെയോ ട്രക്കിൻ്റെയോ സൂചനകളൊന്നും ലഭിച്ചില്ല. നേരത്തെ ലോഹ സാന്നിധ്യം കണ്ടെത്തിയ കോൺടാക്ട് പോയിൻറ് 3 ഉം 4 ഉം കേന്ദ്രീകരിച്ചായിരുന്നു തെരച്ചിൽ.

• എംപോക്സ് ക്ലേയ്ഡ് 1 B കേസിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്. ആശങ്കപ്പെടുത്തുന്ന അനാവശ്യ പ്രചരണം ഒഴിവാക്കണം. പ്രഹരശേഷി കൂടുതലുള്ള വകഭേദമാണെങ്കിലും, സർക്കാർ എല്ലാവിവിധ മുൻകരുതലുകളും സ്വീകരിച്ചു കഴിഞ്ഞു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.

• പഞ്ചായത്ത്‌, മുനിസിപ്പാലിറ്റി,  കോർപറേഷൻ  എന്നിവിടങ്ങളിലെ വാർഡുകളുടെ അതിർത്തി പുനർനിർണയിച്ചതിന്റെ  കരടുപട്ടിക നവംബർ 16ന്‌ പ്രസിദ്ധീകരിക്കും. പരാതികളും ആക്ഷേപങ്ങളും ഡിസംബർ ഒന്നുവരെ നൽകാം.

• കോഴിക്കോട് നടക്കാവ് ​ഗവ. ​വിഎച്ച്എസ്എസ് ഫോർ ​ഗേൾസ്‌ രാജ്യത്തെ രണ്ടാമത്തെ മികച്ച സർക്കാർ സ്‌കൂളായി തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ രണ്ടുവർഷങ്ങളിലെ മൂന്നാം സ്ഥാനത്തുനിന്നാണ് ഈ  മുന്നേറ്റം.

• നിപാ രോഗബാധയുമായി ബന്ധപ്പെട്ട 16 പേരുടെ സ്രവ പരിശോധനാ ഫലം കൂടി ഇന്നു നെഗറ്റീവായതായി മന്ത്രി വീണാ ജോർജ്.

• കൊച്ചി - ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി കഞ്ചിക്കോട്‌ ഉയരുന്ന സ്മാർട്ട്‌ സിറ്റിയുടെ നടത്തിപ്പിന്‌ പ്രത്യേക കമ്പനി രൂപീകരിച്ചതായി മന്ത്രി പി രാജീവ്‌.

• രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ള എൻആർഐ ക്വോട്ട പ്രവേശനം സമ്പൂർണ തട്ടിപ്പാണെന്നും നിർത്തലാക്കേണ്ട സമയമായെന്നും  സുപ്രീംകോടതി.

• യാത്രക്കാരുടെ എണ്ണത്തില്‍ വന്‍കുതിപ്പുമായി കൊച്ചി വാട്ടർ മെട്രോ. വിദേശ സഞ്ചാരികളുടെ എണ്ണം വർധിച്ചതും വാട്ടർ മെട്രോയ്ക്ക് നേട്ടമായി. ഓഫിസ്, പഠനം മറ്റ് ആവശ്യങ്ങൾക്കായി പ്രതിദിനം യാത്ര ചെയ്യുന്നവരുടെ എണ്ണത്തെക്കാൾ വിദേശീയരും തദ്ദേശീയരുമായ വിനോദ സഞ്ചാരികളുടെ എണ്ണമാണ് കൂടുതലെന്ന് അധികൃതർ പറഞ്ഞു.

• സംസ്ഥാനത്തെ 12 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. 11 ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ് (എൻക്യുഎഎസ്) അംഗീകാരവും ഒരു ആശുപത്രിയ്ക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ ലക്ഷ്യ സർട്ടിഫിക്കേഷനുമാണ് ലഭിച്ചത്.

• പുൽവാമ ഭീകരാക്രമണ കേസ് പ്രതി ദില്ലിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. 2019 ഫെബ്രുവരി 14 ന് സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്തി 40 സൈനികർ വീരമൃത്യു വരിച്ച സംഭവത്തിലെ പ്രതി ബിലാൽ അഹമ്മദ് കുചായ് ആണ് മരിച്ചത്.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 24 സെപ്റ്റംബർ 2024 - #NewsHeadlinesToday

• എം പോക്‌സ്‌ രോഗലക്ഷണത്തോടെ ആലപ്പുഴ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ച 54 കാരന്റെ  പരിശോധനാഫലം നെഗറ്റീവ്‌. ആലപ്പുഴയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ വൈറോളജി യൂണിറ്റിന്റെ പരിശോധനാഫലമാണ്‌ പുറത്തുവന്നത്‌.

• കുമരകം കൈപ്പുഴമുട്ടില്‍ പുഴയിലേക്ക് കാര്‍ മറിഞ്ഞ് രണ്ട് മരണം. അപകടത്തിൽ മഹാരാഷ്ട്ര സ്വദേശികളാണ് മരിച്ചത്.

• കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ദൃശ്യങ്ങൾ സ്വകാര്യമായി കാണുന്നതും പോക്‌സോ നിയമപ്രകാരമുള്ള കുറ്റമാണെന്ന്‌ സുപ്രീംകോടതി.

• ഷിരൂർ  മണ്ണിടിച്ചിലിൽ  കാണാതായ   കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനായി തിരച്ചിൽ തുടരുന്നു.  അർജുൻ ഓടിച്ച ട്രക്കിനെ കുറിച്ചു ഇനിയും സൂചനയില്ല.

• ശബരിമല സന്നിധാനത്തെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം അപഹരിച്ച കേസിൽ തമിഴ്നാട് സ്വദേശിയെ പമ്പ പൊലീസ് അറസ്റ്റ് ചെയ്തു.

• കേരളം സമർപ്പിച്ച കരട്‌ തീരദേശ പരിപാലന പദ്ധതിക്ക്‌ കേന്ദ്രാനുമതിയായി. ഇതോടെ ഭൂരിഭാഗം തീരമേഖലയിലും വീട്‌  നിർമാണത്തിനടക്കം നിലനിന്നിരുന്ന കടുത്ത നിയന്ത്രണങ്ങളിൽ ഇളവുകൾ വരും.

• അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പുതിയ കമാൻഡറായി ഇന്ത്യൻ വംശജ സുനിത വില്യംസ്‌. റഷ്യൻ ബഹിരാകാശ യാത്രികൻ ഒലെഗ്‌ കൊണോനെൻകോ നിലയത്തിൽനിന്ന്‌ തിങ്കളാഴ്ച മടങ്ങിയതോടെയാണ്‌ സുനിത പുതിയ കമാൻഡർ ആയത്‌.

• മുണ്ടക്കൈ ഉരുൾപൊട്ടൽ സംബന്ധിച്ച്‌ പഠിക്കാൻ സർക്കാർ നിയോഗിച്ച, ഡോ. ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്‌ധസംഘം 25ന്‌ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക്‌ അന്തിമ റിപ്പോർട്ട്‌ നൽകും. ആറംഗസംഘം രണ്ടുതവണയായി ദുരന്തമേഖലയിലെത്തി പഠനം നടത്തിയിരുന്നു.

• 97-ാമത് ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ആയി തിരഞ്ഞെടുക്കപ്പെട്ട് ബോളിവുഡ് ചിത്രം ‘ലാപതാ ലേഡീസ്. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്കാരത്തിനായാണ് ചിത്രം മത്സരിക്കുക.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 23 സെപ്റ്റംബർ 2024 - #NewsHeadlinesToday


• ശ്രീലങ്കയിൽ ഇടതുപക്ഷ സഖ്യമായ നാഷണൽ പീപ്പിൾസ് പവർ സ്ഥാനാര്‍ത്ഥിയും മാര്‍ക്സിസ്റ്റ് ജനത വിമുക്തി പെരമുന (ജെവിപി) നേതാവുമായ അനുര കുമാര ദിസനായകെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

• കേരളത്തില്‍ മഴ ശക്തമാകുന്നു. സംസ്ഥാനത്ത് ഇന്നും നാളെയും വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

• ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി രാജീവിനെ  സസ്പെൻഡ് ചെയ്തു. ജോലിയിൽ വീഴ്ച വരുത്തി, അനധികൃത അവധി എന്നിവ ചൂണ്ടികാണിച്ചാണ് സസ്പെൻഷൻ.

• കാസറ​ഗോഡ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു. ചട്ടഞ്ചാൽ സ്വദേശി എം. മണികണ്ഠനാണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

• കര്‍ണാടകയിലെ ഷിരൂരില്‍ തെരച്ചിലിനിടയില്‍ അസ്ഥി കണ്ടെത്തി. മനുഷ്യന്റെ അസ്ഥിഭാഗമാണെന്ന് സംശയം. ഗംഗാവാലി പുഴയോരത്താണ് അസ്ഥിഭാഗം കണ്ടെത്തിയത്.

• ഷിരൂരിൽ ഡ്രഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിൽ 10 ദിവസം കൂടി തുടരുമെന്ന് കർണാടക സർക്കാർ. സംഭവ സ്ഥലം സന്ദർശിച്ച കർണാടക ഫിഷറീസ് വകുപ്പ് മന്ത്രി മംഗൾ വൈദ്യയാണ് ഇക്കാര്യം അറിയിച്ചത്.

• ഓരോ വർഷവും പാഠപുസ്തകങ്ങൾ കാലാനുസൃതമായി പുതുക്കും. വിവര വിനിമയ സാങ്കേതിക വിദ്യയിലുൾപ്പെടെയുള്ള മാറ്റങ്ങളനുസരിച്ച്‌ അധ്യായങ്ങളിൽ പരിഷ്കാരം വേണ്ടതുണ്ടോയെന്ന്‌ എസ്‌സിഇആർടി പരിശോധിക്കും.

• കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഐഎസ്‌എല്ലിൽ ജയംകുറിച്ചു. കൊൽക്കത്ത വമ്പന്മാരായ ഈസ്‌റ്റ്‌ ബംഗാളിനെതിരെ അവസാന ഘട്ടത്തിൽ ക്വാമി പെപ്ര തൊടുത്ത ഗോളിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ സീസണിലെ ആദ്യജയം.

• നിപാ രോഗബാധയുമായി ബന്ധപ്പെട്ട് ഞായറാഴ്ച മൂന്നു പേരുടെ  പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതു വരെ 78 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 22 സെപ്റ്റംബർ 2024 - #NewsHeadlinesToday


• പൂനെയിൽ ഇവൈ കമ്പനിയിലെ ജീവനക്കാരിയായിരുന്ന കൊച്ചി സ്വദേശിനി അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു.

• ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർജുൻ വേണ്ടിയുള്ള തിരച്ചിലിനിടെ നദിയിൽ നിന്ന് കണ്ടെത്തി പുറത്തെടുത്ത ടയർ അർജുന്റെ വാഹനത്തിന്റേതല്ലെന്ന് ട്രക്കുടമ.

• ദില്ലിയുടെ പുതിയ മുഖ്യമന്ത്രിയായി അതിഷി മാർലെന സത്യപ്രതിജ്ഞ ചെയ്തു.രാജ് നിവാസിൽ നടന്ന ലളിതമായ ചടങ്ങിൽ ലഫ്റ്റനൻ്റ് ഗവർണ്ണർ വി. കെ സക്സേന അതിഷിക്കും 5 മന്ത്രി മാർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.

• മുതിർന്ന സി പി ഐ എം നേതാവ് എം എം ലോറൻസ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 95 വയസായിരുന്നു.

• സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലെ 
വ്യജ വാർത്തകൾ കണ്ടെത്തി നടപടിയെടുക്കുന്നതിനെന്ന പേരിൽ കേന്ദ്രസർക്കാർ രൂപീകരിച്ച ഫാക്ട്‌ ചെക്ക്‌ യൂണിറ്റ്‌ ഭരണഘടനാ വിരുദ്ധമാണെന്ന് ബോംബെ ഹൈക്കോടതി.

• എയർമാർഷൽ അമർ പ്രീത്‌ സിങ്‌ ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയാകും. ഈ മാസം 30ന്‌ കാലാവധി പൂർത്തിയാക്കുന്ന  എയർ ചീഫ്‌ മാർഷൽ വി ആർ ചൗധരിയുടെ പിൻഗാമിയായാണ്‌ അമർ പ്രീത്‌ സിങ്‌ ചുമതലയേൽക്കുക.

• എയർമാർഷൽ അമർ പ്രീത്‌ സിങ്‌ ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയാകും. ഈ മാസം 30ന്‌ കാലാവധി പൂർത്തിയാക്കുന്ന  എയർ ചീഫ്‌ മാർഷൽ വി ആർ ചൗധരിയുടെ പിൻഗാമിയായാണ്‌ അമർ പ്രീത്‌ സിങ്‌ ചുമതലയേൽക്കുക.

• കണ്ണൂരിൽ എംപോക്‌സ് രോഗലക്ഷണങ്ങളെന്ന് സംശയിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ പരിശോധനാഫലം നെഗറ്റീവ്. യുവതിക്ക് ചിക്കന്‍പോക്‌സ് ആണെന്ന് സ്ഥിരീകരിച്ചു.

• ത്രിദിന അമേരിക്കൻ സന്ദർശനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫിലാഡൽഫിയയിൽ എത്തി. ഡെലവെയറിലെ വിൽമിംഗ്ടണിൽ നടക്കുന്ന നാലാമത് ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി, യുഎൻ ജനറൽ അസംബ്ലിയിലെ ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍‘എന്ന പരിപാടിയെ അഭിസംബോധനചെയ്ത് സംസാരിക്കും.

• ലോകത്ത് ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് മാലിന്യം പുറന്തള്ളുന്നത് ഇന്ത്യയെന്ന് പഠനം. പ്രതിവര്‍ഷം 93 ലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് രാജ്യം പുറന്തള്ളുന്നത്. അതായത് ഓരോ ദിവസവും ഒരാള്‍ 120 ഗ്രാം പ്ലാസ്റ്റിക് മാലിന്യം വീതം പുറന്തള്ളുന്നു. ആഗോളതലത്തില്‍ ആകെ പുറന്തള്ളുന്നതിന്റെ അഞ്ചിലൊന്ന് വരുമിത്.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 21 സെപ്റ്റംബർ 2024 - #NewsHeadlinesToday

• അമ്മവേഷങ്ങളിലൂടെ മലയാളിയുടെ മനസ്സിൽ മായാത്ത വാത്സല്യച്ചിരി സമ്മാനിച്ച പ്രിയ അഭിനേത്രി കവിയൂർ പൊന്നമ്മ വിടവാങ്ങി.

• ഷിരൂരിൽ മണ്ണിടിഞ്ഞ സ്ഥലത്ത്‌ വിശദ തിരച്ചിലിനായി ഗോവയിൽനിന്നെത്തിച്ച കൂറ്റൻ ഡ്രഡ്‌ജർ നങ്കൂരമിട്ടു. ജില്ലാ അധികൃതരുടെ അനുമതി വൈകിയതിനാൽ വെള്ളി വൈകിട്ട്‌ ആറിനാണ്‌ ഡ്രഡ്‌ജർ തിരച്ചിൽസ്ഥലത്ത്‌ ഉറപ്പിച്ചത്‌. ഇന്ന് രാവിലെ എട്ടുമുതൽ മണ്ണുനീക്കും.

• യുഎസ്‌ ഫെഡ് റിസർവ് പലിശനിരക്ക് 0.50 ശതമാനം കുറച്ചതിന്റെ ആവേശത്തിലുള്ള ആഗോള വിപണികളുടെ കുതിപ്പ് പിന്തുടർന്ന് ഇന്ത്യൻ ഓഹരിവിപണിയും പുതിയ റെക്കോഡ് ഉയരത്തിൽ.

• 25 സെന്റ് വരെ സൗജന്യ ഭൂമി തരംമാറ്റത്തിന് അര്‍ഹരായക്ക്  ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ നടത്തുന്ന അദാലത്തിലൂടെ പരിഹാരം കാണുമെന്ന് റവന്യുമന്ത്രി കെ രാജൻ.

• ലബനനിൽ ഇസ്രയേൽ ചാരസംഘടന നടത്തിയ പേജർ സ്ഫോടനത്തിൽ മലയാളിയായ റിൻസൺ ജോണിന്റെ കമ്പനിക്ക് പങ്കില്ലെന്ന് ബൾഗേറിയൻ അന്വേഷണ ഏജൻസി.

• ഒറ്റമിനിറ്റുകൊണ്ട് എംഎസ്എംഇകൾക്ക് സംരംഭം തുടങ്ങാൻ കഴിയുന്ന സംസ്ഥാനമാണ് കേരളമെന്ന് വ്യവസായമന്ത്രി പി രാജീവ്.

• ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം സ്വകാര്യ ആശുപത്രിയിലെ ചികിത്സാ നിരക്കുകൾ അറിയുന്നതിനുള്ള കിയോസ്കുകൾ എല്ലാ ആശുപത്രികളിലും സ്ഥാപിക്കുന്നതിന് ധാരണയായിട്ടുണ്ടെന്ന് മന്ത്രി വീണാ ജോർജ്.

• തൃശ്ശൂർ പൂരം വിവാദം: വിവരാവകാശ അപേക്ഷയ്ക്ക് തെറ്റായ മറുപടി, പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ.

• ശ്രീലങ്കയിൽ അടുത്ത പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള ജനവിധി ശനിയാഴ്ച നടക്കും. ഇപ്പോഴത്തെ പ്രസിഡന്റ് റെനിൽ വിക്രമസിംഗെയാണ് പ്രധാനമത്സരാർഥി.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 20 സെപ്റ്റംബർ 2024 - #NewsHeadlinesToday

• കർണാടകയിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. കർണാടകയിലെ ഹുൻസൂരില്‍ വെച്ചാണ് അപകടം നടന്നത്. ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന  ബസാണ് അപകടത്തിൽപ്പെട്ടത്.

• കർണാടക ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് തിരച്ചിലിനായി ഡ്രഡ്ജർ ഇന്നെത്തും. കഴിഞ്ഞ ദിവസം രാത്രി ഷിരൂരിലേക്കുള്ള യാത്രക്കിടെ വെളിച്ചക്കുറവ് കാരണം ഡ്രഡ്ജർ യാത്ര നിർത്തി കരയ്ക്കടിപ്പിച്ചിരുന്നു.

• സൗദി അറേബ്യയിൽ ബാലന്‍ കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവ് സംബന്ധിച്ച അന്തിമ വാദം ഒക്‌ടോബര്‍ 17ന് നടക്കും.

• ഐക്യരാഷ്ട്രസംഘടനയുടെ കര്‍മ്മസേന പുരസ്‌കാരം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷന് (നിപ്മര്‍).

• ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സമരം ചെയ്‌ത ഡോക്ടർമാർ പണിമുടക്ക്‌ താൽകാലികമായി പിൻവലിച്ചു. അത്യാഹിത വിഭാഗമടക്കമുള്ള അവശ്യസേവനങ്ങൾ ശനിയാഴ്‌ച മുതൽ പുനരാരംഭിക്കും.

• ജൂനിയർ ഡോക്ടർ ക്രൂരബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട ആർജി കർ മെഡിക്കൽ കോളേജിന്റെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ രജിസ്ട്രേഷൻ റദ്ദാക്കി.

• എഡിജിപി എം ആർ അജിത്‌കുമാറിനും പത്തനംതിട്ട ജില്ലാ പൊലീസ്‌ മുൻ മേധാവി സുജിത്‌ ദാസിനുമെതിരെ പി വി അൻവർ എംഎൽഎ നൽകിയ പരാതിയിൽ വിജിലൻസ്‌ അന്വേഷണത്തിന്‌ സർക്കാർ ഉത്തരവിട്ടു.

• സംസ്ഥാനത്ത് കൂടുതല്‍ പേര്‍ക്ക് നിപ രോഗ ലക്ഷണമുള്ളതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്.

• പൊതുസ്ഥലങ്ങളില്‍ മാലിന്യം കൂടിക്കിടക്കുന്നത് തദ്ദേശ സ്ഥാപനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും പൊതുസ്ഥലങ്ങളും ജലാശയങ്ങളും മലിനമാക്കുന്നവര്‍ക്കെതിരെ പരാതി നല്‍കുവാനും വാട്‌സാപ് നമ്പര്‍. ഇനി മുതൽ പരാതികൾ തെളിവുകള്‍ സഹിതം 9446700800 എന്ന വാട്‌സാപ് നമ്പറിലേക്ക് അയക്കാം.

• യുഎന്നിന്റെ പലസ്തീൻ അനുകൂല പ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്നു വിട്ടുനിന്ന് ഇന്ത്യ. പലസ്തീൻ അധിനിവേശം ഇസ്രയേൽ അവസാനിപ്പിക്കണമെന്നായിരുന്നു പ്രമേയം. 124 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചു.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 19 സെപ്റ്റംബർ 2024 - #NewsHeadlinesToday

• മലപ്പുറത്ത് എംപോക്‌സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

• സംസ്ഥാനത്ത് എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

• ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് അംഗീകരിച്ച് കേന്ദ്രമന്ത്രിസഭ. രാംനാഥ്‌ കോവിന്ദ് കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ചു. അടുത്ത ശൈത്യകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും.

• ദില്ലി നിയുക്ത മുഖ്യമന്ത്രി അതിഷി മർലെനയുടെ സത്യ പ്രതിജ്ഞ ഉടൻ ഉണ്ടാകും. കഴിഞ്ഞ ദിവസം കെജ്‌രിവാൾ രാജി സമർപ്പിക്കാൻ എത്തിയപ്പോൾ കൂടെ ഉണ്ടായിരുന്ന അതിഷി സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.

• ജമ്മുകശ്‌മീരിൽ പ്രത്യേക പദവി റദ്ദാക്കിയതിന്‌ ശേഷം നടന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ 58.85 ശതമാനം പോളിങ്‌.

• നിപാ രോഗബാധയുമായി ബന്ധപ്പെട്ട് പുറത്തു വന്ന പരിശോധന ഫലങ്ങളിൽ 10 പേരുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവ്.

• കർണാടക ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് തിരച്ചിൽ വീണ്ടും തുടങ്ങും. കോഴിക്കോട്‌ കണ്ണാടിക്കൽ സ്വദേശി ട്രക്ക്‌ ഡ്രൈവർ അർജുൻ ഉൾപ്പെടെ കാണാതായ മൂന്നുപേർക്കുള്ള തിരച്ചിലിനായി കാർവാർ തീരത്ത്‌ ഡ്രഡ്‌ജറെത്തി.

• അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി കമലഹാരിസിന്റെ വിജയ സാധ്യത വർധിച്ചുവെന്ന് വിവിധ സർവ്വേ റിപ്പോർട്ടുകൾ.

• ആറന്മുള ഉത്രട്ടാതി ജലമേളയിൽ കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടി പള്ളിയോടവും ജേതാക്കളായി.

• ചന്ദ്രയാന്‍-4 മിഷന് പച്ചക്കൊടി നല്‍കി കേന്ദ്രം. ചന്ദ്രയാന്‍ ദൗത്യമായ ചന്ദ്രയാന്‍ 3 യുടെ വിജയത്തിന് പിന്നാലെയാണ് കേന്ദ്രനീക്കം. ചന്ദ്രനില്‍ നിന്നും കല്ലും മണ്ണും ഭൂമിയിലേക്ക് എത്തിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 18 സെപ്റ്റംബർ 2024 - #NewsHeadlinesToday

• മലപ്പുറത്ത് നിപ ആശങ്ക ഒഴിയുന്നു. മൂന്ന് പേരുടെ പരിശോധനാഫലങ്ങള്‍ കൂടി നെഗറ്റീവായി.

• മലപ്പുറത്തെ നിപ്പ കേസിൽ സമ്പർക്കപ്പട്ടികയിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. പുതിയ കണക്ക് അനുസരിച്ച് 225 പേർ ആണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്‌.

• അതിഷി മർലേന ഡൽഹി മുഖ്യമന്ത്രിയാകും. അരവിന്ദ് കെജ്രിവാൾ രാജി പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് അതിഷിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരി​ഗണിച്ചത്.

• അരവിന്ദ് കെജ്‌രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തുനിന്നും രാജിവച്ചു. ലഫ്. ഗവർണർ വി കെ സക്സേനയുടെ വസതിയിലെത്തി രാജിക്കത്ത് കൈമാറി. നിയുക്ത മുഖ്യമന്ത്രി അതിഷി മർലെനയ്‌ക്കൊപ്പമെത്തിയാണ് കെജ്‌രിവാൾ രാജിക്കത്ത് കൈമാറിയത്.

• മുൻഗണനാ റേഷൻകാർഡുകാർക്കുള്ള മസ്റ്ററിങ്‌ ഇന്ന് പുനരാരംഭിക്കും. മഞ്ഞ, പിങ്ക്‌ കാർഡ്‌ ഉടമകളും അംഗങ്ങളുമാണ്‌ റേഷൻകടകളിലെത്തി മസ്റ്ററിങ്‌ നടത്തേണ്ടത്‌.

• പാഴ്‌വസ്‌തുശേഖരണത്തിൽ കൂടുതൽ മുന്നേറ്റവുമായി കേരളം. ക്ലീൻകേരള കമ്പനിയുടെ നേതൃത്വത്തിലുള്ള മാലിന്യശേഖരണം പ്രതിമാസം ശരാശി 5,000 ടണ്ണായി വർധിച്ചു. കഴിഞ്ഞ സാമ്പത്തികവർഷം 3,500 ടണ്ണായിരുന്നു.

• നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് സുപ്രിംകോടതി ജാമ്യം അനുവദിച്ചു. വിചാരണ നീണ്ടു പോകുന്ന സാഹചര്യത്തിൽ ആണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.

• സംസ്ഥാനത്തേക്ക്‌ കൂടുതൽ നിക്ഷേപം ആകർഷിക്കാൻ വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന റോഡ്‌ ഷോ വ്യാഴാഴ്‌ച ബംഗളൂരുവിൽ നടക്കും.

• ഓണാഘോഷത്തിന്‌ സമാപനമായി നാലോണ നാളിൽ തൃശൂരിൽ ബുധനാഴ്‌ച പുലികളി. സ്വദേശികളും വിദേശികളുമായി പതിനായിരങ്ങൾ പുലികളി കാണാൻ സ്വരാജ്‌ റൗണ്ടിൽ  വട്ടമിടും.

• അഫ്ഗാനിസ്ഥാനില്‍ പോളിയോ വാക്‌സിനേഷന്‍ ക്യാംപെയ്‌നുകള്‍ താലിബാന്‍ നിര്‍ത്തി വെപ്പിച്ചെന്ന് ഐക്യരാഷ്ട്ര സഭ. താലിബാന്റെ നടപടി പോളിയോ നിര്‍മാര്‍ജനത്തില്‍ വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നതെന്നും യുഎന്‍.

• ഒരു പതിറ്റാണ്ടിന്‌ ശേഷം ജമ്മു കശ്‌മീർ വീണ്ടും നിയമസഭ തെരഞ്ഞെടുപ്പിലേക്ക്‌. ആദ്യഘട്ടത്തിൽ 24 മണ്ഡലത്തിലേക്കുള്ള പോളിങ്  ബുധൻ രാവിലെ ഏഴിന്‌ തുടങ്ങും.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 17 സെപ്റ്റംബർ 2024 - #NewsHeadlinesToday

• കേരളാ ക്രിക്കറ്റ് ലീഗ് അവസാന ആവേശത്തിലേക്ക്. സെമി ഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും. കാലിക്കറ്റ് തിരുവനന്തപുരത്തേയും കൊല്ലം തൃശൂരിനേയും നേരിടുന്നത്.

• വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ചെലവഴിച്ച തുക എന്ന രീതിയിൽ വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമെന്ന് സംസ്ഥാന സർക്കാർ. യഥാർത്ഥ വാർത്ത നൽകാൻ മാധ്യമങ്ങൾക്ക് നിർദ്ദേശം.

• മലപ്പുറം തിരുവാലി നടുവത്ത് നിപ ബാധിച്ച് മരിച്ച യുവാവിൻ്റെ സമ്പർക്കപ്പട്ടികയിലുള്ള പത്തു പേരുടെകൂടി സ്രവ സാമ്പിൾ പരിശോധനയ്ക്കയച്ചു. രോഗലക്ഷണങ്ങളുള്ളവരുടെ സ്രവമാണ് പരിശോധിയ്ക്കയച്ചിരിക്കുന്നത്.

• സംസ്ഥാനത്തെ ആദ്യ ലോജിസ്‌റ്റിക് ടൗൺഷിപ്പ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത്‌ ഉയരും. പൊതു, സ്വകാര്യ പങ്കാളിത്തത്തിൽ ലോജിസ്‌റ്റിക്‌സ്‌, മിനി ലോജിസ്‌റ്റിക്‌സ്‌ പാർക്കുകളുടെ ഈ ശൃംഖലയിലൂടെ പ്രദേശവാസികളടക്കം പതിനായിരങ്ങൾക്ക് തൊഴിൽ ലഭിക്കും.

• ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ ചൊവ്വാഴ്‌ച രാജിവച്ചേക്കും. പകൽ 4.30ന്‌ ലെഫ്‌.ഗവർണർ വി കെ സക്‌സേനയെ സന്ദർശിച്ച്‌ രാജിക്കത്ത്‌ കൈമാറാനാണ്‌ നീക്കം. പകൽ 11.30ന്‌ എഎപി എംഎൽഎമാരുടെ യോഗവും വിളിച്ചിട്ടുണ്ട്‌.

• നികുതി ഒടുക്കലടക്കമുള്ള  പ്രത്യേക ഇടപാടുകൾക്ക്‌   യുപിഐയിലൂടെ ഇനിമുതൽ അഞ്ചുലക്ഷം രൂപവരെ കൈമാറാം.  യുപിഐ ഇടപാട് പരിധി ഉയര്‍ത്താനുള്ള നാഷണല്‍ പേയ്‌മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ) നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. നിലവില്‍ ഒരു ലക്ഷം രൂപയായിരുന്നു പരിധി.

• മാലിന്യത്തിൽനിന്ന്‌ ഇന്ധനം നിർമിക്കാനുള്ള  കണ്ടുപിടിത്തത്തിന്‌   ഇന്ത്യൻ പേറ്റന്റ് നേടി കൊട്ടിയൂർ സ്വദേശിനി ഡോ. രമ്യ നീലഞ്ചേരി. ഭുവനേശ്വർ ഐഐടി  അസോസിയറ്റ് പ്രൊഫസറായ  രമ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ ഗവേഷണത്തിനു പിന്നിൽ.

• മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ കാര്‍ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ രണ്ടുപേര്‍ക്കെതിരേയും നരഹത്യാക്കുറ്റം ചുമത്തി.

• ഭിന്നശേഷിക്കാർക്കും കിടപ്പുരോഗികൾക്കുമുള്ള സഹായോപകരണങ്ങൾ വീട്ടിലെത്തിക്കുന്ന,   ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ)യുടെ ടാപ്  (ട്രെയ്‌നിങ് ഇൻ അസിസ്റ്റീവ് പ്രൊഡക്ട്‌) പദ്ധതി  ഇന്ത്യയിൽ ആദ്യമായി  നടപ്പാക്കുന്നത്‌ കേരളത്തിൽ.

• മലയാള സിനിമയിൽ പുതിയ സംഘടന വരുന്നു. പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് എന്ന പേരിലാണ് പുതിയ സംഘടന രൂപീകരിക്കുന്നത്. സംവിധായകരായ ആഷിക്ക് അബു, അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, നടി റിമ കല്ലിങ്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ സംഘടന രൂപീകരിക്കുന്നത്.

• കൊൽക്കത്തയിൽ പ്രതിഷേധം തുടരുന്ന ജൂനിയർ ഡോക്ടേഴ്സിന്റെ ആവശ്യങ്ങൾ അംഗീകരിച്ച് മുഖ്യന്ത്രി മമതാ ബാനർജി. ആരോഗ്യ വകുപ്പ് ഡയറക്ടറേയും ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറേയും നീക്കി. കൊൽക്കത്ത പൊലീസ് കമ്മീഷണറേയും ഉടൻ മാറ്റും.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 16 സെപ്റ്റംബർ 2024 - #NewsHeadlinesToday

• ഇന്ന് നബിദിനം. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിക്കാന്‍ വിപുലമായ പരിപാടികളാണ് മദ്‌റസകളിലും പള്ളികളിലും ഒരുക്കിയിരിക്കുന്നത്.

• ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പൂർണരൂപം ലഭിച്ചതിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘം തുടർ നടപടികൾ ഊർജ്ജിതമാക്കി.

• മുഖ്യമന്ത്രി പദത്തിൽ നിന്ന് രാജി പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാൾ. രണ്ട് ദിവസത്തിനകം രാജി സമർപ്പിക്കുമെന്നും വോട്ടർമാർ തെരഞ്ഞെടുക്കാതെ ഇനി മുഖ്യമന്ത്രി പദത്തിലേക്ക് ഇല്ല എന്ന് കെജ്‌രിവാൾ അറിയിച്ചു.

• വണ്ടൂരിൽ നിപാ ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടിക വിപുലീകരിച്ചു. യുവാവുമായി നേരിട്ട് സമ്പർക്കത്തിലേർപ്പെട്ടവരുടെ പട്ടികയാണ്. 26 ൽ നിന്നും ഇപ്പോൾ 151 പേരാണ് പട്ടികയിലുള്ളത്.

• മലപ്പുറം നടുവത്ത് നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പനിയുള്ളവരെ കണ്ടെത്താന്‍ ഇന്നുമുതല്‍ ഫീവര്‍ സര്‍വേ ആരംഭിക്കും.

• ഉത്തര്‍പ്രദേശില്‍ ബഹുനിലക്കെട്ടിടം തകര്‍ന്നുവീണ്പത്തുപേര്‍ക്ക് ദാരുണാന്ത്യം. മീററ്റിലെ സാക്കിര്‍ കോളനിയിലെ മൂന്നുനില കെട്ടിടമാണ് തകര്‍ന്നത്.

• അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം. ട്രംപിനുനേരെ വെടിയുതിര്‍ക്കാന്‍ ശ്രമിച്ച അന്‍പത്തിയെട്ടുകാരനെ സീക്രട്ട് സര്‍വീസ് കസ്റ്റഡിയിലെടുത്തു.

• സംസ്ഥാനത്ത് ഓണക്കാലത്ത് മദ്യവില്‍പ്പന കുറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 14 കോടി രൂപയുടെ കുറവാണ് വില്‍പ്പനയില്‍ രേഖപ്പെടുത്തിയത്.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 15 സെപ്റ്റംബർ 2024 - #NewsHeadlinesToday

• മാനുഷരെല്ലാം ഒന്നാണെന്ന സങ്കല്പത്തിൽ മഹാബലി നാടുവാണ നല്ല കാലത്തിന്റെ സ്മരണ പുതുക്കി ഇന്ന് തിരുവോണം.

• അന്തരിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഭൗതിക ശരീരം വൈദ്യപഠനത്തിനായി ദില്ലി എയിംസിന് കൈമാറി.

• ഓണത്തിന് നാട്ടിലെത്താൻ ടിക്കറ്റ് ബുക്ക് ചെയ്‌തിട്ടും ട്രെയിനുകളിൽ സീറ്റുകിട്ടാതെ മലയാളികളുടെ ദുരിതയാത്ര. ജനറൽ കോച്ചുകളിലെല്ലാം റിസർവേഷൻ ടിക്കറ്റ് ഇല്ലാത്തവരുടെ തിരക്ക്‌.

• ചെങ്ങന്നൂർ-പമ്പ അതിവേഗ റെയിൽ ട്രാൻസിറ്റ് പദ്ധതിക്കുള്ള അലൈൻമെന്റും എസ്റ്റിമേറ്റും ദക്ഷിണ റെയിൽവേ അധികൃതർ റെയിൽവേ ബോർഡിന്‌ സമർപ്പിച്ചു.  പദ്ധതിയുടെ എസ്റ്റിമേറ്റ് 6480 കോടി രൂപയാണ്.

• ഓണത്തിനുമുമ്പുതന്നെ തൊഴിലാളികൾക്ക്‌ ആനുകൂല്യം ഉറപ്പാക്കണമെന്ന സർക്കാരിന്റെ നിശ്‌ചയദാർഢ്യത്തില്‍ തീർപ്പാക്കിയത്‌ 367 ബോണസ്‌ തർക്കങ്ങൾ. സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കാണ്‌ ഇത്‌ ആശ്വാസമായത്‌.

• മലപ്പുറം വണ്ടൂര്‍ നടുവത്ത് യുവാവ് മരിച്ചത് നിപാ ബാധിച്ചെന്ന് സംശയം. ബംഗളൂരുവില്‍ സൈക്കോളജി വിദ്യാര്‍ഥിയായ ഇരുപത്തിമൂന്നുകാരനാണ്‌ തിങ്കളാഴ്ച പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്‌.

• കൊൽക്കത്തയിലെ യുവഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിൽ ആർജി കർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ.

• ശിക്ഷാ നടപടിയുടെ പേരിൽ വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കുന്നതിന് എതിരെ ബാലവകാശ കമ്മിഷൻ.

• ബഹിരാകാശ നിലയം സന്തോഷകരമായ സ്ഥലമാണെന്നും, ഇവിടെയുളള ജീവിതം താന്‍ ഒരുപാട് ഇഷ്ടപ്പെടുന്നുവെന്നും സുനിത വില്യംസ്.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 14 സെപ്റ്റംബർ 2024 - #NewsHeadlinesToday

• അന്തരിച്ച സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഭൗതികശരീരം എകെജി ഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും. ശേഷം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം പഠനത്തിനായി എയിംസിന് വിട്ടുനല്‍കും.

• ക്രമക്കേടിലൂടെ കലിക്കറ്റ് സർവകലാശാലയ്ക്ക്  ലക്ഷങ്ങൾ നഷ്ടമുണ്ടാക്കിയ ജീവനക്കാരനെ കുറ്റവിമുക്തനാക്കിയ ചാൻസലർകൂടിയായ ഗവർണറുടെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു.

• സർക്കാരുകൾ ‘ബുൾഡോസർ രാജ്‌’ നടപ്പാക്കുന്നത്‌ നിയമങ്ങൾക്ക്‌ മുകളിലൂടെ ബുൾഡോസർ ഓടിച്ചുകയറ്റുന്നതിന്‌ തുല്യമെന്ന്‌ സുപ്രീംകോടതി.

• സംസ്ഥാന സർക്കാരിന്റെ കെ ഫോൺ പദ്ധതി സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി.

• ജമ്മു കശ്മീരിൽ വീണ്ടും തീവ്രവാദി ആക്രമണം. കിഷ്ത്വാറില്‍ തീവ്രവാദികളുമായുണ്ടായ എറ്റുമുട്ടലിൽ രണ്ട് ഭീകരരെ വെടിവച്ചു കൊന്നു.  കത്വയില്‍ നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്കേറ്റു.

• മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി കണ്‍വീനറുമായി കെജ്രിവാളിന് ജാമ്യം. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം അനുവദിച്ചത്.

• നടിയെ ആക്രമിച്ച കേസിന്റെ വാദം പൂര്‍ത്തിയായി. ആകെ 261 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. നവംബറില്‍ കേസില്‍ വിധിയുണ്ടായേക്കും.

• ആലുവ എംഎൽഎയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം. ആലുവ എംഎൽഎ അൻവർ സാദത്തിന്റെ കുടുംബത്തെയാണ് സൈബർ തട്ടിപ്പ് സംഘം ലക്ഷ്യമിട്ടത്.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 13 സെപ്റ്റംബർ 2024 - #NewsHeadlinesToday

• സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിട പറഞ്ഞു. ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ് മെഡിക്കൽ സയൻസസിൽ വ്യാഴം പകൽ 3.05നായിരുന്നു അന്ത്യം.

• കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീരനേതാവായിരുന്നു സീതാറാം യെച്ചൂരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

• കുടിയേറ്റത്തൊഴിലാളികളുടെ അന്തസ്സ്‌ കാക്കണമെന്നും അവർക്ക് ന്യായമായ വേതനമുറപ്പാക്കണമെന്നും ഫ്രാൻസിസ് മാർപാപ്പ.

• രജിസ്ട്രേഷൻ വകുപ്പിന്റെ പേൾ, റവന്യൂ വകുപ്പിന്റെ റെലിസ്, സർവേ വകുപ്പിന്റെ ഇ മാപ്പ് എന്നീ പോ൪ട്ടലുകൾ സംയോജിപ്പിച്ച് ഇന്ത്യയിൽ ആദ്യമായി എന്റെ ഭൂമി എന്ന ഇന്റഗ്രേറ്റഡ് പോർട്ടൽ ഒക്ടോബർ മാസം കേരളത്തിൽ നടപ്പാക്കുമെന്ന് മന്ത്രി കെ രാജൻ.

• സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നം പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടന ഫെഫ്ക.

• മുഖ്യമന്ത്രി സ്ഥാനം രാജി വെയ്ക്കാന്‍ തയാറെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മമത ബാനര്‍ജി അറിയിച്ചത്. സമരം തുടരുന്ന ആര്‍.ജി. കര്‍ മെഡിക്കല്‍ കോളജ് ഡോക്ടേഴ്‌സ് ചര്‍ച്ചയ്ക്ക് എത്താത്തതോടെയാണ് മമത മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ തയാറെന്ന് അറിയിച്ചത്.

• മുന്‍ എസ്പി സുജിത്ത് ദാസിനെ സിബിഐ ചോദ്യം ചെയ്തു. താനൂര്‍ കസ്റ്റഡി മരണ കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ.

• ജെൻസന് വിട നൽകി ജന്മനാട്. ആണ്ടൂര്‍ നിത്യസഹായമാതാ പള്ളി സെമിത്തേരിയിലാണ് സംസ്കാരം നടന്നത്.

• നാലാമത് ക്വാഡ് ഉച്ചകോടി യു.എസ്സിലെ ഡെലവെയറിൽ സെപ്റ്റംബർ 21-ന് നടക്കും.

• സർവീസ് നടത്താൻ അനുയോജ്യമായ റൂട്ട് കണ്ടെത്താനാകാതെ വെറുതെയിട്ടിരിക്കുന്നത് 16 വന്ദേഭാരത് ചെയർകാർ ട്രെയിനുകൾ എന്ന് റിപ്പോർട്ട്.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 12 സെപ്റ്റംബർ 2024 - #NewsHeadlinesToday

• ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തുടർനടപടികൾ ഉറപ്പാക്കുമെന്ന് ഡബ്ല്യുസിസിയ്ക്ക് ഉറപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകളുടെ സ്വാകാര്യതയുടെ ഉൾപ്പടെയുള്ള കാര്യങ്ങൾ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

• കേരള ബ്ലാസ്റ്റേഴ്‌സ് എഫ് . സി. വയനാട്ടിലെ ദുരിത ബാധിതർക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 25 ലക്ഷം രൂപ നൽകി.

• മോട്ടോർ വാഹനങ്ങളുടെ ചില്ലുകളിൽ ബിഎസ്‌എസ്‌ നിലവാരത്തോടെയുള്ള സൺ കൺട്രോൾ ഫിലിം (കൂളിങ്‌ ഫിലിം) പതിക്കുന്നതിന്‌ നിയമതടസ്സമില്ലെന്ന് ഹൈക്കോടതി.

• സംസ്ഥാനത്ത് ഓണക്കാലത്ത് തൊഴിലാളികൾക്കായി 67 കോടി രൂപയുടെ ധനസഹായം അനുവദിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

• ആന്റിബയോട്ടിക്കുകള്‍ തിരിച്ചറിയാനായി ഇനിമുതല്‍ നീല നിറത്തിലുള്ള പ്രത്യേക കവറുകളില്‍ നല്‍കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

• ഓണത്തോടനുബന്ധിച്ച പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട വെള്ളിയാഴ്ച തുറക്കും. വൈകിട്ട് അഞ്ചിന് മേല്‍ശാന്തി പി എന്‍ മഹേഷ് നമ്പൂതിരി നടതുറന്ന് ദീപം തെളിക്കും.

• ഓണക്കാല തിരക്ക്, കേരളത്തിന് 2 സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. കൊച്ചുവേളി- ഹുബ്ബള്ളി, സെക്കന്തരാബാദ്- കൊല്ലം റൂട്ടിലാണ് സ്പെഷ്യൽ സർവീസ്.

• വാടകഗർഭപാത്രം നൽകുന്ന സ്ത്രീക്ക് നഷ്ടപരിഹാരമെന്നനിലയ്ക്ക് പണംനൽകുന്നത് പരിഗണിക്കേണ്ടതാണെന്ന് സുപ്രീംകോടതി. വാടകഗർഭപാത്രം തേടുന്ന ദമ്പതിമാരിൽനിന്ന് നേരിട്ടല്ലാതെ, നിശ്ചിത അതോറിറ്റി വഴി ഇതിനുള്ള സംവിധാനമുണ്ടാക്കുന്നത് ആലോചിക്കും. 

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 11 സെപ്റ്റംബർ 2024 - #NewsHeadlinesToday

• സംസ്ഥാനത്തെ ഉന്നത പൊലീസ് തലപ്പത്ത് വ്യാപക മാറ്റം. മലപ്പുറം എസ് പി, ഡിവൈഎസ്പി തുടങ്ങി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും മാറ്റി. മലപ്പുറത്തെ നടപടി ജില്ലയില്‍ പൊലീസിനെതിരെ ഉയര്‍ന്ന പരാതികളും പശ്ചാത്തത്തിലാണ്.

• മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ വിധവാ പെൻഷൻ ഗുണഭോക്താക്കൾക്ക് നാലു മാസത്തെ പെൻഷൻ വിതരണം ചെയ്യുന്നതിനായി 5.86 കോടി രൂപ അധിക തുകയായി അനുവദിച്ച് ഉത്തരവായതായി ഫിഷറീസ് മന്ത്രി സജി ചെറിയാന്‍.

• വയനാട് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി 25 ലക്ഷം അനുവദിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി.

• പരമ്പരാഗത മേഖലയിലെ തൊഴിലാളികൾക്ക്‌  ഓണാഘോഷത്തിന്‌  സംസ്ഥാന സർക്കാർ 45 കോടി രൂപയുടെ സഹായം അനുവദിച്ചു. മിനിമം കൂലി ഉറപ്പാക്കൽ പദ്ധതിയിലാണിത്‌.

• കേരളത്തിലെ പിഎസ് സി രാജ്യത്തിനു തന്നെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് നടന്ന 55 ശതമാനം നിയമനവും കേരളത്തിലാണെന്നും മുഖ്യമന്ത്രി.

• യാത്രാദുരിതം രൂക്ഷമായതോടെ ദക്ഷിണ റെയിൽവേ 15 ജോഡി ട്രെയിനിൽ ജനറൽകോച്ചിന്റെ എണ്ണം നാലാക്കി. കേരളത്തിലൂടെ സർവീസ്‌ നടത്തുന്ന എട്ടുജോഡി  ട്രെയിനുകൾക്കാണ്‌ പ്രയോജനം ലഭിക്കുക.

• സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന 2000 ഓണച്ചന്തകളിൽ പഴം, പച്ചക്കറികൾക്ക് 30 ശതമാനം വരെ വിലക്കുറവുണ്ടാകുമെന്ന് കൃഷി മന്ത്രി പി പ്രസാദ്.

• വിദേശത്ത്‌ നിന്ന്‌ മടങ്ങിയെത്തിയ യുവാവിന്‌ ഡൽഹിയിൽ എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പും ജാഗ്രതയിൽ. ആഗസ്തിൽ ലോകാരോഗ്യസംഘടനയുടെ മുൻകരുതൽ നിർദേശം ലഭിച്ചതോടെ കേരളവും പ്രതിരോധം ഉറപ്പാക്കി.

• രാജ്യത്തെ ഗ്രാമീണ മേഖലയില്‍ തിരിച്ചടിയായി സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ കടുത്ത ക്ഷാമം. സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ 80 ശതമാനം കുറവ് ഗ്രാമീണ ആരോഗ്യ രംഗം താറുമാറാക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ചൂണ്ടിക്കാട്ടുന്നു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0