• കൂത്തുപറമ്പ് സമരനായകന്‍ സഖാവ് പുഷ്പന അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
• എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ പുന്നമടയിൽ പുതുചരിത്രമെഴുതി
കാരിച്ചാൽ ജലരാജാവായി . പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബാണ് കാരിച്ചാലിൽ
തുഴയെറിഞ്ഞത്.
• സംസ്ഥാനത്ത് ഒരാഴ്‌ച വ്യാപകമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ
കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ
ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
പ്രഖ്യാപിച്ചു.
• തമിഴ്‌നാട്ടിലെ ഹൊസൂരില്‍ ടാറ്റാ ഇലക്ട്രോണിക്‌സ് നിര്‍മാണശാലയില്‍ വന്‍
തീപിടിത്തം. സെല്‍ഫോണ്‍ നിര്‍മാണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്.
• നഗരഭരണ സ്ഥാപനങ്ങളുടെ
പ്രവർത്തനമികവിൽ കേരളത്തിന് ഒന്നാം സ്ഥാനം. നഗരഭരണം മെച്ചപ്പെടുത്താനായി
രാജ്യത്ത് പ്രവർത്തിക്കുന്ന പ്രജാ ഫൗണ്ടേഷന്റെ 2024 ദേശീയ നഗര ഭരണ
സൂചികയിലാണ് കേരളം
ഒന്നാമതെത്തിയത്.
• കെഎസ്‌ഇബി മീറ്റർ
റീഡിങ്ങിനായി ബ്ലൂ ടൂത്ത് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ‘സ്മാർട്ട്
പോളിഗ്ലോട്ട് വയർലെസ് പ്രോബ്' എന്ന ഉപകരണം വരുന്നു. പ്രതിമാസ
ബില്ലിങ്ങിലേക്ക് മാറാനും ഉപയോക്താവിന് സ്വയം റീഡിങ് എടുക്കാനുമുള്ള
നടപടിയുടെ ഭാഗമായാണിത്.
• സ്വകാര്യ ബസുകളിൽ വിദ്യാർഥികളുടെ യാത്രാ ഇളവ് അനുവദിക്കുന്നതിന് ആപ്പ് ഒരുക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ.
• തമിഴ്നാട് മന്ത്രിസഭയിൽ പുനഃസംഘടന. ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാകും.
• കേന്ദ്രമന്ത്രി നിർമല സീതാരാമനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു. ഇലക്ടറൽ ബോണ്ടുകൾ വഴി പണം തട്ടിയെന്ന പരാതിയിലാണ് കേസ്.
• ബംഗ്ലാദേശിനെതിരെയുള്ള ടി-20 പരമ്പരയിൽ മലയാളി താരം സഞ്ജു സാംസൺ. ബിസിസിഐ
തന്നെയാണ് ടീം വിവരം പുറത്ത് വിട്ടത്. സൂര്യ കുമാർ യാദവാണ് ഇന്ത്യൻ
ക്യാപ്റ്റൻ.