September 11 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
September 11 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 11 സെപ്റ്റംബർ 2025 | #NewsHeadlines

• ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് വിജയ തുടക്കം. ആതിഥേയരായ യു എ ഇയെ ഇന്ത്യവീഴ്ത്തിയത് 9 വിക്കറ്റിന്. യു എ ഇയെ 57 റണ്‍സിന് എറിഞ്ഞൊതുക്കി ഇന്ത്യ.

• ഫ്രാന്‍സില്‍ സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധ കടല്‍. പാരീസിലും ഫ്രാന്‍സിന്റെ പലയിടങ്ങളിലുമായി പ്രതിഷേധകാര്‍ റോഡുകള്‍ ഉപരോധിക്കുകയും ബസ് കത്തിക്കുകയും ട്രെയിനുകള്‍ തടയുകയും ചെയ്തു.

• കൊച്ചിയില്‍ നടക്കുന്ന കേരള അര്‍ബന്‍ കോണ്‍ക്ലേവിന്റെ ഭാഗമായുള്ള പ്രദര്‍ശനത്തിന് ഇന്ന് മറൈന്‍ ഡ്രൈവില്‍ തുടക്കമാകും. വൈകിട്ട് മൂന്നിന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.

• വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ സുഹൃത്തുക്കളെയും പ്രതി ചേർത്തതായി ക്രൈം ബ്രാഞ്ച് പ്രതി.

• രണ്ട്‌ പേർക്കുകൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട്‌ ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലുള്ള അരീക്കോട്‌ ചെമ്രക്കാട്ടൂർ സ്വദേശിയായ 10 വയസ്സുകാരിക്കും സ്വകാര്യ ആശുപത്രിയിലുള്ള രാമനാട്ടുകര സ്വദേശിയായ 30കാരിക്കുമാണ് രോഗം. ഇതോടെ കോഴിക്കോട്‌ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 11 ആയി.

• സർവകലാശാല സിൻഡിക്കറ്റിന്റെ തീരുമാനം നടപ്പാക്കാൻ വൈസ് ചാൻസലർക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിന്റെ സസ്പെൻഷൻ തുടരണോയെന്ന കാര്യത്തില്‍ സിന്‍ഡിക്കറ്റ് വിളിച്ചുചേർത്ത് വി സി തീരുമാനമെടുക്കണമെന്നും ജസ്റ്റിസ് ടി ആർ രവി ഉത്തരവിട്ടു.

• നേപ്പാളിലെ ജെന്‍ സീ വിപ്ലവത്തിനിടെ കൂട്ട ജയില്‍ചാട്ടവും. കലാപം ജയിലുകളിലേക്കും വ്യാപിച്ചതോടെ 1500‑ലേറെ തടവുകാര്‍ ജയില്‍ചാടിയെന്നാണ് റിപ്പോര്‍ട്ട്.

• ബിഹാര്‍ വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണം പൂര്‍ത്തിയായാലുടന്‍ അതേ രീതിയില്‍ രാജ്യം മുഴുവൻ എസ്‌ഐആർ നടപ്പാക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമിട്ട് തെരഞ്ഞെടുപ്പ് കമ്മിഷന്‍. 2026ൽ അസം, കേരളം, പുതുച്ചേരി, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ഈ വർഷം അവസാനം എസ്‌ഐആർ തയ്യാറാക്കല്‍ ആരംഭിക്കുമെന്നാണ് സൂചന.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 11 സെപ്റ്റംബർ 2024 - #NewsHeadlinesToday

• സംസ്ഥാനത്തെ ഉന്നത പൊലീസ് തലപ്പത്ത് വ്യാപക മാറ്റം. മലപ്പുറം എസ് പി, ഡിവൈഎസ്പി തുടങ്ങി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും മാറ്റി. മലപ്പുറത്തെ നടപടി ജില്ലയില്‍ പൊലീസിനെതിരെ ഉയര്‍ന്ന പരാതികളും പശ്ചാത്തത്തിലാണ്.

• മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ വിധവാ പെൻഷൻ ഗുണഭോക്താക്കൾക്ക് നാലു മാസത്തെ പെൻഷൻ വിതരണം ചെയ്യുന്നതിനായി 5.86 കോടി രൂപ അധിക തുകയായി അനുവദിച്ച് ഉത്തരവായതായി ഫിഷറീസ് മന്ത്രി സജി ചെറിയാന്‍.

• വയനാട് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി 25 ലക്ഷം അനുവദിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി.

• പരമ്പരാഗത മേഖലയിലെ തൊഴിലാളികൾക്ക്‌  ഓണാഘോഷത്തിന്‌  സംസ്ഥാന സർക്കാർ 45 കോടി രൂപയുടെ സഹായം അനുവദിച്ചു. മിനിമം കൂലി ഉറപ്പാക്കൽ പദ്ധതിയിലാണിത്‌.

• കേരളത്തിലെ പിഎസ് സി രാജ്യത്തിനു തന്നെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് നടന്ന 55 ശതമാനം നിയമനവും കേരളത്തിലാണെന്നും മുഖ്യമന്ത്രി.

• യാത്രാദുരിതം രൂക്ഷമായതോടെ ദക്ഷിണ റെയിൽവേ 15 ജോഡി ട്രെയിനിൽ ജനറൽകോച്ചിന്റെ എണ്ണം നാലാക്കി. കേരളത്തിലൂടെ സർവീസ്‌ നടത്തുന്ന എട്ടുജോഡി  ട്രെയിനുകൾക്കാണ്‌ പ്രയോജനം ലഭിക്കുക.

• സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന 2000 ഓണച്ചന്തകളിൽ പഴം, പച്ചക്കറികൾക്ക് 30 ശതമാനം വരെ വിലക്കുറവുണ്ടാകുമെന്ന് കൃഷി മന്ത്രി പി പ്രസാദ്.

• വിദേശത്ത്‌ നിന്ന്‌ മടങ്ങിയെത്തിയ യുവാവിന്‌ ഡൽഹിയിൽ എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പും ജാഗ്രതയിൽ. ആഗസ്തിൽ ലോകാരോഗ്യസംഘടനയുടെ മുൻകരുതൽ നിർദേശം ലഭിച്ചതോടെ കേരളവും പ്രതിരോധം ഉറപ്പാക്കി.

• രാജ്യത്തെ ഗ്രാമീണ മേഖലയില്‍ തിരിച്ചടിയായി സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ കടുത്ത ക്ഷാമം. സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ 80 ശതമാനം കുറവ് ഗ്രാമീണ ആരോഗ്യ രംഗം താറുമാറാക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ചൂണ്ടിക്കാട്ടുന്നു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0