• മാനുഷരെല്ലാം ഒന്നാണെന്ന സങ്കല്പത്തിൽ മഹാബലി നാടുവാണ നല്ല കാലത്തിന്റെ സ്മരണ പുതുക്കി ഇന്ന് തിരുവോണം. 
• ഓണത്തിന് നാട്ടിലെത്താൻ 
ടിക്കറ്റ് ബുക്ക് ചെയ്‌തിട്ടും ട്രെയിനുകളിൽ സീറ്റുകിട്ടാതെ മലയാളികളുടെ 
ദുരിതയാത്ര. ജനറൽ കോച്ചുകളിലെല്ലാം റിസർവേഷൻ ടിക്കറ്റ് ഇല്ലാത്തവരുടെ 
തിരക്ക്.
• ചെങ്ങന്നൂർ-പമ്പ 
അതിവേഗ റെയിൽ ട്രാൻസിറ്റ് പദ്ധതിക്കുള്ള അലൈൻമെന്റും എസ്റ്റിമേറ്റും ദക്ഷിണ
 റെയിൽവേ അധികൃതർ റെയിൽവേ ബോർഡിന് സമർപ്പിച്ചു.  പദ്ധതിയുടെ എസ്റ്റിമേറ്റ്
 6480 കോടി രൂപയാണ്.
• ഓണത്തിനുമുമ്പുതന്നെ 
തൊഴിലാളികൾക്ക് ആനുകൂല്യം ഉറപ്പാക്കണമെന്ന സർക്കാരിന്റെ 
നിശ്‌ചയദാർഢ്യത്തില്‍ തീർപ്പാക്കിയത് 367 ബോണസ് തർക്കങ്ങൾ. സ്വകാര്യ, 
പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കാണ് ഇത് ആശ്വാസമായത്.
• മലപ്പുറം വണ്ടൂര്‍ 
നടുവത്ത് യുവാവ് മരിച്ചത് നിപാ ബാധിച്ചെന്ന് സംശയം. ബംഗളൂരുവില്‍ സൈക്കോളജി
 വിദ്യാര്‍ഥിയായ ഇരുപത്തിമൂന്നുകാരനാണ് തിങ്കളാഴ്ച പെരിന്തൽമണ്ണ സ്വകാര്യ 
ആശുപത്രിയിൽ മരിച്ചത്.
• കൊൽക്കത്തയിലെ യുവഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിൽ ആർജി കർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ.
• ശിക്ഷാ നടപടിയുടെ പേരിൽ വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കുന്നതിന് എതിരെ ബാലവകാശ കമ്മിഷൻ.
• ബഹിരാകാശ നിലയം സന്തോഷകരമായ സ്ഥലമാണെന്നും, ഇവിടെയുളള ജീവിതം താന്‍ ഒരുപാട് ഇഷ്ടപ്പെടുന്നുവെന്നും സുനിത വില്യംസ്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.