ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 18 സെപ്റ്റംബർ 2024 - #NewsHeadlinesToday

• മലപ്പുറത്ത് നിപ ആശങ്ക ഒഴിയുന്നു. മൂന്ന് പേരുടെ പരിശോധനാഫലങ്ങള്‍ കൂടി നെഗറ്റീവായി.

• മലപ്പുറത്തെ നിപ്പ കേസിൽ സമ്പർക്കപ്പട്ടികയിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. പുതിയ കണക്ക് അനുസരിച്ച് 225 പേർ ആണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്‌.

• അതിഷി മർലേന ഡൽഹി മുഖ്യമന്ത്രിയാകും. അരവിന്ദ് കെജ്രിവാൾ രാജി പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് അതിഷിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരി​ഗണിച്ചത്.

• അരവിന്ദ് കെജ്‌രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തുനിന്നും രാജിവച്ചു. ലഫ്. ഗവർണർ വി കെ സക്സേനയുടെ വസതിയിലെത്തി രാജിക്കത്ത് കൈമാറി. നിയുക്ത മുഖ്യമന്ത്രി അതിഷി മർലെനയ്‌ക്കൊപ്പമെത്തിയാണ് കെജ്‌രിവാൾ രാജിക്കത്ത് കൈമാറിയത്.

• മുൻഗണനാ റേഷൻകാർഡുകാർക്കുള്ള മസ്റ്ററിങ്‌ ഇന്ന് പുനരാരംഭിക്കും. മഞ്ഞ, പിങ്ക്‌ കാർഡ്‌ ഉടമകളും അംഗങ്ങളുമാണ്‌ റേഷൻകടകളിലെത്തി മസ്റ്ററിങ്‌ നടത്തേണ്ടത്‌.

• പാഴ്‌വസ്‌തുശേഖരണത്തിൽ കൂടുതൽ മുന്നേറ്റവുമായി കേരളം. ക്ലീൻകേരള കമ്പനിയുടെ നേതൃത്വത്തിലുള്ള മാലിന്യശേഖരണം പ്രതിമാസം ശരാശി 5,000 ടണ്ണായി വർധിച്ചു. കഴിഞ്ഞ സാമ്പത്തികവർഷം 3,500 ടണ്ണായിരുന്നു.

• നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് സുപ്രിംകോടതി ജാമ്യം അനുവദിച്ചു. വിചാരണ നീണ്ടു പോകുന്ന സാഹചര്യത്തിൽ ആണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.

• സംസ്ഥാനത്തേക്ക്‌ കൂടുതൽ നിക്ഷേപം ആകർഷിക്കാൻ വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന റോഡ്‌ ഷോ വ്യാഴാഴ്‌ച ബംഗളൂരുവിൽ നടക്കും.

• ഓണാഘോഷത്തിന്‌ സമാപനമായി നാലോണ നാളിൽ തൃശൂരിൽ ബുധനാഴ്‌ച പുലികളി. സ്വദേശികളും വിദേശികളുമായി പതിനായിരങ്ങൾ പുലികളി കാണാൻ സ്വരാജ്‌ റൗണ്ടിൽ  വട്ടമിടും.

• അഫ്ഗാനിസ്ഥാനില്‍ പോളിയോ വാക്‌സിനേഷന്‍ ക്യാംപെയ്‌നുകള്‍ താലിബാന്‍ നിര്‍ത്തി വെപ്പിച്ചെന്ന് ഐക്യരാഷ്ട്ര സഭ. താലിബാന്റെ നടപടി പോളിയോ നിര്‍മാര്‍ജനത്തില്‍ വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നതെന്നും യുഎന്‍.

• ഒരു പതിറ്റാണ്ടിന്‌ ശേഷം ജമ്മു കശ്‌മീർ വീണ്ടും നിയമസഭ തെരഞ്ഞെടുപ്പിലേക്ക്‌. ആദ്യഘട്ടത്തിൽ 24 മണ്ഡലത്തിലേക്കുള്ള പോളിങ്  ബുധൻ രാവിലെ ഏഴിന്‌ തുടങ്ങും.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0