• പാരസെറ്റാമോൾ ഗുളികകള്‍
അടക്കം വിപണിയിലുള്ള 48 മരുന്നുകൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടെന്ന
ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്.
• ഹയർ സെക്കൻഡറി
വിദ്യാർഥികൾക്ക് വാട്സാപ് പോലെയുള്ള സമൂഹമാധ്യമങ്ങളിലൂടെ നോട്ടുകൾ
നൽകുന്നത് വിലക്കി വിദ്യാഭ്യാസ വകുപ്പ്. വിദ്യാർഥികളുടെ അമിത പഠനഭാരവും
നോട്ടുകൾ പ്രിന്റൗട്ട് എടുക്കുന്നതിലെ ബുദ്ധിമുട്ടും ബോധ്യപ്പെടുത്തിയുള്ള
പരാതികളുടെ സാഹചര്യത്തിലാണ് നടപടി.
• ഷിരൂരിൽ മണ്ണിനടിയിൽപ്പെട്ട് കാണാതായ കണ്ണാടിക്കൽ സ്വദേശി അർജുന്റെ മൃതദേഹം
വെള്ളിയാഴ്ചയോ ശനിയാഴ്ച രാവിലെയോ കണ്ണാടിക്കലിലെ വീട്ടിലെത്തും.
മൃതദേഹത്തിൽനിന്ന് ഡി.എൻ.എ. സാംപിൾ ശേഖരിച്ച് ഹൂബ്‌ളി റീജണൽ ലാബിലേക്ക്
പരിശോധനയ്ക്കായി അയച്ചു.
• നെഹ്‌റുട്രോഫി വള്ളംകളി
മത്സരങ്ങൾ ശനി പകൽ 11-ന് ആരംഭിക്കുമെന്ന് കലക്‌ടർ അലക്‌സ് വർഗീസ്
വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചെറുവള്ളങ്ങളുടെ ഹീറ്റ്‌സാണ് ആദ്യം.
• ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗത്വമെന്ന ഇന്ത്യയുടെ
ആവശ്യത്തിന് പിന്തുണയുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോൺ.
അമേരിക്ക ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഫ്രഞ്ച്
പ്രസിഡന്റ് രംഗത്തെത്തിയത്.
• തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎമ്മുകൾ കൊള്ളയടിച്ചു. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്.
• തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎമ്മുകൾ കൊള്ളയടിച്ചു. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്.