• കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഉയർന്ന തിരമാലക്ക് സാധ്യത ഉള്ളതിനാൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
• എസ് എ ടി ആശുപത്രിയിൽ വൈദ്യുതി തകരാറിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന്
മന്ത്രി വീണ ജോർജ്.സാങ്കേതിക വിദഗ്ധരുടെ അന്വേഷണം ഉണ്ടാകുമെന്നും സംഭവം
ആരോഗ്യവകുപ്പും അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
• സംസ്ഥാനത്ത് 177
മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കി കെഎസ്‌ഇബി ഉത്തരവ്. എൻടിപിസിയുടെ ബിഹാർ
നിലയത്തിലെ ബാർഹ് വൺ, ടൂ സ്‌റ്റേഷനുകളിൽനിന്നാണ് വൈദ്യുതി എത്തിക്കുക.
• സിപിആര്‍ അഥവാ കാര്‍ഡിയോ പള്‍മണറി റെസസിറ്റേഷന്‍ സംബന്ധിച്ച പരിശീലനം
എല്ലാവര്‍ക്കും നല്‍കുക എന്ന കര്‍മ്മപദ്ധതി സംസ്ഥാന ആരോഗ്യ വകുപ്പ് ഈ
വര്‍ഷം ഏറ്റെടുക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
• ഇന്ത്യയിലെ ആദ്യ സൂപ്പർ
കപ്പാസിറ്റർ ഉൽപാദന കേന്ദ്രം കണ്ണൂരിൽ ചൊവ്വാഴ്ച പ്രവർത്തനമാരംഭിക്കും.
സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള കെൽട്രോൺ കോംപണൻ്റ് കോമ്പ്ലക്സ്
ആരംഭിക്കുന്ന ഈ പുതിയ പ്ലാൻ്റിൽ നിന്ന് സൂപ്പർ
കപ്പാസിറ്ററുകൾ പ്രതിരോധമേഖലയ്ക്കും
ഇലക്ട്രിക് വാഹനങ്ങൾക്കും ബഹിരാകാശ ദൗത്യങ്ങൾക്കുമുൾപ്പെടെ വിതരണം ചെയ്യാൻ
സാധിക്കും.
• നേപ്പാളിൽ കനത്തമഴയെ
തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 150
ആയി. മരിച്ചവരിൽ 73 പേർ കാഠ്മണ്ഡു താഴ്‍വ രയിൽനിന്നുള്ളവരാണ്. 59 പേരെ
കാണാതായി.
• നേപ്പാളിൽ കനത്തമഴയെ
തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 150
ആയി. മരിച്ചവരിൽ 73 പേർ കാഠ്മണ്ഡു താഴ്‍വ രയിൽനിന്നുള്ളവരാണ്. 59 പേരെ
കാണാതായി.
• ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ സുപ്രിംകോടതി
ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ
എന്നിവർ അടങ്ങിയ ബെഞ്ചാണ് മുൻകൂർ ജാമ്യഹർജി പരിഗണിക്കുക.