ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 23 സെപ്റ്റംബർ 2024 - #NewsHeadlinesToday


• ശ്രീലങ്കയിൽ ഇടതുപക്ഷ സഖ്യമായ നാഷണൽ പീപ്പിൾസ് പവർ സ്ഥാനാര്‍ത്ഥിയും മാര്‍ക്സിസ്റ്റ് ജനത വിമുക്തി പെരമുന (ജെവിപി) നേതാവുമായ അനുര കുമാര ദിസനായകെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

• കേരളത്തില്‍ മഴ ശക്തമാകുന്നു. സംസ്ഥാനത്ത് ഇന്നും നാളെയും വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

• ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി രാജീവിനെ  സസ്പെൻഡ് ചെയ്തു. ജോലിയിൽ വീഴ്ച വരുത്തി, അനധികൃത അവധി എന്നിവ ചൂണ്ടികാണിച്ചാണ് സസ്പെൻഷൻ.

• കാസറ​ഗോഡ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു. ചട്ടഞ്ചാൽ സ്വദേശി എം. മണികണ്ഠനാണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

• കര്‍ണാടകയിലെ ഷിരൂരില്‍ തെരച്ചിലിനിടയില്‍ അസ്ഥി കണ്ടെത്തി. മനുഷ്യന്റെ അസ്ഥിഭാഗമാണെന്ന് സംശയം. ഗംഗാവാലി പുഴയോരത്താണ് അസ്ഥിഭാഗം കണ്ടെത്തിയത്.

• ഷിരൂരിൽ ഡ്രഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിൽ 10 ദിവസം കൂടി തുടരുമെന്ന് കർണാടക സർക്കാർ. സംഭവ സ്ഥലം സന്ദർശിച്ച കർണാടക ഫിഷറീസ് വകുപ്പ് മന്ത്രി മംഗൾ വൈദ്യയാണ് ഇക്കാര്യം അറിയിച്ചത്.

• ഓരോ വർഷവും പാഠപുസ്തകങ്ങൾ കാലാനുസൃതമായി പുതുക്കും. വിവര വിനിമയ സാങ്കേതിക വിദ്യയിലുൾപ്പെടെയുള്ള മാറ്റങ്ങളനുസരിച്ച്‌ അധ്യായങ്ങളിൽ പരിഷ്കാരം വേണ്ടതുണ്ടോയെന്ന്‌ എസ്‌സിഇആർടി പരിശോധിക്കും.

• കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഐഎസ്‌എല്ലിൽ ജയംകുറിച്ചു. കൊൽക്കത്ത വമ്പന്മാരായ ഈസ്‌റ്റ്‌ ബംഗാളിനെതിരെ അവസാന ഘട്ടത്തിൽ ക്വാമി പെപ്ര തൊടുത്ത ഗോളിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ സീസണിലെ ആദ്യജയം.

• നിപാ രോഗബാധയുമായി ബന്ധപ്പെട്ട് ഞായറാഴ്ച മൂന്നു പേരുടെ  പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതു വരെ 78 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0