• മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ വിധവാ പെൻഷൻ ഗുണഭോക്താക്കൾക്ക് നാലു
മാസത്തെ പെൻഷൻ വിതരണം ചെയ്യുന്നതിനായി 5.86 കോടി രൂപ അധിക തുകയായി
അനുവദിച്ച് ഉത്തരവായതായി ഫിഷറീസ് മന്ത്രി സജി ചെറിയാന്‍.
• വയനാട് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി 25 ലക്ഷം അനുവദിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി.
• പരമ്പരാഗത മേഖലയിലെ
തൊഴിലാളികൾക്ക് ഓണാഘോഷത്തിന് സംസ്ഥാന സർക്കാർ 45 കോടി രൂപയുടെ സഹായം
അനുവദിച്ചു. മിനിമം കൂലി ഉറപ്പാക്കൽ പദ്ധതിയിലാണിത്.
• കേരളത്തിലെ പിഎസ് സി രാജ്യത്തിനു തന്നെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി
വിജയൻ. രാജ്യത്ത് നടന്ന 55 ശതമാനം നിയമനവും കേരളത്തിലാണെന്നും
മുഖ്യമന്ത്രി.
• യാത്രാദുരിതം
രൂക്ഷമായതോടെ ദക്ഷിണ റെയിൽവേ 15 ജോഡി ട്രെയിനിൽ ജനറൽകോച്ചിന്റെ എണ്ണം
നാലാക്കി. കേരളത്തിലൂടെ സർവീസ് നടത്തുന്ന എട്ടുജോഡി ട്രെയിനുകൾക്കാണ്
പ്രയോജനം ലഭിക്കുക.
• സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന 2000 ഓണച്ചന്തകളിൽ പഴം, പച്ചക്കറികൾക്ക്
30 ശതമാനം വരെ വിലക്കുറവുണ്ടാകുമെന്ന് കൃഷി മന്ത്രി പി പ്രസാദ്.
• വിദേശത്ത് നിന്ന്
മടങ്ങിയെത്തിയ യുവാവിന് ഡൽഹിയിൽ എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ
സംസ്ഥാന ആരോഗ്യ വകുപ്പും ജാഗ്രതയിൽ. ആഗസ്തിൽ ലോകാരോഗ്യസംഘടനയുടെ മുൻകരുതൽ
നിർദേശം ലഭിച്ചതോടെ കേരളവും പ്രതിരോധം ഉറപ്പാക്കി.
• രാജ്യത്തെ ഗ്രാമീണ മേഖലയില്‍ തിരിച്ചടിയായി സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ
കടുത്ത ക്ഷാമം. സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ 80 ശതമാനം കുറവ് ഗ്രാമീണ
ആരോഗ്യ രംഗം താറുമാറാക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
പുറത്തിറക്കിയ ചൂണ്ടിക്കാട്ടുന്നു.