ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 12 സെപ്റ്റംബർ 2024 - #NewsHeadlinesToday

• ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തുടർനടപടികൾ ഉറപ്പാക്കുമെന്ന് ഡബ്ല്യുസിസിയ്ക്ക് ഉറപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകളുടെ സ്വാകാര്യതയുടെ ഉൾപ്പടെയുള്ള കാര്യങ്ങൾ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

• കേരള ബ്ലാസ്റ്റേഴ്‌സ് എഫ് . സി. വയനാട്ടിലെ ദുരിത ബാധിതർക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 25 ലക്ഷം രൂപ നൽകി.

• മോട്ടോർ വാഹനങ്ങളുടെ ചില്ലുകളിൽ ബിഎസ്‌എസ്‌ നിലവാരത്തോടെയുള്ള സൺ കൺട്രോൾ ഫിലിം (കൂളിങ്‌ ഫിലിം) പതിക്കുന്നതിന്‌ നിയമതടസ്സമില്ലെന്ന് ഹൈക്കോടതി.

• സംസ്ഥാനത്ത് ഓണക്കാലത്ത് തൊഴിലാളികൾക്കായി 67 കോടി രൂപയുടെ ധനസഹായം അനുവദിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

• ആന്റിബയോട്ടിക്കുകള്‍ തിരിച്ചറിയാനായി ഇനിമുതല്‍ നീല നിറത്തിലുള്ള പ്രത്യേക കവറുകളില്‍ നല്‍കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

• ഓണത്തോടനുബന്ധിച്ച പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട വെള്ളിയാഴ്ച തുറക്കും. വൈകിട്ട് അഞ്ചിന് മേല്‍ശാന്തി പി എന്‍ മഹേഷ് നമ്പൂതിരി നടതുറന്ന് ദീപം തെളിക്കും.

• ഓണക്കാല തിരക്ക്, കേരളത്തിന് 2 സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. കൊച്ചുവേളി- ഹുബ്ബള്ളി, സെക്കന്തരാബാദ്- കൊല്ലം റൂട്ടിലാണ് സ്പെഷ്യൽ സർവീസ്.

• വാടകഗർഭപാത്രം നൽകുന്ന സ്ത്രീക്ക് നഷ്ടപരിഹാരമെന്നനിലയ്ക്ക് പണംനൽകുന്നത് പരിഗണിക്കേണ്ടതാണെന്ന് സുപ്രീംകോടതി. വാടകഗർഭപാത്രം തേടുന്ന ദമ്പതിമാരിൽനിന്ന് നേരിട്ടല്ലാതെ, നിശ്ചിത അതോറിറ്റി വഴി ഇതിനുള്ള സംവിധാനമുണ്ടാക്കുന്നത് ആലോചിക്കും. 
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0