• കർണാടക ഷിരൂരിൽ ഡ്രഡ്ജർ ഉപയോഗിച്ച് ഗംഗാവാലിപ്പുഴയിൽ നടത്തിയ തെരച്ചിലിൽ അർജുൻ്റെയോ ട്രക്കിൻ്റെയോ സൂചനകളൊന്നും ലഭിച്ചില്ല. നേരത്തെ
ലോഹ സാന്നിധ്യം കണ്ടെത്തിയ കോൺടാക്ട് പോയിൻറ് 3 ഉം 4 ഉം
കേന്ദ്രീകരിച്ചായിരുന്നു തെരച്ചിൽ.
• എംപോക്സ് ക്ലേയ്ഡ് 1 B കേസിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ
ജോർജ്ജ്. ആശങ്കപ്പെടുത്തുന്ന അനാവശ്യ പ്രചരണം ഒഴിവാക്കണം. പ്രഹരശേഷി
കൂടുതലുള്ള വകഭേദമാണെങ്കിലും, സർക്കാർ എല്ലാവിവിധ മുൻകരുതലുകളും
സ്വീകരിച്ചു കഴിഞ്ഞു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.
• പഞ്ചായത്ത്,
മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിലെ വാർഡുകളുടെ അതിർത്തി
പുനർനിർണയിച്ചതിന്റെ കരടുപട്ടിക നവംബർ 16ന് പ്രസിദ്ധീകരിക്കും. പരാതികളും
ആക്ഷേപങ്ങളും ഡിസംബർ ഒന്നുവരെ നൽകാം.
• കോഴിക്കോട് നടക്കാവ്
ഗവ. വിഎച്ച്എസ്എസ് ഫോർ ഗേൾസ് രാജ്യത്തെ രണ്ടാമത്തെ മികച്ച സർക്കാർ
സ്‌കൂളായി തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ രണ്ടുവർഷങ്ങളിലെ മൂന്നാം
സ്ഥാനത്തുനിന്നാണ് ഈ മുന്നേറ്റം.
• നിപാ രോഗബാധയുമായി ബന്ധപ്പെട്ട 16 പേരുടെ സ്രവ പരിശോധനാ ഫലം കൂടി ഇന്നു നെഗറ്റീവായതായി മന്ത്രി വീണാ ജോർജ്.
• കൊച്ചി - ബംഗളൂരു
വ്യവസായ ഇടനാഴിയുടെ ഭാഗമായി കഞ്ചിക്കോട് ഉയരുന്ന സ്മാർട്ട് സിറ്റിയുടെ
നടത്തിപ്പിന് പ്രത്യേക കമ്പനി രൂപീകരിച്ചതായി മന്ത്രി പി രാജീവ്.
• രാജ്യത്തെ വിദ്യാഭ്യാസ
സ്ഥാപനങ്ങളിലുള്ള എൻആർഐ ക്വോട്ട പ്രവേശനം സമ്പൂർണ തട്ടിപ്പാണെന്നും
നിർത്തലാക്കേണ്ട സമയമായെന്നും സുപ്രീംകോടതി.
• യാത്രക്കാരുടെ എണ്ണത്തില്‍ വന്‍കുതിപ്പുമായി കൊച്ചി വാട്ടർ മെട്രോ. വിദേശ
സഞ്ചാരികളുടെ എണ്ണം വർധിച്ചതും വാട്ടർ മെട്രോയ്ക്ക് നേട്ടമായി. ഓഫിസ്, പഠനം
മറ്റ് ആവശ്യങ്ങൾക്കായി പ്രതിദിനം യാത്ര ചെയ്യുന്നവരുടെ എണ്ണത്തെക്കാൾ
വിദേശീയരും തദ്ദേശീയരുമായ വിനോദ സഞ്ചാരികളുടെ എണ്ണമാണ് കൂടുതലെന്ന് അധികൃതർ
പറഞ്ഞു.
• സംസ്ഥാനത്തെ 12 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി
ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. 11 ആശുപത്രികൾക്ക് കൂടി നാഷണൽ
ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ് (എൻക്യുഎഎസ്) അംഗീകാരവും ഒരു
ആശുപത്രിയ്ക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ ലക്ഷ്യ സർട്ടിഫിക്കേഷനുമാണ്
ലഭിച്ചത്.
• പുൽവാമ ഭീകരാക്രമണ കേസ് പ്രതി ദില്ലിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
2019 ഫെബ്രുവരി 14 ന് സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്തി 40
സൈനികർ വീരമൃത്യു വരിച്ച സംഭവത്തിലെ പ്രതി ബിലാൽ അഹമ്മദ് കുചായ് ആണ്
മരിച്ചത്.