• ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർജുൻ വേണ്ടിയുള്ള തിരച്ചിലിനിടെ
നദിയിൽ നിന്ന് കണ്ടെത്തി പുറത്തെടുത്ത ടയർ അർജുന്റെ വാഹനത്തിന്റേതല്ലെന്ന്
ട്രക്കുടമ.
• ദില്ലിയുടെ പുതിയ മുഖ്യമന്ത്രിയായി അതിഷി മാർലെന സത്യപ്രതിജ്ഞ ചെയ്തു.രാജ്
നിവാസിൽ നടന്ന ലളിതമായ ചടങ്ങിൽ ലഫ്റ്റനൻ്റ് ഗവർണ്ണർ വി. കെ സക്സേന
അതിഷിക്കും 5 മന്ത്രി മാർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.
• മുതിർന്ന സി പി ഐ എം നേതാവ് എം എം ലോറൻസ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 95 വയസായിരുന്നു.
• സമൂഹമാധ്യമ
പ്ലാറ്റ്‌ഫോമുകളിലെ
വ്യജ വാർത്തകൾ കണ്ടെത്തി നടപടിയെടുക്കുന്നതിനെന്ന
പേരിൽ കേന്ദ്രസർക്കാർ രൂപീകരിച്ച ഫാക്ട് ചെക്ക് യൂണിറ്റ് ഭരണഘടനാ വിരുദ്ധമാണെന്ന് ബോംബെ ഹൈക്കോടതി.
• എയർമാർഷൽ അമർ പ്രീത്
സിങ് ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയാകും. ഈ മാസം 30ന് കാലാവധി
പൂർത്തിയാക്കുന്ന എയർ ചീഫ് മാർഷൽ വി ആർ ചൗധരിയുടെ പിൻഗാമിയായാണ് അമർ
പ്രീത് സിങ് ചുമതലയേൽക്കുക.
• എയർമാർഷൽ അമർ പ്രീത്
സിങ് ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയാകും. ഈ മാസം 30ന് കാലാവധി
പൂർത്തിയാക്കുന്ന എയർ ചീഫ് മാർഷൽ വി ആർ ചൗധരിയുടെ പിൻഗാമിയായാണ് അമർ
പ്രീത് സിങ് ചുമതലയേൽക്കുക.
• കണ്ണൂരിൽ എംപോക്‌സ്
രോഗലക്ഷണങ്ങളെന്ന് സംശയിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ
പരിശോധനാഫലം നെഗറ്റീവ്. യുവതിക്ക് ചിക്കന്‍പോക്‌സ് ആണെന്ന് സ്ഥിരീകരിച്ചു.
• ത്രിദിന അമേരിക്കൻ സന്ദർശനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫിലാഡൽഫിയയിൽ എത്തി. ഡെലവെയറിലെ വിൽമിംഗ്ടണിൽ നടക്കുന്ന നാലാമത് ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി, യുഎൻ
ജനറൽ അസംബ്ലിയിലെ ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍‘എന്ന പരിപാടിയെ
അഭിസംബോധനചെയ്ത് സംസാരിക്കും.
• ലോകത്ത് ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് മാലിന്യം പുറന്തള്ളുന്നത്
ഇന്ത്യയെന്ന് പഠനം. പ്രതിവര്‍ഷം 93 ലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ്
രാജ്യം പുറന്തള്ളുന്നത്. അതായത് ഓരോ ദിവസവും ഒരാള്‍ 120 ഗ്രാം പ്ലാസ്റ്റിക്
മാലിന്യം വീതം പുറന്തള്ളുന്നു. ആഗോളതലത്തില്‍ ആകെ പുറന്തള്ളുന്നതിന്റെ
അഞ്ചിലൊന്ന് വരുമിത്.