ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 21 സെപ്റ്റംബർ 2024 - #NewsHeadlinesToday

• അമ്മവേഷങ്ങളിലൂടെ മലയാളിയുടെ മനസ്സിൽ മായാത്ത വാത്സല്യച്ചിരി സമ്മാനിച്ച പ്രിയ അഭിനേത്രി കവിയൂർ പൊന്നമ്മ വിടവാങ്ങി.

• ഷിരൂരിൽ മണ്ണിടിഞ്ഞ സ്ഥലത്ത്‌ വിശദ തിരച്ചിലിനായി ഗോവയിൽനിന്നെത്തിച്ച കൂറ്റൻ ഡ്രഡ്‌ജർ നങ്കൂരമിട്ടു. ജില്ലാ അധികൃതരുടെ അനുമതി വൈകിയതിനാൽ വെള്ളി വൈകിട്ട്‌ ആറിനാണ്‌ ഡ്രഡ്‌ജർ തിരച്ചിൽസ്ഥലത്ത്‌ ഉറപ്പിച്ചത്‌. ഇന്ന് രാവിലെ എട്ടുമുതൽ മണ്ണുനീക്കും.

• യുഎസ്‌ ഫെഡ് റിസർവ് പലിശനിരക്ക് 0.50 ശതമാനം കുറച്ചതിന്റെ ആവേശത്തിലുള്ള ആഗോള വിപണികളുടെ കുതിപ്പ് പിന്തുടർന്ന് ഇന്ത്യൻ ഓഹരിവിപണിയും പുതിയ റെക്കോഡ് ഉയരത്തിൽ.

• 25 സെന്റ് വരെ സൗജന്യ ഭൂമി തരംമാറ്റത്തിന് അര്‍ഹരായക്ക്  ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ നടത്തുന്ന അദാലത്തിലൂടെ പരിഹാരം കാണുമെന്ന് റവന്യുമന്ത്രി കെ രാജൻ.

• ലബനനിൽ ഇസ്രയേൽ ചാരസംഘടന നടത്തിയ പേജർ സ്ഫോടനത്തിൽ മലയാളിയായ റിൻസൺ ജോണിന്റെ കമ്പനിക്ക് പങ്കില്ലെന്ന് ബൾഗേറിയൻ അന്വേഷണ ഏജൻസി.

• ഒറ്റമിനിറ്റുകൊണ്ട് എംഎസ്എംഇകൾക്ക് സംരംഭം തുടങ്ങാൻ കഴിയുന്ന സംസ്ഥാനമാണ് കേരളമെന്ന് വ്യവസായമന്ത്രി പി രാജീവ്.

• ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം സ്വകാര്യ ആശുപത്രിയിലെ ചികിത്സാ നിരക്കുകൾ അറിയുന്നതിനുള്ള കിയോസ്കുകൾ എല്ലാ ആശുപത്രികളിലും സ്ഥാപിക്കുന്നതിന് ധാരണയായിട്ടുണ്ടെന്ന് മന്ത്രി വീണാ ജോർജ്.

• തൃശ്ശൂർ പൂരം വിവാദം: വിവരാവകാശ അപേക്ഷയ്ക്ക് തെറ്റായ മറുപടി, പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ.

• ശ്രീലങ്കയിൽ അടുത്ത പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള ജനവിധി ശനിയാഴ്ച നടക്കും. ഇപ്പോഴത്തെ പ്രസിഡന്റ് റെനിൽ വിക്രമസിംഗെയാണ് പ്രധാനമത്സരാർഥി.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0