ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 19 സെപ്റ്റംബർ 2024 - #NewsHeadlinesToday

• മലപ്പുറത്ത് എംപോക്‌സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

• സംസ്ഥാനത്ത് എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

• ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് അംഗീകരിച്ച് കേന്ദ്രമന്ത്രിസഭ. രാംനാഥ്‌ കോവിന്ദ് കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ചു. അടുത്ത ശൈത്യകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും.

• ദില്ലി നിയുക്ത മുഖ്യമന്ത്രി അതിഷി മർലെനയുടെ സത്യ പ്രതിജ്ഞ ഉടൻ ഉണ്ടാകും. കഴിഞ്ഞ ദിവസം കെജ്‌രിവാൾ രാജി സമർപ്പിക്കാൻ എത്തിയപ്പോൾ കൂടെ ഉണ്ടായിരുന്ന അതിഷി സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.

• ജമ്മുകശ്‌മീരിൽ പ്രത്യേക പദവി റദ്ദാക്കിയതിന്‌ ശേഷം നടന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ 58.85 ശതമാനം പോളിങ്‌.

• നിപാ രോഗബാധയുമായി ബന്ധപ്പെട്ട് പുറത്തു വന്ന പരിശോധന ഫലങ്ങളിൽ 10 പേരുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവ്.

• കർണാടക ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് തിരച്ചിൽ വീണ്ടും തുടങ്ങും. കോഴിക്കോട്‌ കണ്ണാടിക്കൽ സ്വദേശി ട്രക്ക്‌ ഡ്രൈവർ അർജുൻ ഉൾപ്പെടെ കാണാതായ മൂന്നുപേർക്കുള്ള തിരച്ചിലിനായി കാർവാർ തീരത്ത്‌ ഡ്രഡ്‌ജറെത്തി.

• അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി കമലഹാരിസിന്റെ വിജയ സാധ്യത വർധിച്ചുവെന്ന് വിവിധ സർവ്വേ റിപ്പോർട്ടുകൾ.

• ആറന്മുള ഉത്രട്ടാതി ജലമേളയിൽ കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടി പള്ളിയോടവും ജേതാക്കളായി.

• ചന്ദ്രയാന്‍-4 മിഷന് പച്ചക്കൊടി നല്‍കി കേന്ദ്രം. ചന്ദ്രയാന്‍ ദൗത്യമായ ചന്ദ്രയാന്‍ 3 യുടെ വിജയത്തിന് പിന്നാലെയാണ് കേന്ദ്രനീക്കം. ചന്ദ്രനില്‍ നിന്നും കല്ലും മണ്ണും ഭൂമിയിലേക്ക് എത്തിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0