September 16 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
September 16 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 16 സെപ്റ്റംബർ 2025 | #NewsHeadlines

• 2025-26 വർഷത്തെ സ്കോളർഷിപ്പ് നൽകുന്നതിനോടൊപ്പം ആയിരം വിദ്യാർത്ഥികൾക്ക് വിദേശ പഠനം സാധ്യമാക്കിയതിന്റെ പ്രഖ്യാപനവും കൂടി നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ.

• സംസ്ഥാനത്ത് മിൽമാ പാലിന്റെ വില വർധിപ്പിക്കില്ലെന്ന് മിൽമ ചെയർമാൻ കെ എസ് മണി. മിൽമ ബോർഡ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

• ഇടതടവില്ലാത്ത അതിവേഗ ഇന്റർനെറ്റ് സേവനം നൽകുന്ന ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹ നെറ്റ് സംവിധാനം പണിമുടക്കി. യുഎസിൽ മാത്രം ഇന്ന് രാവിലെ 43,000-ത്തിലധികം തടസ്സ റിപ്പോർട്ടുകൾ ചെയ്യപ്പെട്ടു.

• ഇസ്രയേലിന്റെ കടന്നാക്രമണത്തെയും അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനത്തെയും ചെറുക്കാൻ യോജിച്ച് പ്രവർത്തിക്കാൻ ആഹ്വാനംചെയ്‌ത്‌ അറബ്, ഇസ്ലാമിക ഉച്ചകോടി.

• വഖഫ്‌ നൽകണമെങ്കിൽ അഞ്ചുവർഷം ഇസ്ലാം മതാചാരങ്ങൾ പിന്തുടരുന്നയാളാകണമെന്നതടക്കം വഖഫ്‌ ഭേദഗതി നിയമത്തിലെ ചില വിവാദ വ്യവസ്ഥകൾ സുപ്രീംകോടതി സ്റ്റേചെയ്‌തു.

• 15-ാം കേരള നിയമസഭയുടെ 14-ാം സമ്മേളനത്തിന് തുടക്കമായി. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ, മുൻ സ്പീക്കർ പി പി തങ്കച്ചൻ, എം എൽ എ വാഴൂർ സോമൻ എന്നിവർക്ക് ആദരം അർപ്പിച്ച ശേഷം സഭ പിരിഞ്ഞു.

• മണിപ്പൂരിലെ ചുരാചന്ദ്പൂരില്‍ കുക്കി നേതാവിന്റെ വീട് ആക്രമികള്‍ തീയിട്ട് നശിപ്പിച്ചു. കുക്കി നാഷണല്‍ ഓര്‍ഗനൈസേഷന്‍ (കെഎന്‍ഒ) നേതാവ് കാല്‍വിന്‍ ഐഖെന്‍തങ്ങിന്റെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്.

• മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഓഗസ്റ്റില്‍ 0.52 ശതമാനമായി ഉയര്‍ന്നു. ജൂലൈയില്‍ ഇത്-0.58 ശതമാനമായിരുന്നുവെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 16 സെപ്റ്റംബർ 2024 - #NewsHeadlinesToday

• ഇന്ന് നബിദിനം. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിക്കാന്‍ വിപുലമായ പരിപാടികളാണ് മദ്‌റസകളിലും പള്ളികളിലും ഒരുക്കിയിരിക്കുന്നത്.

• ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പൂർണരൂപം ലഭിച്ചതിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘം തുടർ നടപടികൾ ഊർജ്ജിതമാക്കി.

• മുഖ്യമന്ത്രി പദത്തിൽ നിന്ന് രാജി പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാൾ. രണ്ട് ദിവസത്തിനകം രാജി സമർപ്പിക്കുമെന്നും വോട്ടർമാർ തെരഞ്ഞെടുക്കാതെ ഇനി മുഖ്യമന്ത്രി പദത്തിലേക്ക് ഇല്ല എന്ന് കെജ്‌രിവാൾ അറിയിച്ചു.

• വണ്ടൂരിൽ നിപാ ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടിക വിപുലീകരിച്ചു. യുവാവുമായി നേരിട്ട് സമ്പർക്കത്തിലേർപ്പെട്ടവരുടെ പട്ടികയാണ്. 26 ൽ നിന്നും ഇപ്പോൾ 151 പേരാണ് പട്ടികയിലുള്ളത്.

• മലപ്പുറം നടുവത്ത് നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പനിയുള്ളവരെ കണ്ടെത്താന്‍ ഇന്നുമുതല്‍ ഫീവര്‍ സര്‍വേ ആരംഭിക്കും.

• ഉത്തര്‍പ്രദേശില്‍ ബഹുനിലക്കെട്ടിടം തകര്‍ന്നുവീണ്പത്തുപേര്‍ക്ക് ദാരുണാന്ത്യം. മീററ്റിലെ സാക്കിര്‍ കോളനിയിലെ മൂന്നുനില കെട്ടിടമാണ് തകര്‍ന്നത്.

• അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം. ട്രംപിനുനേരെ വെടിയുതിര്‍ക്കാന്‍ ശ്രമിച്ച അന്‍പത്തിയെട്ടുകാരനെ സീക്രട്ട് സര്‍വീസ് കസ്റ്റഡിയിലെടുത്തു.

• സംസ്ഥാനത്ത് ഓണക്കാലത്ത് മദ്യവില്‍പ്പന കുറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 14 കോടി രൂപയുടെ കുറവാണ് വില്‍പ്പനയില്‍ രേഖപ്പെടുത്തിയത്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0