ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 14 സെപ്റ്റംബർ 2024 - #NewsHeadlinesToday

• അന്തരിച്ച സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഭൗതികശരീരം എകെജി ഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും. ശേഷം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം പഠനത്തിനായി എയിംസിന് വിട്ടുനല്‍കും.

• ക്രമക്കേടിലൂടെ കലിക്കറ്റ് സർവകലാശാലയ്ക്ക്  ലക്ഷങ്ങൾ നഷ്ടമുണ്ടാക്കിയ ജീവനക്കാരനെ കുറ്റവിമുക്തനാക്കിയ ചാൻസലർകൂടിയായ ഗവർണറുടെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു.

• സർക്കാരുകൾ ‘ബുൾഡോസർ രാജ്‌’ നടപ്പാക്കുന്നത്‌ നിയമങ്ങൾക്ക്‌ മുകളിലൂടെ ബുൾഡോസർ ഓടിച്ചുകയറ്റുന്നതിന്‌ തുല്യമെന്ന്‌ സുപ്രീംകോടതി.

• സംസ്ഥാന സർക്കാരിന്റെ കെ ഫോൺ പദ്ധതി സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി.

• ജമ്മു കശ്മീരിൽ വീണ്ടും തീവ്രവാദി ആക്രമണം. കിഷ്ത്വാറില്‍ തീവ്രവാദികളുമായുണ്ടായ എറ്റുമുട്ടലിൽ രണ്ട് ഭീകരരെ വെടിവച്ചു കൊന്നു.  കത്വയില്‍ നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്കേറ്റു.

• മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി കണ്‍വീനറുമായി കെജ്രിവാളിന് ജാമ്യം. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം അനുവദിച്ചത്.

• നടിയെ ആക്രമിച്ച കേസിന്റെ വാദം പൂര്‍ത്തിയായി. ആകെ 261 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. നവംബറില്‍ കേസില്‍ വിധിയുണ്ടായേക്കും.

• ആലുവ എംഎൽഎയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം. ആലുവ എംഎൽഎ അൻവർ സാദത്തിന്റെ കുടുംബത്തെയാണ് സൈബർ തട്ടിപ്പ് സംഘം ലക്ഷ്യമിട്ടത്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0