ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 20 സെപ്റ്റംബർ 2024 - #NewsHeadlinesToday

• കർണാടകയിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. കർണാടകയിലെ ഹുൻസൂരില്‍ വെച്ചാണ് അപകടം നടന്നത്. ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന  ബസാണ് അപകടത്തിൽപ്പെട്ടത്.

• കർണാടക ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് തിരച്ചിലിനായി ഡ്രഡ്ജർ ഇന്നെത്തും. കഴിഞ്ഞ ദിവസം രാത്രി ഷിരൂരിലേക്കുള്ള യാത്രക്കിടെ വെളിച്ചക്കുറവ് കാരണം ഡ്രഡ്ജർ യാത്ര നിർത്തി കരയ്ക്കടിപ്പിച്ചിരുന്നു.

• സൗദി അറേബ്യയിൽ ബാലന്‍ കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവ് സംബന്ധിച്ച അന്തിമ വാദം ഒക്‌ടോബര്‍ 17ന് നടക്കും.

• ഐക്യരാഷ്ട്രസംഘടനയുടെ കര്‍മ്മസേന പുരസ്‌കാരം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷന് (നിപ്മര്‍).

• ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സമരം ചെയ്‌ത ഡോക്ടർമാർ പണിമുടക്ക്‌ താൽകാലികമായി പിൻവലിച്ചു. അത്യാഹിത വിഭാഗമടക്കമുള്ള അവശ്യസേവനങ്ങൾ ശനിയാഴ്‌ച മുതൽ പുനരാരംഭിക്കും.

• ജൂനിയർ ഡോക്ടർ ക്രൂരബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട ആർജി കർ മെഡിക്കൽ കോളേജിന്റെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ രജിസ്ട്രേഷൻ റദ്ദാക്കി.

• എഡിജിപി എം ആർ അജിത്‌കുമാറിനും പത്തനംതിട്ട ജില്ലാ പൊലീസ്‌ മുൻ മേധാവി സുജിത്‌ ദാസിനുമെതിരെ പി വി അൻവർ എംഎൽഎ നൽകിയ പരാതിയിൽ വിജിലൻസ്‌ അന്വേഷണത്തിന്‌ സർക്കാർ ഉത്തരവിട്ടു.

• സംസ്ഥാനത്ത് കൂടുതല്‍ പേര്‍ക്ക് നിപ രോഗ ലക്ഷണമുള്ളതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്.

• പൊതുസ്ഥലങ്ങളില്‍ മാലിന്യം കൂടിക്കിടക്കുന്നത് തദ്ദേശ സ്ഥാപനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും പൊതുസ്ഥലങ്ങളും ജലാശയങ്ങളും മലിനമാക്കുന്നവര്‍ക്കെതിരെ പരാതി നല്‍കുവാനും വാട്‌സാപ് നമ്പര്‍. ഇനി മുതൽ പരാതികൾ തെളിവുകള്‍ സഹിതം 9446700800 എന്ന വാട്‌സാപ് നമ്പറിലേക്ക് അയക്കാം.

• യുഎന്നിന്റെ പലസ്തീൻ അനുകൂല പ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്നു വിട്ടുനിന്ന് ഇന്ത്യ. പലസ്തീൻ അധിനിവേശം ഇസ്രയേൽ അവസാനിപ്പിക്കണമെന്നായിരുന്നു പ്രമേയം. 124 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0