ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 17 സെപ്റ്റംബർ 2024 - #NewsHeadlinesToday

• കേരളാ ക്രിക്കറ്റ് ലീഗ് അവസാന ആവേശത്തിലേക്ക്. സെമി ഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും. കാലിക്കറ്റ് തിരുവനന്തപുരത്തേയും കൊല്ലം തൃശൂരിനേയും നേരിടുന്നത്.

• വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ചെലവഴിച്ച തുക എന്ന രീതിയിൽ വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമെന്ന് സംസ്ഥാന സർക്കാർ. യഥാർത്ഥ വാർത്ത നൽകാൻ മാധ്യമങ്ങൾക്ക് നിർദ്ദേശം.

• മലപ്പുറം തിരുവാലി നടുവത്ത് നിപ ബാധിച്ച് മരിച്ച യുവാവിൻ്റെ സമ്പർക്കപ്പട്ടികയിലുള്ള പത്തു പേരുടെകൂടി സ്രവ സാമ്പിൾ പരിശോധനയ്ക്കയച്ചു. രോഗലക്ഷണങ്ങളുള്ളവരുടെ സ്രവമാണ് പരിശോധിയ്ക്കയച്ചിരിക്കുന്നത്.

• സംസ്ഥാനത്തെ ആദ്യ ലോജിസ്‌റ്റിക് ടൗൺഷിപ്പ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത്‌ ഉയരും. പൊതു, സ്വകാര്യ പങ്കാളിത്തത്തിൽ ലോജിസ്‌റ്റിക്‌സ്‌, മിനി ലോജിസ്‌റ്റിക്‌സ്‌ പാർക്കുകളുടെ ഈ ശൃംഖലയിലൂടെ പ്രദേശവാസികളടക്കം പതിനായിരങ്ങൾക്ക് തൊഴിൽ ലഭിക്കും.

• ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ ചൊവ്വാഴ്‌ച രാജിവച്ചേക്കും. പകൽ 4.30ന്‌ ലെഫ്‌.ഗവർണർ വി കെ സക്‌സേനയെ സന്ദർശിച്ച്‌ രാജിക്കത്ത്‌ കൈമാറാനാണ്‌ നീക്കം. പകൽ 11.30ന്‌ എഎപി എംഎൽഎമാരുടെ യോഗവും വിളിച്ചിട്ടുണ്ട്‌.

• നികുതി ഒടുക്കലടക്കമുള്ള  പ്രത്യേക ഇടപാടുകൾക്ക്‌   യുപിഐയിലൂടെ ഇനിമുതൽ അഞ്ചുലക്ഷം രൂപവരെ കൈമാറാം.  യുപിഐ ഇടപാട് പരിധി ഉയര്‍ത്താനുള്ള നാഷണല്‍ പേയ്‌മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ) നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. നിലവില്‍ ഒരു ലക്ഷം രൂപയായിരുന്നു പരിധി.

• മാലിന്യത്തിൽനിന്ന്‌ ഇന്ധനം നിർമിക്കാനുള്ള  കണ്ടുപിടിത്തത്തിന്‌   ഇന്ത്യൻ പേറ്റന്റ് നേടി കൊട്ടിയൂർ സ്വദേശിനി ഡോ. രമ്യ നീലഞ്ചേരി. ഭുവനേശ്വർ ഐഐടി  അസോസിയറ്റ് പ്രൊഫസറായ  രമ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ ഗവേഷണത്തിനു പിന്നിൽ.

• മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ കാര്‍ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ രണ്ടുപേര്‍ക്കെതിരേയും നരഹത്യാക്കുറ്റം ചുമത്തി.

• ഭിന്നശേഷിക്കാർക്കും കിടപ്പുരോഗികൾക്കുമുള്ള സഹായോപകരണങ്ങൾ വീട്ടിലെത്തിക്കുന്ന,   ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ)യുടെ ടാപ്  (ട്രെയ്‌നിങ് ഇൻ അസിസ്റ്റീവ് പ്രൊഡക്ട്‌) പദ്ധതി  ഇന്ത്യയിൽ ആദ്യമായി  നടപ്പാക്കുന്നത്‌ കേരളത്തിൽ.

• മലയാള സിനിമയിൽ പുതിയ സംഘടന വരുന്നു. പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് എന്ന പേരിലാണ് പുതിയ സംഘടന രൂപീകരിക്കുന്നത്. സംവിധായകരായ ആഷിക്ക് അബു, അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, നടി റിമ കല്ലിങ്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ സംഘടന രൂപീകരിക്കുന്നത്.

• കൊൽക്കത്തയിൽ പ്രതിഷേധം തുടരുന്ന ജൂനിയർ ഡോക്ടേഴ്സിന്റെ ആവശ്യങ്ങൾ അംഗീകരിച്ച് മുഖ്യന്ത്രി മമതാ ബാനർജി. ആരോഗ്യ വകുപ്പ് ഡയറക്ടറേയും ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറേയും നീക്കി. കൊൽക്കത്ത പൊലീസ് കമ്മീഷണറേയും ഉടൻ മാറ്റും.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0