• ഇന്ന് നബിദിനം. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിക്കാന്‍
വിപുലമായ പരിപാടികളാണ് മദ്‌റസകളിലും പള്ളികളിലും ഒരുക്കിയിരിക്കുന്നത്.
• മുഖ്യമന്ത്രി പദത്തിൽ നിന്ന് രാജി പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാൾ.
രണ്ട് ദിവസത്തിനകം രാജി സമർപ്പിക്കുമെന്നും വോട്ടർമാർ തെരഞ്ഞെടുക്കാതെ ഇനി
മുഖ്യമന്ത്രി പദത്തിലേക്ക് ഇല്ല എന്ന് കെജ്‌രിവാൾ അറിയിച്ചു.
• വണ്ടൂരിൽ
നിപാ ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടിക വിപുലീകരിച്ചു.
യുവാവുമായി നേരിട്ട് സമ്പർക്കത്തിലേർപ്പെട്ടവരുടെ പട്ടികയാണ്. 26 ൽ നിന്നും ഇപ്പോൾ 151 പേരാണ് പട്ടികയിലുള്ളത്.
• മലപ്പുറം നടുവത്ത് നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പനിയുള്ളവരെ കണ്ടെത്താന്‍ ഇന്നുമുതല്‍ ഫീവര്‍ സര്‍വേ ആരംഭിക്കും.
• ഉത്തര്‍പ്രദേശില്‍ ബഹുനിലക്കെട്ടിടം തകര്‍ന്നുവീണ്പത്തുപേര്‍ക്ക്
ദാരുണാന്ത്യം. മീററ്റിലെ സാക്കിര്‍ കോളനിയിലെ മൂന്നുനില കെട്ടിടമാണ്
തകര്‍ന്നത്.
• അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം.
ട്രംപിനുനേരെ വെടിയുതിര്‍ക്കാന്‍ ശ്രമിച്ച അന്‍പത്തിയെട്ടുകാരനെ സീക്രട്ട്
സര്‍വീസ് കസ്റ്റഡിയിലെടുത്തു.
• സംസ്ഥാനത്ത് ഓണക്കാലത്ത് മദ്യവില്‍പ്പന കുറഞ്ഞു. കഴിഞ്ഞ
വര്‍ഷത്തേതിനേക്കാള്‍ 14 കോടി രൂപയുടെ കുറവാണ് വില്‍പ്പനയില്‍
രേഖപ്പെടുത്തിയത്.