• ഷിരൂരിൽ അർജുൻ്റെ ട്രക്ക് കണ്ടെത്തി. ലോറിയുടെ കാബിനുള്ളിൽ അർജുന്റെ മൃതദേഹവും കണ്ടെത്തി. ഷിരൂരിൽ മണ്ണിടിച്ചിൽ
ദുരന്തമുണ്ടായി 71 ദിവസത്തിനുശേഷമാണ് ലോറി കണ്ടെത്തിയിട്ടുള്ളത്.
• സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് ഡിജിറ്റലൈസ് ചെയ്യുമെന്ന് മന്ത്രി കെ.ബി.
ഗണേഷ്കുമാർ. നിലവിലെ കാർഡ് ലൈസൻസിനു പകരം ഓൺലൈൻ ആയി ഡൗൺലോഡ് ചെയ്യാൻ
കഴിയുന്ന രീതിയിൽ ഡിജിറ്റൽ ലൈസൻസിനെ ക്രമീകരിക്കും.
• കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചില്‍ ദുരന്തത്തില്‍പ്പെട്ട അര്‍ജുന്റെ
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവന്‍ ചെലവുകളും സംസ്ഥാന
സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
• ഷിരൂര്‍ ദൗത്യത്തിനായി കര്‍ണാടക സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ക്ക് നന്ദി
അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സിദ്ധരാമയ്യക്ക് കത്തയച്ചു.
• ലൈഫ് സയൻസ് മേഖലയിൽ
കൂടുതൽ നിക്ഷേപം ആകർഷിക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ബയോ കണക്ട്
വ്യവസായ കോൺക്ലേവിന് വെള്ളിയാഴ്‌ച തലസ്ഥാനത്ത് തുടക്കമാകും.
• പതിനെട്ട് വയസ്
കഴിഞ്ഞവരുടെ ആധാർ എൻറോൾമെന്റിൽ ഫീൽഡ് വെരിഫിക്കേഷൻ നിർബന്ധമാക്കി. ആധാർ
എൻറോൾമെന്റ് സമയത്ത് നൽകിയ രേഖകളുടെ ആധികാരികത ഉറപ്പാക്കിയശേഷമേ ഇനി ആധാർ
നൽകുകയുള്ളൂ.
• സിപിഐ എം നേതാവ് എം എം
ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടു കൊടുക്കാൻ തീരുമാനം. എറണാകുളം
ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അധ്യക്ഷനായ സമിതിയുടേതാണ് തീരുമാനം.
• ജമ്മു കശ്മീരിൽ രണ്ടാം
ഘട്ട വോട്ടെടുപ്പ് സമാധാനപരം. രാത്രി എട്ടിനുള്ള കണക്ക് പ്രകാരം 56.79
ശതമാനം പോളിങ്. ആറ് ജില്ലയിലായി 26 മണ്ഡലത്തിലാണ് വോട്ടെടുപ്പ് നടന്നത്.
കേന്ദ്രസർക്കാർ ക്ഷണിച്ച വിദേശപ്രതിനിധികളും വോട്ടെടുപ്പ്
നിരീക്ഷിക്കാനത്തി.
• ഇന്ത്യൻ വാഹന വ്യവസായം ഗുരുതരമായ പ്രതിസന്ധിയിലേക്ക്. രാജ്യത്തുടനീളമുള്ള
ഷോറൂമുകളിലായി 77,800 കോടി മൂല്യമുള്ള ഏകദേശം 7,80,000 വിറ്റഴിക്കാത്ത
വാഹനങ്ങള്‍ കെട്ടിക്കിടക്കുന്നതായി റിപ്പോര്‍ട്ട്.
• ഇന്ത്യൻ വാഹന വ്യവസായം ഗുരുതരമായ പ്രതിസന്ധിയിലേക്ക്. രാജ്യത്തുടനീളമുള്ള
ഷോറൂമുകളിലായി 77,800 കോടി മൂല്യമുള്ള ഏകദേശം 7,80,000 വിറ്റഴിക്കാത്ത
വാഹനങ്ങള്‍ കെട്ടിക്കിടക്കുന്നതായി റിപ്പോര്‍ട്ട്.