• എം പോക്‌സ്
രോഗലക്ഷണത്തോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 54
കാരന്റെ പരിശോധനാഫലം നെഗറ്റീവ്. ആലപ്പുഴയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്
ഓഫ് വൈറോളജി യൂണിറ്റിന്റെ പരിശോധനാഫലമാണ് പുറത്തുവന്നത്.
• കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ദൃശ്യങ്ങൾ സ്വകാര്യമായി കാണുന്നതും പോക്‌സോ നിയമപ്രകാരമുള്ള കുറ്റമാണെന്ന് സുപ്രീംകോടതി.
• ഷിരൂർ മണ്ണിടിച്ചിലിൽ
കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനായി തിരച്ചിൽ തുടരുന്നു.
അർജുൻ ഓടിച്ച ട്രക്കിനെ കുറിച്ചു ഇനിയും സൂചനയില്ല.
• ശബരിമല സന്നിധാനത്തെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം അപഹരിച്ച കേസിൽ തമിഴ്നാട് സ്വദേശിയെ പമ്പ പൊലീസ് അറസ്റ്റ് ചെയ്തു.
• കേരളം സമർപ്പിച്ച കരട്
തീരദേശ പരിപാലന പദ്ധതിക്ക് കേന്ദ്രാനുമതിയായി. ഇതോടെ ഭൂരിഭാഗം
തീരമേഖലയിലും വീട് നിർമാണത്തിനടക്കം നിലനിന്നിരുന്ന കടുത്ത
നിയന്ത്രണങ്ങളിൽ ഇളവുകൾ വരും.
• അന്താരാഷ്ട്ര ബഹിരാകാശ
നിലയത്തിന്റെ പുതിയ കമാൻഡറായി ഇന്ത്യൻ വംശജ സുനിത വില്യംസ്. റഷ്യൻ
ബഹിരാകാശ യാത്രികൻ ഒലെഗ് കൊണോനെൻകോ നിലയത്തിൽനിന്ന് തിങ്കളാഴ്ച
മടങ്ങിയതോടെയാണ് സുനിത പുതിയ കമാൻഡർ ആയത്.
• മുണ്ടക്കൈ ഉരുൾപൊട്ടൽ
സംബന്ധിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച, ഡോ. ജോൺ മത്തായിയുടെ
നേതൃത്വത്തിലുള്ള വിദഗ്‌ധസംഘം 25ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക്
അന്തിമ റിപ്പോർട്ട് നൽകും. ആറംഗസംഘം രണ്ടുതവണയായി ദുരന്തമേഖലയിലെത്തി പഠനം
നടത്തിയിരുന്നു.
• 97-ാമത് ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ആയി
തിരഞ്ഞെടുക്കപ്പെട്ട് ബോളിവുഡ് ചിത്രം ‘ലാപതാ ലേഡീസ്. മികച്ച വിദേശഭാഷാ
ചിത്രത്തിനുള്ള പുരസ്കാരത്തിനായാണ് ചിത്രം മത്സരിക്കുക.