December 2024 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
December 2024 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ | 31 ഡിസംബർ 2024 | #NewsHeadlinesToday

• സംസ്ഥാനത്തിന്റെ സമ്മർദ്ധങ്ങൾക്ക് ഫലം, വയനാട്ടിലെ ചൂരല്‍മല- മുണ്ടക്കൈ ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ജൂലൈ അവസാനമുണ്ടായ ദുരന്തത്തിൽ മാസങ്ങൾക്ക് ശേഷമാണ് അതിതീവ്ര ദുരന്തമായി കേന്ദ്രം പ്രഖ്യാപിച്ചത്.

• യെമന്‍ പൗരനായ യുവാവ് കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കും. ഒരു മാസത്തിനകം ശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റ് അനുമതി നല്‍കി.

• കേരളം മിനി പാകിസ്ഥാൻ ആണെന്നും അതുകൊണ്ടാണ് രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്കാ ഗാന്ധിയും വിജയിച്ച് വരുന്നതെന്നും മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെയുടെ വിവാദ പ്രസംഗം.

• സംസ്ഥാനത്തെ റോഡ് അപകടങ്ങളിൽപ്പെടുന്നവയിൽ 40.35 ശതമാനവും ഇരുചക്രവാഹനങ്ങൾ. 2023 ലെ കണക്കുകൾ വിശകലനംചെയ്‌ത്‌ സ്റ്റേറ്റ്‌ ക്രൈം റെക്കോർഡ്സ്‌ ബ്യൂറോ ഇറക്കിയ റിപ്പോർട്ടിലാണ് വിവരങ്ങളുള്ളത്.

• സംസ്ഥാനത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരമാകുന്ന പള്ളിവാസൽ വിപുലീകരണ പദ്ധതിയുടെ പരീക്ഷണപ്രവർത്തനത്തിലൂടെ ഒരുമാസം  ഉൽപ്പാദിപ്പിച്ചത്‌ 12.5 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതി.

• ബിഹാറിൽ പബ്ലിക് സർവീസ്‌ കമീഷൻ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ പ്രതിഷേധം ശക്തം. അന്വേഷണവും പുനഃപരീക്ഷയും ആവശ്യപ്പെട്ട്‌ പട്‌ന ഗാന്ധിമൈതാനത്ത്‌ പ്രതിഷേധിച്ച ഉദ്യോഗാർഥികളെ പൊലീസ്‌ ക്രൂരമായി മർദിച്ചു.

• ഉമാ തോമസ് എംഎല്‍എ സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവത്തില്‍ മൃദംഗനാഥം പരിപാടിയുടെ ഇവന്റ് മാനേജരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓസ്കാര്‍ ഈവന്‍സിന്റെ മാനേജര്‍ കൃഷ്ണകുമാറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

• കൊവിഡ് ബാധിതനല്ലാത്ത ആൾക്ക് കൊവിഡ് ചികിത്സ നൽകിയതിൽ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ. എറണാകുളത്തെ മെഡിക്കൽ സെന്റർ ആശുപത്രിക്കും, ഡോക്ടറായ റോയി ജോർജിനും എതിരെയാണ് കോടതിവിധി.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ | 30 ഡിസംബർ 2024 | #NewsHeadlinesToday


• കലൂർ ജവഹർലാൽ നെഹ്റു ഇന്‍റർനാഷണൽ സ്റ്റേഡിയത്തിന്‍റെ വിഐപി ഗാലറിയിൽ നിന്നും വീണ് തൃക്കാക്കര എംഎൽഎ ഉമാ തോമസിന് പരുക്കേറ്റ സംഭവത്തിൽ പൊലീസ് കേസടുത്തു.

• കേരളം സന്തോഷ് ട്രോഫി ഫൈനലില്‍. ഒന്നിനെതിരെ അഞ്ച് ഗോളിനാണ് കേരളത്തിന്റെ വിജയം. കലാശപ്പോരില്‍ പശ്ചിമ ബംഗാളാണ് കേരളത്തിന്റെ എതിരാളി.

• വനം വകുപ്പ് ജീവനക്കാരായ ഒന്‍പതു ഉദ്യോഗസ്ഥര്‍ അനര്‍ഹമായ രീതിയില്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രകാരം അവരെ സര്‍വീസില്‍ നിന്നും അന്വേഷണ വിധേയമായി സസ്പെന്‍ഡു ചെയ്യാന്‍ വനം മന്ത്രി എകെ ശശീന്ദ്രന്‍ ഉത്തരവിട്ടു.

• ദേശീയപാത -66ല്‍ വെളിയങ്കോട് മേല്‍പ്പാലത്തില്‍ ടൂറിസ്റ്റ് ബസ് അപടത്തിൽ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. കൊണ്ടോട്ടിയിലെ ഹിബ ആണ് മരിച്ചത്.

• ബഹിരാകാശത്ത് ഇരട്ട കൃത്രിമോപഗ്രഹങ്ങളുടെ ഡോക്കിങ് അടക്കമുള്ള പരീക്ഷണത്തിനുള്ള വിക്ഷേപണം തിങ്കളാഴ്ച. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേയ്സ് സെന്ററിൽ നിന്ന് രാത്രി 9.58ന് പേടകങ്ങളുമായി പിഎസ്എൽവി സി60 റോക്കറ്റ് കുതിക്കും.

• ബിഎസ്‌എൻഎൽ മൊബൈൽ നെറ്റ്‌വർക്ക്‌ തടസപ്പെടുന്നത്‌ സ്വകാര്യ കമ്പനികളുടെ സമ്മർദംമൂലമാണെന്ന്‌ ജീവനക്കാരുടെ സംഘടനകൾ.

• പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതു തടയാൻ കാമറാ നിരീക്ഷണം ശക്തമാക്കും. ജനുവരി ഒന്നു മുതൽ ആരംഭിക്കുന്ന ‘വലിച്ചെറിയൽ വിരുദ്ധ' വാരാചരണത്തിന്റെ ഭാഗമായാണ് നടപടി.

• ദക്ഷിണ കൊറിയയിൽ വിമാനം തകർന്ന് 179 യാത്രക്കാർ മരിച്ചു. രണ്ടു പേരെ മാത്രമാണ് വിമാനത്തിൽ നിന്ന് ജീവനോടെ രക്ഷിക്കാനായത്. രക്ഷപ്പെട്ടവരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

• മകരവിളക്കിനായി ഇന്ന് വൈകീട്ട് നാലിന് ശബരിമല ക്ഷേത്ര നട തുറക്കും. തന്ത്രി കണ്ഠരര് രാജീവരുടെ സാനിധ്യത്തിൽ മേൽശാന്തി എസ് അരുൺ കുമാർ നമ്പൂതിരിയാണ് നടതുറക്കുക.

• ലോക വനിത റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് കിരീടം; കൊനേരു ഹംപിയാണ് വനിത വിഭാഗത്തിൽ പതിനൊന്നാം റൗണ്ട് ജയത്തോടെ ചാമ്പ്യനായത്. പതിനൊന്നാം റൗണ്ടിൽ ഇന്തോനേഷ്യൻ താരത്തെയാണ് കൊനേരു ഹംപി തോല്‍പ്പിച്ചത്.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ | 29 ഡിസംബർ 2024 | #NewsHeadlinesToday

• ഉൽപാദനം കുറയുകയും ആവശ്യം വർധിക്കുകയും ചെയ്തതോടെ പച്ചത്തേങ്ങ വില കുതിച്ചുകയറി. 7 വർഷത്തിനിടയിലെ കിലോയ്ക്ക് 53 രൂപ എന്ന ഏറ്റവും ഉയർന്ന നിരക്കിലാണ് നിലവിൽ നാളികേരം.

• പരീക്ഷ ചോദ്യപേപ്പർ ചോർച്ച കേസിൽ അന്വേഷണം ശക്തമാക്കാൻ ക്രൈം ബ്രാഞ്ച്. ചോദ്യം ചെയ്യലിന് ഹാജരാകാൻ എം.എസ്. സൊല്യൂഷൻസിലെ അധ്യാപകർക്ക് അന്വേഷണ സംഘം ഇന്ന് വീണ്ടും നോട്ടീസ് നൽകും.

• ദക്ഷിണ കൊറിയയിൽ വിമാനം തകർന്ന് 28 യാത്രക്കാർ മരിച്ചു. തായ്‌ലൻഡിൽനിന്നും 181 യാത്രക്കാരുമായെത്തിയ മുവാൻ വിമാനത്താവളത്തിലെത്തിയ ജെജു എയർലൈൻസിന്റെ വിമാനമാണ് ലാൻഡ് ചെയ്യുന്നതിനിടെ തകർന്നത്.

• കേന്ദ്രപൊതുമേഖല സ്ഥാപനമായ ബിഎസ്‌എൻഎല്ലിൽനിന്ന്‌ 19,000ൽപരം ജീവനക്കാരെക്കൂടി പിരിച്ചുവിടാൻ പദ്ധതി. ടെലികോം മന്ത്രാലയം ഇത്‌ സംബന്ധിച്ച ശുപാർശ ധനമന്ത്രാലയത്തിന്റെ അനുമതിക്കായി സമർപ്പിച്ചു.

• നി​ർ​ദി​ഷ്ട പു​റ​ക്കാ​ട്ടി​രി-​കു​റ്റ്യാ​ടി-​മാ​ന​ന്ത​വാ​ടി-​കു​ട്ട ഗ്രീ​ൻ​ഫീ​ൽ​ഡ് ഹൈ​വേ പ​ദ്ധ​തി കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​പേ​ക്ഷി​ച്ചു. കോ​ഴി​ക്കോ​ടി​നെ ക​ർ​ണാ​ട​ക​യു​മാ​യി എ​ളു​പ്പ​ത്തി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പാതയായാണ് ലക്ഷ്യമിട്ടിരുന്നത്.

• സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകള്‍ക്കും,നഗരസഭകള്‍ക്കുമായി 211 കോടി രൂപ അനുവദിച്ചതായി സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.പൊതുജനാവശ്യങ്ങള്‍ക്ക് വിനിയോഗിക്കാനാകുന്ന ജനറല്‍ പര്‍പ്പസ് ഫണ്ടിന്റെ ഒരു ഗഡുകൂടിയാണ് അനുവദിച്ചത്.

• ശബരിമല തീർത്ഥാടകർക്കായി പമ്പയിലെ സ്പോട്ട് ബുക്കിം​ഗ് കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കും. ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ ചേർന്ന അവലോകന യോഗത്തിൽ ആണ് തീരുമാനം.

• ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റില്‍ നടന്ന ഫിഡെ ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കൊനേരു ഹംപി കിരീടം നേടി. 11-ാം റൗണ്ടില്‍ ഇന്‍ഡൊനീഷ്യയുടെ ഐറിന്‍ ഖരിഷ്മ സുകന്ദറിനെ പരാജയപ്പെടുത്തിയാണ് 8.5 പോയന്റോടെ ഹംപിയുടെ കിരീടനേട്ടം.

•  അടുത്ത 30 വര്‍ഷംകൊണ്ട് നിര്‍മിതബുദ്ധി (എ.ഐ.) മനുഷ്യരാശിയെ തുടച്ചുനീക്കുമെന്ന് ഐ.ഐ.യുടെ തലതൊട്ടപ്പനായി കണക്കാക്കുന്ന ബ്രിട്ടീഷ്-കനേഡിയന്‍ കംപ്യൂട്ടര്‍ ശാസ്ത്രജ്ഞന്‍ ജെഫ്രി ഹിന്റണ്‍.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ | 28 ഡിസംബർ 2024 | #NewsHeadlinesToday

• അന്തരിച്ച മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. മൻമോഹൻ സിംഗിന്റെ സംസ്കാരം ഇന്ന്. എഐസിസി ആസ്ഥാനത്തെ പൊതുദർശനത്തിനു ശേഷം 11. 45 ഓടെ സംസ്കാരചടങ്ങുകൾ നടക്കും.

• പൊതുവിദ്യാഭ്യാസ മേഖലയിലെ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ  ഭാഗമായി പുതുക്കിയ എസ്‌എസ്‌എൽസി പാഠപുസ്തകങ്ങൾക്ക്‌ കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം . ഇനി അച്ചടി ജോലികളിലേക്ക്‌ കടക്കും. 2025 മാർച്ചിൽ വിതരണത്തിന് സജ്ജമാകും.

• മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി വീടുകളിലെയും സ്ഥാപനങ്ങളിലെയും ജൈവമാലിന്യ സംസ്കരണ ഉപാധികളുടെ വിവരശേഖരണത്തിന് സർവേ നടത്താൻ കുടുംബശ്രീ. ജനുവരി ആറ് മുതൽ 12 വരെയാണ് സർവേ.

• മാരുതി 800 കാറുകളുടെ ഉപജ്ഞാതാവും സുസുകി മുൻ ചെയർമാൻ ഒസാമു സുസുക്കി അന്തരിച്ചു. 94 വയസായിരുന്നു. 40 വർഷത്തോളം കമ്പനിയെ നയിച്ച അദ്ദേഹം, സുസുകിയെ ജനപ്രിയ ബ്രാൻഡാക്കി മാറ്റിയതിൽ പ്രധാന പങ്കുവഹിച്ചു.

• പുഷ്പ 2 വിന്റെ പ്രിമിയർ ഷോയ്ക്കിടെ തീയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുന്റെ ജാമ്യഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി.

• കോഴിക്കോട് ഡിഎംഒ ആയി ഡോ രാജേന്ദ്രൻ തിരികെ ചുമതലയേൽക്കും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചുമതലയെടുക്കുന്നത്.

• മുൻപ്രസിഡന്റ് യൂൻ സുക് യോൾ ഹ്രസ്വകാല പട്ടാളനിയമം ഏർപ്പെടുത്തിയതിനെത്തുടർന്ന് രാഷ്ട്രീയാസ്ഥിരത ഉടലെടുത്ത ദക്ഷിണകൊറിയയിൽ ആക്ടിങ് പ്രസിഡന്റ് ഹാൻ ഡക്ക് സൂയെയും പാർലമെന്റ് ഇംപീച്ച് ചെയ്തു.

• രാജ്യത്ത് ഈ വര്‍ഷം നടന്ന ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകളുടെ സമ്പൂര്‍ണ വിവരങ്ങള്‍ പരസ്യപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മിഷന്‍. വനിതാ വോട്ടര്‍മാരുടെ എണ്ണത്തിൽ കാര്യമായ വര്‍ധനവുണ്ടായി. ആകെയുള്ള 97.97 കോടി വോട്ടര്‍മാരില്‍ 47.63 കോടിയും വനിതകളായാരുന്നു.  പുതുച്ചേരിയിലും കേരളത്തിലുമാണ് കൂടുതല്‍ വനിതാ വോട്ടര്‍മാര്‍. 

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ | 27 ഡിസംബർ 2024 | #NewsHeadlinesToday

• മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ് അന്തരിച്ചു. ദില്ലി എയിംസിലായിരുന്നു അന്ത്യം.92 വയസ്സായിരുന്നു.

• അന്തരിച്ച മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ഡോ. മന്‍മോഹന്‍ സിങിന്റെ സംസ്‌കാരം നാളെ നടക്കും.

• മലയാളത്തിന്‍റെ പ്രിയ സാഹിത്യകാരൻ എംടി വാസുദേവൻനായരുടെ ജീവിതയാത്രക്ക് മാവൂര്‍ റോഡിലെ സ്മൃതിപഥം ശ്മശാനത്തില്‍ പൂര്‍ണവിരാമം. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് എംടി വാസുദേവൻ നായരുടെ മൃതദേഹം സംസ്ക്കരിച്ചത്.

• മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് രാജ്യത്ത് ഏഴു ദിവസം ദേശീയ ദുഖാചരണം. ഇന്ന് നടത്താനിരുന്ന എല്ലാ സര്‍ക്കാര്‍ പരിപാടികളും റദ്ദാക്കി. രാവിലെ കേന്ദ്രമന്ത്രിസഭായോഗം ചേരും.

• സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കംനിൽക്കുന്ന അശരണരും നിരാലംബരുമായവർക്കുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ അനർഹമായി കൈപ്പറ്റിയ 116 സർക്കാർ ജീവനക്കാരെ കൂടി സർവീസിൽനിന്ന്‌ സസ്‌പെൻഡ്‌ചെയ്‌തു.

• ദേശീയ ചിഹ്നം, രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും പേരുകൾ, ഫോട്ടോകൾ എന്നിവ ദുരുപയോഗം ചെയ്താൽ  ശിക്ഷയായി ഗുരുതര പിഴ ഈടാക്കുന്ന നിയമപരിഷ്കാരത്തിനു  തയാറെടുത്ത്‌ കേന്ദ്രം.

• ബ്രിട്ടീഷ് ഇന്ത്യൻ നോവലിസ്റ്റ് സൽമാൻ റുഷ്ദിയുടെ വിവാദ പുസ്തകം "ദ സാത്താനിക് വേഴ്‌സ്" (The Satanic Verses) ഇന്ത്യയിലെത്തി. രാജീവ് ഗാന്ധി സർക്കാർ നിരോധിച്ച പുസ്തകം 36 വർഷങ്ങൾക്ക് ശേഷമാണ്‌ പുസ്തകം ഇന്ത്യയിൽ എത്തുന്നത്‌.

• വിദ്യാര്‍ത്ഥി വിസയില്‍ കാനഡയിലെത്തിച്ച് അവിടെ നിന്ന് യുഎസിലേക്ക് അനധികൃതമായി ഇന്ത്യക്കാരെ കടത്തിവിടുന്നതിന് പിന്നില്‍ വലിയ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തൽ.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ | 26 ഡിസംബർ 2024 | #NewsHeadlinesToday #HappyChristmas

• മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ അന്തരിച്ചു. 91 വയസ്സായിരുന്നു. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ അദ്ദേഹം ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

• അന്തരിച്ച സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ സംസ്കാരം നാളെ. പൊതുദർശനം വീട്ടിൽ നടക്കും. മാവൂർ റോഡ് ശ്മശാനത്തിലാണ് സംസ്കാരം നടക്കുക. വൈകുന്നേരം അഞ്ചു മണിയ്ക്കാണ് സംസ്കാരം.

• വോയ്‌സ് കോളുകൾക്കും എസ്എംഎസുകൾക്കും മാത്രമായി പ്രത്യേക റീചാർജ് പ്ലാനുകൾ ആരംഭിക്കാൻ ടെലികോം കമ്പനികൾക്ക് നിർദ്ദേശം നൽകി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്).

• മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് ആദര സൂചകമായി സംസ്ഥാന സർക്കാർ ഡിസംബർ 26, 27 തീയതികളിൽ ഔദ്യോഗികമായി ദുഃഖം ആചരിക്കും.

• രാജ്യത്ത് സുനാമി ദുരന്തത്തില്‍ നിന്ന് രാജ്യം കരകയറിയിട്ട് ഇരുപതുവര്‍ഷം. ഇന്ത്യയുള്‍പ്പെടെ രണ്ടേ കാല്‍ ലക്ഷത്തിലധികം പേര്‍ക്കാണ് സുനാമിയില്‍ ജീവന്‍ നഷ്ടമായത്. കേരളത്തില്‍ 236 പേര്‍ക്കും ജീവഹാനി സംഭവിച്ചു.

• രാജ്യത്തെ വെർച്വൽ അറസ്റ്റ് തട്ടിപ്പിൻ്റെ മുഖ്യ സൂത്രധാരകൻ ലിങ്കൺ ബിശ്വാസ് തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം ഇരകൾക്ക് തിരികെ നൽകാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ.

• ശബരിമല മണ്ഡലകാലതീർഥാടനത്തിനു വ്യാഴാഴ്ച സമാപനം.  മണ്ഡലപൂജ വ്യാഴാഴ്ച  പകൽ12നും 12.30നും ഇടയ്‌ക്ക്‌ തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ നടക്കും.

• അമേരിക്കയുടെ ദേശീയ പക്ഷിയായി  വെള്ളത്തലയൻ കടൽപ്പരുന്തിനെ പ്രഖ്യാപിച്ചു. അമേരിക്കൻ  പ്രസിഡന്റ്‌ ജോ ബൈഡനാണ്‌  ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്‌.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ | 25 ഡിസംബർ 2024 | #NewsHeadlinesToday #HappyChristmas

• ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും മാറ്റി. പകരം ബിഹാര്‍ ഗവര്‍ണരായിരുന്ന രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ കേരള ഗവര്‍ണറായി സ്ഥാനമേല്‍ക്കും. ബിഹാര്‍ ഗവര്‍ണറായാണ് ആരിഫ് മുഹമ്മദ് ഖാന്റെ പുതിയ നിയമനം.

• തിരുവനന്തപുരത്ത് നിന്ന് ഷോർണൂരിലേക്കുള്ള വേണാട് എക്സ്പ്രസ്, മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള മലബാര്‍ എക്സ്പ്രസ് എന്നിവയ്ക്ക് 2025 ജനുവരി ഒന്ന് മുതല്‍ പുതിയ സമയം.

• ചോദ്യപേപ്പർ ചോർച്ചയിൽ എം എസ് സൊലൂഷൻസ് ഉടമ മുഹമ്മദ് ഷുഹൈബ്
ചോദ്യം ചെയ്യലിന് ഹാജരാവാൻ ക്രൈം ബ്രാഞ്ച് നോട്ടീസ്. ഇന്ന് ക്രൈംബ്രാഞ്ച് ഓഫിസിൽ എത്താനാണ് നിർദേശം.

• കൊച്ചി എൻസിസി ക്യാമ്പിലെ ഭക്ഷ്യവിഷബാധയിൽ പൊലീസും ആരോഗ്യവിഭാഗവും അന്വേഷണം തുടങ്ങി. കാക്കനാട് കെഎംഎം കോളേജിലെ എൻസിസി ക്യാമ്പിൽ ഉണ്ടായ ഭക്ഷ്യ വിഷബാധയെ തുടർന്ന് 75 ഓളം കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

• രാജ്യത്തിനാകെ മാതൃകയായി സമ്പൂർണ സൈബർ കവചമൊരുക്കി കേരള പൊലീസ്‌. തങ്ങളുടെ കംപ്യൂട്ടർ നെറ്റ്‌വർക്കിനെ ഹാക്കർമാർക്ക്‌ തൊടാനാകാത്ത കഴിയാത്തവിധം പൂട്ടിട്ടാണ്‌ പൊലീസ്‌ സൈബർ സുരക്ഷാകവചം തീർക്കുന്നത്‌.

• സംസ്ഥാനത്ത് വിവിധ ജില്ലകളിലായി പൂർത്തിയാക്കിയ 30 സ്‌മാർട്ട് അങ്കണവാടികളുടെ സംസ്ഥാനതല ഉദ്ഘാടനം മട്ടന്നൂരിൽ വ്യാഴം വൈകിട്ട്‌ 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി വീണ ജോർജ്‌ അധ്യക്ഷയാകും.

• ബഹിരാകാശത്ത്‌ യന്ത്രക്കൈയുടേയും ബഹിരാകാശ മാലിന്യം പിടിച്ചെടുക്കാനുള്ള സംവിധാനത്തിന്റേയും പരീക്ഷണത്തിന്‌ ഐഎസ്‌ആർഒ. ഇതിനൊപ്പം ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌ ലാബും പരീക്ഷിക്കും.

• ക്രിസ്‌മസ്‌ - പുതുവത്സരാഘോഷത്തിനായി ഹിമാചൽ പ്രദേശിലെത്തിയ വിനോദസഞ്ചാരികളും വാഹനങ്ങളും 21 മണിക്കൂറിലേറെ അടൽ തുരങ്ക പാതയിൽ കുടുങ്ങി.

• മൂന്നാർ അതി ശൈത്യത്തിലേക്ക് നീങ്ങുന്നു. ഏറ്റവും കുറഞ്ഞ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിലെത്തി. മിക്കയിടങ്ങളിലും മഞ്ഞ് വീഴ്ചയുണ്ടായി. കണ്ണൻദേവൻ കമ്പനി ചെണ്ടുവര എസ്റ്റേറ്റ് ലോവർ ഡിവിഷനിലാണ് ഈ വർഷത്തെ ഏറ്റവും കുറഞ്ഞ താപനിലയായ പൂജ്യം ഡിഗ്രി സെൽഷ്യസിലെത്തിയത്.

• സംസ്ഥാനത്തെ നാല്‌ ആശുപത്രികൾക്കുകൂടി ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ് (എൻക്യുഎഎസ്) അംഗീകാരം.

• സൂര്യന്റെ അന്തരീക്ഷത്തിലേക്ക്‌ ഇരച്ചു കയറി നാസയുടെ പാർക്കർ സോളാർ പ്രോബ്‌. അതിതീവ്ര താപത്തെ അതിജീവിച്ച്‌ പേടകം പുറത്തു വരുമോ എന്നറിയാൻ ശനി വരെ കാത്തിരിക്കണം.

• ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു.പുഞ്ച് ജില്ലയിലെ നിയന്ത്രണരേഖയ്ക്ക് സമീപം മാങ്കോട്ട് മേഖലയില്‍ ബാല്‍നോയിയിലാണ് സംഭവം. നിരവധി പേര്‍ക്ക് പരിക്കേറ്റു.

• മകന്റെ വീട്ടിൽ കഴിഞ്ഞ വയോധികയെ വീടിനുള്ളിൽ കടന്ന തെരവുനായക്കൂട്ടം കടിച്ചുകീറി കൊന്നു. ആറാട്ടുപുഴ പഞ്ചായത്ത് ആറാം വാർഡിൽ ചൊവ്വ ഉച്ചയോടെയാണ്‌  സംഭവം. തകഴി അഞ്ചാം വാർഡിൽ അരയൻചിറയിൽ കാർത്യായനി ആണ് മരിച്ചത്‌.

• അഫ്ഗാനിസ്ഥാനിൽ  ഇന്ത്യൻ കോൺസുലേറ്റ്‌ ജീവനക്കാരനു നേരെ ആക്രമണം.  പ്രവർത്തനരഹിതമായിട്ടുള്ള  ജലാലാബാദിലെ ഇന്ത്യൻ കോൺസുലേറ്റിൽ ജോലി ചെയ്യുന്ന  അഫ്ഗാൻകാരനായ ജീവനക്കാരൻ ആക്രമിക്കപ്പെട്ടതായി ഇന്ത്യ ടുഡേ റിപ്പോർട്ട്‌ ചെയ്‌തു.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ | 24 ഡിസംബർ 2024 | #NewsHeadlinesToday

• എൻസിസി 21 കേരള ബറ്റാലിയൻ ക്യാമ്പിൽ ഭക്ഷ്യവിഷബാധയെ തുടർന്ന്‌ 75 കേഡറ്റുകളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ക്യാമ്പ്‌ പൊലീസ് നിർത്തിവയ്‌പിച്ചു.  തൃക്കാക്കര കെഎംഎം കോളേജിലെ ക്യാമ്പിലാണ് സംഭവം.

• സംസ്ഥാനത്ത്‌ നിലവിൽ തൊഴിൽരഹിതവേതനം വാങ്ങുന്നത്‌ 1067 പേർ മാത്രം.
കാസർകോട് ജില്ലയിൽ ആരുമില്ല, 2016ൽ 2,46,866 പേരാണ്‌ വേതനം കൈപ്പറ്റിയിരുന്നത്. 231 ഇരട്ടിയിലേറെയാണ്‌ എണ്ണത്തിൽ കുറവുവന്നത്‌.

• വിഖ്യാത സംവിധായകന്‍ ശ്യാം ബെനഗല്‍ അന്തരിച്ചു.  മുംബൈയിലായിരുന്നു അന്ത്യം.90 വയസായിരുന്നു. വൃക്ക സംബന്ധമായ  അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 1976 ല്‍ പദ്മശ്രീയും 1991ല്‍ പദ്മവിഭൂഷണും നല്‍കി രാജ്യം ആദരിച്ചു. 18 ദേശീയ പുരസ്‌കാരങ്ങള്‍ നേടി.

• ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനായി ജസ്റ്റിസ് വി. രാമസുബ്രഹ്‌മണ്യന്‍. തമിഴ്‌നാട്ടില്‍ നിന്നുള്ള സുപ്രീം കോടതി മുന്‍ ജഡ്ജിയാണ് രാമസുബ്രഹ്‌മണ്യൻ.

• തലശേരി മലബാർ ക്യാൻസർ സെന്റർ- പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ചിൽ രക്തത്തിലേക്ക്‌ മരുന്നുകളുടെ സഞ്ചാരനിരക്ക് ക്രമീകരിക്കാനും നിരീക്ഷിക്കാനുമുള്ള സംവിധാനം സജ്ജമായി.

• സുഹൃത്തുക്കൾക്കൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാർഥി മരിച്ചു. ആലപ്പുഴ സക്കറിയാ ബസാർ വട്ടപ്പള്ളി പുത്തന്‍പറമ്പ് സനീർ നസ്രത്ത് ദമ്പതികളുടെ  മകൻ മാഹീൻ ആണ് മരിച്ചത്.

• ക്രമവിരുദ്ധമായി ഡിജിറ്റൽ വായ്പ്പ നൽകുന്നത് ജാമ്യമില്ലാ കുറ്റമാക്കുന്ന കരട് ബില്ലുമായി കേന്ദ്ര സർക്കാർ. ഇതോടെ ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടുവീഴും.

• പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുന് നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ടാണ് ഹൈദരാബാദ് പൊലീസ് നോട്ടീസ് നൽകിയത്.

• ആണും പെണ്ണും എന്ന രണ്ട് ജെന്‍ഡറുകള്‍ മാത്രമെ ഇനി യു.എസില്‍ ഉണ്ടാവുകയുള്ളുവെന്നും ട്രാന്‍സ്ജെന്‍ഡര്‍ ഭ്രാന്ത് അവസാനിപ്പിക്കുമെന്നും നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ | 23 ഡിസംബർ 2024 | #NewsHeadlinesToday

• കെ എ എസ്സിലൂടെ ഭരണനിർവഹണത്തിൽ മാറ്റം കൊണ്ടുവരാൻ സാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പലയിടങ്ങളിലും പോസിറ്റീവ് റിസൾട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

• ഇ – ഗവേണൻസ് രംഗത്ത് വിപ്ലവം സാധ്യമാക്കിയ കെ സ്മാർട്ടിലൂടെ തീർപ്പാക്കിയത്‌ 20.37 ലക്ഷം ഫയൽ. ജനുവരി ഒന്നുമുതൽ സംസ്ഥാനത്തെ നഗരസഭകളിൽ  വിന്യസിച്ച കെ സ്മാർട്ടിലൂടെ ഇതിനകം 27.31 ലക്ഷം ഫയലുകളാണ് സ്വീകരിച്ചത്‌.

• കേരളത്തിലെ ആദ്യ സ്വകാര്യ വിമാന കമ്പനിയായ എയർ കേരള ഏപ്രിലിൽ സർവീസ് തുടങ്ങും. ആഭ്യന്തര സർവീസ് തുടങ്ങുന്നതിനുള്ള എൻഒസി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽനിന്ന് ലഭിച്ചു.

• കിടപ്പുരോഗികൾക്ക്‌ ഏത്‌ സേവനവും ഇനി ‘കെയർ കേരള’യിലൂടെ  അതിവേഗം അരികിലെത്തും. സംസ്ഥാനത്തെ പാലിയേറ്റീവ്‌ സംവിധാനങ്ങളെ ഒരു കുടക്കീഴിലാക്കി ആരോഗ്യ വകുപ്പാണ്‌ വെബ്‌സൈറ്റ്‌ ഒരുക്കുന്നത്‌. 2025 ജനുവരിയിൽ പ്രവർത്തനം ആരംഭിക്കും.

• റെയിൽവേ മെയിൽ സർവീസ്‌ (ആർഎംഎസ്‌) ഓഫീസുകൾ കേന്ദ്ര സർക്കാർ അടച്ചുപൂട്ടാൻ തുടങ്ങിയതോടെ 367 പേർക്ക്‌ സംസ്ഥാനത്ത്‌ തൊഴിൽ നഷ്ടമാകും. സംസ്ഥാനത്തെ എട്ട്‌ റെയിൽവേ സ്‌റ്റേഷനുകളിലെ ആർഎംഎസുകൾ ആദ്യഘട്ടമായി അടച്ചുപൂട്ടി.

• ശബരിമലയിൽ മണ്ഡലപൂജയ്ക്ക് അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തങ്കഅങ്കി വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്ന് പുറപ്പെട്ടു.

• ചാരസോഫ്‌റ്റ്‌വെയറായ പെഗാസസ്‌ ഉപയോഗിച്ച്‌ വാട്‌സാപ്‌ ഉപയോക്താക്കളുടെ വിവരം ചോർത്തിയെന്ന കേസിൽ ഇസ്രയേൽ കമ്പനി എൻഎസ്‌ഒ കുറ്റക്കാരാണെന്ന് അമേരിക്കൻ കോടതിവിധി.

• വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവരുടെ പുനരധിവാസപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് പുനരധിവാസത്തിനുള്ള കരട് പദ്ധതി ഇന്നലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തു.

• വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവരുടെ വീടുകൾ നിർമ്മിക്കാൻ സന്നദ്ധത അറിയിച്ചവരുമായി ചർച്ച നടത്തുവാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ചർച്ചകൾക്കായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

• പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ തിയേറ്റര്‍ പരിസരത്തെ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുനെ പ്രതിരോധത്തിലാക്കുന്ന തെളിവുകള്‍ പുറത്തുവിട്ട് പൊലീസ്.

• ഐഎസ്എല്ലില്‍ മുഹമ്മദന്‍സിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ജയം. എതിരില്ലാത്ത മൂന്ന് ഗോളിന് മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗിനെ തോല്‍പ്പിച്ചു. ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് പത്താം സ്ഥാനത്തേയ്ക്ക് തിരിച്ചെത്തി.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ | 22 ഡിസംബർ 2024 | #NewsHeadlinesToday

• വയനാട് പുനരധിവാസം ചർച്ച ചെയ്യാൻ നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേരും. വൈകീട്ട് മൂന്നരയ്ക്ക് ഓൺലൈനായിട്ടാണ് യോഗം ചേരുക. സ്ഥലമെറ്റെടുക്കൽ വീടുകളുടെ നിർമ്മാണം എന്നിവയിൽ തീരുമാനം ഉണ്ടാകും.

• കാഞ്ഞിരപ്പള്ളി ഇരട്ടകൊലപാതകത്തില്‍ പ്രതി ജോര്‍ജ് കുര്യന് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷയും 20 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോട്ടയം അഡീഷണല്‍ സെക്ഷന്‍സ് കോടതി.

• അസുഖബാധിതനായി ആശുപത്രിയിൽ കഴിയുന്ന എം ടി വാസുദേവൻ നായർ നേരിയ രീതിയിൽ പ്രതികരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണ് എന്നാണ് റിപ്പോർട്ടുകൾ.

• ഇടുക്കി മുട്ടം അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. മുട്ടം എൻജനിയറിങ് കോളജ് വിദ്യാർഥികളായ ഡോണൽ ഷാജി, അലക്‌സ റെജി എന്നിവരാണ് മരിച്ചത്.

• വൻവിലക്കുറവും ഓഫറുകളുമായി സപ്ലൈകോ ക്രിസ്‌മസ് ചന്തകൾക്ക് തുടക്കമായി. ജില്ലകളിലും ജില്ലാ ആസ്ഥാനത്തെ പ്രധാന സൂപ്പർ മാർക്കറ്റിലും സജ്ജമാക്കുന്ന ചന്ത ഈ മാസം 30 വരെ പ്രവർത്തിക്കും. സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായിവിജയൻ നിർവഹിച്ചു.

• റഷ്യയിലെ കസാനിൽ ഉയരം കൂടിയ കെട്ടിടങ്ങൾ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം. കസാനിൽ എട്ട് ഡ്രോണുകൾ ഉപയോ​ഗിച്ചുള്ള ആക്രമണമാണ് ഉണ്ടായത്. ആക്രമണത്തിൽ നിരവധി ബഹുനില കെട്ടിടങ്ങളിൽ ഡ്രോൺ ഇടിച്ചതായും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുണ്ട്.

• ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ ആം ആദ്മി പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ്‌ കെജ്‌രിവാളിനെ വിചാരണ ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) അനുമതി.

• തളിപ്പറമ്പിൽ സ്വകാര്യ ഏജൻസി വിതരണം ചെയ്ത കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി.  ജാഫർ എന്ന കുടിവെള്ള വിതരണ ഏജൻസി വിതരണം ചെയ്ത വെള്ളത്തിലാണ് ബാക്ടീരയയുടെ സാന്നിധ്യം കണ്ടെത്തിയത്.

• തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നത് തടയാന്‍ നിര്‍വഹണ ചട്ടങ്ങളില്‍ ധൃതിപിടിച്ച് ഭേദഗതി വരുത്തി. വോട്ടെടുപ്പുമായി ബന്ധപ്പെട്ട സിസിടിവി, വെബ്കാസ്റ്റിങ് ദൃശ്യങ്ങള്‍, സ്ഥാനാര്‍ത്ഥികളുടെ വീഡിയോ റെക്കോഡിങ്ങുകള്‍ തുടങ്ങിയവ ജനങ്ങളിലേക്ക് എത്തുന്നത് തടഞ്ഞുകൊണ്ടാണ് കേന്ദ്ര നിയമമന്ത്രാലയത്തിന്റെ ചട്ട ഭേദഗതി.

• നടൻ ദിലീപ് പ്രതിയായ നടിയെ അക്രമിച്ച കേസിൽ തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന നടിയുടെ ആവശ്യം വിചാരണ കോടതി തള്ളി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെതാണ് തീരുമാനം.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ | 21 ഡിസംബർ 2024 | #NewsHeadlinesToday

• വയനാട് മുണ്ടക്കൈ ചൂരൽമല പുനരധിവാവുമായി ബന്ധപ്പെട്ട് ഒന്നാംഘട്ട കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഒന്നാംഘട്ട കരട് ലിസ്റ്റിൽ ഗുണഭോക്താക്കളായി 388 പേർ.

• സംസ്ഥാനത്ത് തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ജലവിഭവ, ഫിഷറീസ്, തുറമുഖ, തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിമാര്‍ ചേര്‍ന്ന കമ്മിറ്റി രൂപീകരിക്കും.

• സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ അതീവഗുരുതരാവസ്ഥയില്‍. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഐസിയുവിലാണ് എംടി ചികിത്സയിലുള്ളത്.

• ജയ്പൂരില്‍ പെട്രോള്‍ പമ്പില്‍ ഒരു ട്രക്ക് മറ്റ് ട്രക്കുകളുമായി കൂട്ടിയിടിച്ചുണ്ടായ വന്‍ തീപിടിത്തത്തില്‍ ആറു പേര്‍ മരിച്ചു. നിരവധി പേര്‍ കൊല്ലപ്പെട്ടതായി സംശയം.

• ഡോ. ബി ആർ അംബേദ്‌കറെ അവഹേളിച്ച ആഭ്യന്തര മന്ത്രി അമിത്‌ ഷായ്‌ക്കെതിരായ പ്രതിഷേധത്തിൽ ആളിക്കത്തിയ പാർലമെന്റിന്റെ ശീതകാല സമ്മേളനം സമാപിച്ചു.

• കൊപ്രയുടെ മിനിമം  താങ്ങുവില  വർധിപ്പിക്കാന്‍ തിരുമാനം. കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തിക കാര്യ സമിതി യോഗത്തിലാണ് തീരുമാനം.

• രാജ്യം ഡോക്ടർമാരുടെ ക്ഷാമം നേരിടുമ്പോൾ  മെഡിക്കൽ സീറ്റുകൾ പാഴാകരുതെന്നും ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിന് പുതിയ കൗൺസലിങ്‌ നടത്തണമെന്നും അധികാരികളോട് സുപ്രീംകോടതി.

• കുമളിയിൽ 11 വർഷം മുൻപ് ഷഫീഖ് എന്ന അഞ്ചു വയസുകാരനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് തടവുശിക്ഷ വിധിച്ച് കോടതി.

• ഉന്നതിയിലെ ഫയലുകൾ കാണാതായതുമായി ബന്ധപ്പെട്ട് താന്‍ നല്‍ല്‍കിയ പരാതിയില്‍ നടപടിയെടുക്കാത്തതിന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ച് എൻ പ്രശാന്ത് ഐഎഎസ്.

• 29 -മത് രാജ്യാന്തര ചലച്ചിത്ര മേള സമാപിച്ചു, സംവിധായിക പായൽ കപാഡിയക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് മുഖ്യമന്ത്രി സമ്മാനിച്ചു. ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന സിനിമയ്‌ക്കാണ് പുരസ്കാരം. പെഡ്രോ ഫിയറെ സംവിധാനം ചെയ്ത ബ്രസീലിയൻ ചിത്രം മാലു’സുവർണ ചകോരം നേടിയപ്പോൾ, രജത ചകോരം ജൂറി അവാർഡ് ഉൾപ്പെടെ അഞ്ച് അവാർഡുകളാണ് ഫാസിൽ മുഹമ്മദിന്റെ ആദ്യ ചിത്രമായ ഫെമിനിച്ചി ഫാത്തിമ നേടി.

• ശബരിമല ഈ മണ്ഡലകാലത്ത് ശബരിമലയിൽ ഏറ്റവും കൂടുതൽ പേർ ദർശനത്തിനെത്തിയത് ഇന്നലെ 96,007 ഭക്തർ. സ്‌പോട്ട് ബുക്കിങ്ങിലും വൻ വർധന.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ | 20 ഡിസംബർ 2024 | #NewsHeadlinesToday



• പാർലമെൻറ് ശീതകാല സമ്മേളനം സമ്മേളനം ഇന്ന് അവസാനിക്കും. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് പരിഗണിക്കുന്ന സംയുക്ത പാർലമെൻററി സമിതിയെ പ്രഖ്യാപിക്കാനുള്ള പ്രമേയം കേന്ദ്രം ലോക്സഭയിൽ അവതരിപ്പിച്ചേക്കും.

• സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒരു ഗഡു പെൻഷൻ കൂടി അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. ക്രിസ്‌മസ്‌ പ്രമാണിച്ച്‌ 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപ വീതം ലഭിക്കുന്നത്‌.

• കേരളത്തിൽ നഗര നയം രൂപീകരിക്കും എന്ന് മന്ത്രി എം ബി രാജേഷ്. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഒരു സംസ്ഥാനം നഗര നയം രൂപീകരിക്കാൻ തീരുമാനിച്ചതെന്നും മന്ത്രി അറിയിച്ചു.

• ബന്ദിപ്പൂരിലെ രാത്രിയാത്ര നിരോധനത്തിന് ശാശ്വത പരിഹാര നിർദ്ദേശവുമായി കേന്ദ്രസർക്കാർ. വനമേഖലയിലൂടെ ആറുവരി തുരങ്ക പാത നിർമ്മിക്കാൻ വിശദമായ പദ്ധതി രേഖ തയ്യാറാക്കാൻ കേന്ദ്ര ഗതാഗത മന്ത്രാലയം നിർദ്ദേശം നൽകി.

• സാമൂഹ്യ സുരക്ഷ പെൻഷൻ തട്ടിപ്പിൽ കർശന നടപടിയുമായി സർക്കാർ. പെൻഷൻ തട്ടിയ ആറ് ജീവനക്കാരെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തു.

• ക്രിസ്‌മസ്, പുതുവത്സര തിരക്ക്‌ കണക്കിലെടുത്ത്‌  കെഎസ്‌ആർടിസി അധികമായി അന്തർസംസ്ഥാന സർവീസ്‌ നടത്തും. ബംഗളൂരു,  ചെന്നൈ, മൈസൂരു  തുടങ്ങിയ നഗരങ്ങളിലേക്കുള്ള സ്ഥിരം 48  സർവീസുകൾക്ക്  പുറമേയാണ്‌ അധിക സർവീസുകൾ.

• അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയ്‌ക്ക്‌ വീണ്ടും കനത്ത തിരിച്ചടി. രൂപയുടെ വിനിമയമൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്‌ന്ന നിരക്കായ 85.09ലേക്ക് കൂപ്പുകുത്തി.

• സ്വകാര്യ വാഹനം വാടകയ്ക്ക് നൽകിയാൽ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുമെന്ന്‌ ട്രാൻസ്‌പോർട്ട്‌ കമീഷണർ. ഉടമയുടെ കുടുംബാംഗങ്ങൾ വാഹനം സ്ഥിരമായി ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ല. അതുപോലെ ബന്ധുക്കൾക്കോ  സുഹൃത്തുക്കൾക്കോ അത്യാവശ്യഘട്ടങ്ങളിൽ പ്രതിഫലംകൂടാതെ വാഹനം ഉപയോഗിക്കാൻ നൽകുന്നതിലും നടപടിയുണ്ടാകില്ല.

• അംബേദ്‌കറെ അധിക്ഷേപിച്ച അമിത്‌ ഷായ്‌ക്ക്‌ എതിരായ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചതിനു പിന്നാലെ പാർലമെന്റിന്റെ ഇരുസഭകളും വ്യാഴാഴ്‌ച പൂർണമായും സ്‌തംഭിച്ചു.

• സേലത്തിനടുത്ത് മെട്ടൂരിലെ താപവൈദ്യുത നിലയത്തിൽ വൻ തീപിടിത്തം. അപകടത്തിൽ രണ്ട് കരാർ തൊഴിലാളികൾ മരിച്ചതായാണ് വിവരം.

• ഗതാഗത നിയമലംഘനങ്ങൾക്ക് നോട്ടീസ് ലഭിച്ചിട്ടും പിഴ അടക്കാത്തവരെ കണ്ടെത്താൻ തീരുമാനം. ഓരോ ജില്ലയിലും ഏറ്റവും കൂടുതൽ പിഴ അടക്കാനുള്ള ആയിരം പേരെ കണ്ടെത്തും. ഇവരുടെ വീടുകളിലെത്തി പിഴ അടപ്പിക്കും.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ | 19 ഡിസംബർ 2024 | #NewsHeadlinesToday

• മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ നൂറിലധികം യാത്രക്കാരുമായി പോയിരുന്ന ബോട്ട് കടലിൽ മറിഞ്ഞുണ്ടായ അപകടത്തിൽ മരണ സംഖ്യ 13 ആയി ഉയർന്നു.

• ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിൽ സംയുക്ത പാർലമെൻററി സമിതിയെ പ്രഖ്യാപിച്ചു. 31 അംഗ സമിതിയെയാണ് പ്രഖ്യാപിച്ചത്. ലോക്സഭയിൽ നിന്ന് 21 എംപിമാരും രാജ്യസഭയിൽ നിന്ന് 10 എംപിമാരും അംഗങ്ങളാകും.

• രക്ഷാപ്രവര്‍ത്തനത്തിന് കേരളത്തോട് പണം ആവശ്യപ്പെട്ട കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കേന്ദ്ര നടപടി കോടതിയെ അത്ഭുതപ്പെടുത്തുന്നുവെന്ന് ഡിവിഷന്‍ ബഞ്ച് പറഞ്ഞു.

• എം എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകാമെന്ന് ഹൈക്കോടതി. മതാചാരപ്രകാരം സംസ്കരിക്കേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു.

• കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ മുകളിലായി ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നതിനാലാണ് മഴയ്ക്ക് സാധ്യത.

• സന്തോഷ്‌ ട്രോഫി ഫുട്‌ബോളിൽ ക്വാർട്ടർ ബർത്ത്‌ ഉറപ്പിക്കാൻ കേരളം ഇന്ന്‌ മൂന്നാം മത്സരത്തിന്‌ ഇറങ്ങുന്നു. രാവിലെ ഒമ്പതിന്‌ ഡെക്കാൻ അരീന ടർഫ്‌ ഗ്രൗണ്ടിൽ ഒഡിഷയെ നേരിടും.

• നാസയുടെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന  സുനിതവില്യംസിന്റെ മടക്കം വീണ്ടും അനിശ്‌ചിതത്വത്തിൽ. ഫെബ്രുവരിയിൽ നിശ്‌ചയിച്ച മടക്കം ഏപ്രിൽ വരെ നീളാന്‍ സാധ്യത.

• പത്തനംതിട്ട കൂടൽ മുറിഞ്ഞകൽ വാഹനാപകടത്തിൽ മരിച്ച നാലുപേരുടെയും സംസ്കാരം ഇന്ന് നടക്കും.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ | 18 ഡിസംബർ 2024 | #NewsHeadlinesToday

• കള്ളപ്പണ കേസ് പ്രതികളുടെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടുന്ന ഇഡിയുടെ നടപടിക്കെതിരെ ഹൈക്കോടതിയുടെ വിമർശനം.

• കള്ളപ്പണ കേസ് പ്രതികളുടെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടുന്ന ഇഡിയുടെ നടപടിക്കെതിരെ ഹൈക്കോടതിയുടെ വിമർശനം.

• ക്രിസ്മസ് പരീക്ഷാ ചോദ്യ പേപ്പർ യൂട്യൂബ് വഴി ചോർന്ന സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.

• വയനാട്ടില്‍ ആദിവാസി യുവാവിനെ കാറില്‍ വലിച്ചിഴച്ച സംഭവത്തിലെ പ്രതികളെ പൊലീസ് പിടികൂടി.

• ഇന്ത്യൻ രൂപയുടെ വിനിമയമൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ. അമേരിക്കൻ ഡോളറുമായുള്ള വിനിമയത്തിൽ തുടർച്ചയായി തിരിച്ചടി നേരിട്ട് ചൊവ്വാഴ്ച 84.93ലേക്ക് ഇടിഞ്ഞു.

• യുഎഇയിലെ സ്വകാര്യ മേഖലാ തൊഴിലാളികൾക്കും വീട്ടുജോലിക്കാർക്കും ജനുവരി ഒന്നുമുതൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി.

• ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‍വാളാണ് ബിൽ ലോക്സഭയിൽ കൊണ്ടുവന്നത്. ബില്ലിനെ പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർത്തു.

• ഫിഫ ദ് ബെസ്റ്റ് പുരസ്ക്കാരം ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറിന്. ബാർസിലോനയുടെ സ്പാനിഷ് താരം ഐതാനാ ബോൺമാറ്റിയാണ് മികച്ച വനിതാ താരം.

• ഷാരോൺ വധക്കേസ് പ്രോസിക്യൂഷൻ തെളിവുകൾ സമർപ്പിച്ചു. പ്രതികൾക്കെതിരെ 95 സാക്ഷികളെ വിസ്തരിച്ചു. പ്രതികൾക്കെതിരെ 323 രേഖകളും, 51 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ തെളിവിനായി സമർപ്പിച്ചു.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ | 17 ഡിസംബർ 2024 | #NewsHeadlinesToday

• കണ്ണൂരില്‍ വീണ്ടും എം പോക്സ് സ്ഥിരീകരിച്ചു. അബുദാബിയില്‍ നിന്നെത്തിയ വയനാട് സ്വദേശിക്കാണ് രോഗം സ്ഥിരികരിച്ചത്. ഇയാള്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

• കോതമംഗലം കുട്ടമ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു. ക്ലാച്ചേരി സ്വദേശി എല്‍ദോസാണ് മരിച്ചത്.

• ജോർജിയയിൽ വിഷവാതകം ശ്വസിച്ച് 12 ഇന്ത്യക്കാർ മരിച്ചു. തബിലിസിയിലെ ഒരു സ്വകാര്യ റെസ്റ്റോറന്റിൽ കാർബൺ മോണോക്സൈഡ് ചോർന്നതിനെ തുടർന്നാണ് ദാരുണമായ സംഭവം ഉണ്ടായത്. മരിച്ചവർ എല്ലാം ഹോട്ടൽ ജീവനക്കാർ ആയിരുന്നു.

• റോഡുകളില്‍ പരിശോധന കര്‍ശനമാക്കാന്‍ തീരുമാനമായി. പൊലീസ് - മോട്ടോര്‍ വാഹന വകുപ്പ് സംയുക്ത യോഗത്തിലാണ് തീരുമാനം.

• വയനാട്ടില്‍ ആദിവാസി മദ്ധ്യവയസ്‌കനെ കാറില്‍ വലിച്ചിഴച്ച സംഭവത്തില്‍ കാര്‍ കണ്ടെത്തി. പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്.

• ചോദ്യ പേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ച് അന്വേഷണം. വിദ്യാഭ്യാസ വകുപ്പിൻ്റെ പരാതിയിലാണ് ഡി ജി പിയുടെ ഉത്തരവ്. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷ് മേൽനോട്ടം വഹിക്കും.

• അമേരിക്കയിലെ വിസ്‌കോൺസിനിൽ സ്കൂളിലുണ്ടായ വെടിവയ്പിൽ 2 പേർ കൊല്ലപ്പെട്ടു. 6 പേർക്ക് പരിക്കേറ്റു. മാഡിസണിലുള്ള സ്കൂളിലാണ് ഇന്നലെ വെടിവയ്പുണ്ടായത്.

• തബലയിൽ വിരലുകൾ കൊണ്ട് മാന്ത്രിക താളം സൃഷ്ടിച്ച ഇതിഹാസത്തിന് വിട. തബല മാന്ത്രികൻ ഉസ്താദ് സാക്കിർ ഹുസൈൻ അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ അന്തരിച്ചു.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ | 16 ഡിസംബർ 2024 | #NewsHeadlinesToday

• ശ്രീലങ്കൻ പ്രസിഡൻ്റ് അനുര കുമാര ദിസനായകെ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി. അധികാരമേറ്റതിന് ശേഷം അദ്ദേഹത്തിൻ്റെ ആദ്യ വിദേശ രാജ്യ സന്ദർശനമാണിത്‌.

• മലപ്പുറം അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ക്യാമ്പിൽ പൊലീസ് ഉദ്യോഗസ്ഥൻ സ്വയം വെടിവെയ്ച്ച് മരിച്ചു. വയനാട് കൽപ്പറ്റ തെക്കുന്തറ ചെങ്ങഴിമ്മൽ വീട്ടിൽ വിനീത് ആണ് പൊലീസ് ക്യാമ്പിൽ നിന്നും സ്വയം വെടിവെച്ച് മരിച്ചത്.

• കേരളത്തോട് കേന്ദ്രം സ്വീകരിക്കുന്നത് പകപോക്കൽ സമീപനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2016 ൽ തുടങ്ങി ഒട്ടേറെ ദുരന്തങ്ങൾ സംസ്ഥാനത്ത് ഉണ്ടായിട്ടും കേന്ദ്ര സഹായം കിട്ടിയിട്ടില്ലെന്നും മുഖ്യമന്ത്രി.

• കാട്ടാന ആക്രമണം തടയാനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്ന് മന്ത്രി പി രാജീവ്. മരിച്ച എൻജിനീയറിങ് വിദ്യാർത്ഥിനി ആൻമേരിയുടെ കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ നൽകുമെന്ന് മന്ത്രി പറഞ്ഞു.

• വിദ്വേഷ പരാമര്‍ശത്തില്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെ വിളിച്ചുവരുത്താന്‍ സുപ്രീം കോടതി കൊളീജിയം. ചൊവ്വാഴ്ച നേരിട്ട് ഹാജരാകാൻ നിർദ്ദേശം നൽകി.

• കുട്ടികൾ മാതാപിതാക്കളുടെ സ്ഥാവര ജംഗമ സ്വത്തല്ലെന്നും അവരെ തടവിലിടാൻ മാതാപിതാക്കൾക്ക്‌ അവകാശമില്ലെന്നും സുപ്രീംകോടതി.

• പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കർഷകർ. ഇന്ന് പഞ്ചാബിന് പുറത്ത് ട്രാക്ടർ മാർച്ച് നടത്തും. നിരവധി കർഷകരെ പങ്കെടുപ്പിച്ചാണ് മാർച്ച് നടത്തുക.

• ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവം ഡിസംബർ 14ന് 29 ദിവസം പൂർത്തിയായപ്പോൾ 22,67,956 ഭക്തർ ദർശനം നടത്തിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ | 15 ഡിസംബർ 2024 | #NewsHeadlinesToday

• പത്തനംതിട്ട കൂടൽ മുറിഞ്ഞ കല്ലിൽ ശബരിമല തീർത്ഥാടകരുടെ ബസ്സും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു.

• കേരളം വ്യവസായ സൗഹൃദ സംസ്ഥാനം ആണെന്ന് മുഖ്യമന്ത്രി. വ്യവസായ മേഖലയിൽ കേരളം മികച്ച നേട്ടങ്ങൾ കൈവരിക്കുന്നുവെന്നും, സംരംഭകത്വ പദ്ധതിയ്ക്ക് മികച്ച സ്വീകാര്യത ലഭിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

• കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന്  കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

• ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ യൂട്യൂബിൽ പ്രചരിച്ച സംഭവത്തിൽ ഡിജിപിക്കും സൈബർ പൊലീസിനും പരാതി നൽകിയതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.

• റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച 2023-24 ലെ ഇന്ത്യൻ സ്‌റ്റേറ്റ്‌സ് സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകളുടെ ഹാൻഡ്‌ബുക്ക് പ്രകാരം, ഇന്ത്യയിൽ ഏറ്റവും ഉയർന്ന ഗ്രാമീണ തൊഴിലാളി വേതനമുള്ള സംസ്ഥാനമായി കേരളം.

• കോതമം​ഗലം നീണ്ടപാറ ചെമ്പൻകുഴിയിൽ കാട്ടാന പിഴുതെറിഞ്ഞ പന ദേഹത്തുവീണ് ബൈക്ക് യാത്രികയായ എൻജിനിയറിങ് വിദ്യാർഥി മരിച്ചു. പാലക്കാട് കഞ്ചിക്കോട് സ്വദേശി സി വി ആൻമേരിയാണ് മരിച്ചത്.

• കുടുംബസമേതമുള്ള യാത്രക്കാരെ കൂടുതലായി  കെഎസ്ആർടിസിയിലേക്ക് ആകർഷിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ഇതിനായി കെഎസ്ആർടിസിയിൽ സുരക്ഷിതത്വത്തിനും ശുചിത്വത്തിനും മികച്ച ഭക്ഷണത്തിനും പ്രാധാന്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

• പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ നദിയുടെ കരയിലുള്ളവർക്ക് ജാഗ്രതാ നിർദേശം. നദിയിൽ ജലനിരപ്പ് അപകടകരമായി തുടരുന്നതിനാലാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ | 14 ഡിസംബർ 2024 | #NewsHeadlinesToday

• ചലച്ചിത്ര മാമാങ്കത്തിന് തുടക്കം കുറിച്ച് 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു. വൈകിട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

• ഹൈദരാബാദ് തീയേറ്ററിൽ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ചതിനെ തുടർന്നുള്ള കേസിൽ കീഴ്‌ക്കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട തെലുങ്ക് നടന്‍ അല്ലു അര്‍ജുന് തെലുങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.

• സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് ജഡ്ജിമാർ ഒഴിവാക്കണമെന്ന സുപ്രധാന നിർദേശവുമായി സുപ്രീം കോടതി. വിധികളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഓൺലൈനിൽ പ്രകടിപ്പിക്കുന്നതിൽ നിന്ന് ജഡ്ജിമാർ വിട്ടുനിൽക്കണം എന്നും സുപ്രീം കോടതി.

• വിദ്വേഷ പ്രസംഗത്തിൽ അലഹാബാദ് ഹൈക്കോടതി ജഡ്ജി എസ് കെ യാദവിനെതിരെ
പ്രതിപക്ഷത്തിന്റെ ഇംപീച്ച്‌മെന്റ് നോട്ടീസ്.രാജ്യസഭാ സെക്രട്ടറി ജനറലിനാണ് ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കിയത്.

• ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ സ്ത്രീകളെ വിലയിരുത്തരുതെന്ന് ഹൈക്കോടതി. ഇത് പരിഷ്‌കൃതസമൂഹത്തിന് അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

• സന്തോഷ്‌ ട്രോഫി ഫുട്ബോളിന്റെ 78-ാം പതിപ്പിന്‌ ഇന്ന്‌ ഹൈദരാബാദിൽ കിക്കോഫ്‌. 57 വർഷത്തിനുശേഷമാണ്‌ ഇന്ത്യൻ ഫുട്‌ബോളിന്റെ പവർഹൗസായിരുന്ന ഹൈദരാബാദ്‌ ചാമ്പ്യൻഷിപ്പിന്‌ വേദിയാകുന്നത്‌.

• റോഡപകടങ്ങൾ സംഭവിക്കുന്നതല്ല, സംഭവിപ്പിക്കുന്നതാണെന്ന് ഹെെക്കോടതി.  ഒരുനിമിഷത്തെ അശ്രദ്ധ ജീവിതം ശോകമയമാക്കും. അപകടമരണങ്ങൾ കേവലം കണക്കുകളല്ലെന്നും ആരുടെയെങ്കിലുമെല്ലാം ഉറ്റവരാണെന്നും കോടതി ഓർമിപ്പിച്ചു.

• പലസ്‌തീൻ പ്രസിഡന്റ്‌ മെഹമൂദ്‌ അബ്ബാസ്‌ ഫ്രാൻസിസ്‌ മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി. ഗാസയിൽ ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കാൻ ഇടപെടണമെന്ന്‌ അബ്ബാസ്‌ മാർപാപ്പയോട്‌ ആവശ്യപ്പെട്ടു.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ | 13 ഡിസംബർ 2024 | #NewsHeadlinesToday

• തമിഴ്‌നാട്ടിലെ ദിണ്ടിഗലിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ഒരു കുട്ടി ഉൾപ്പെടെ ഏഴ് പേർ മരിച്ചു.

• പാലക്കാട് കല്ലടിക്കോട് വാഹനാപകടത്തിൽ നാല് കുട്ടികൾക്ക് ദാരുണാന്ത്യം, സംസ്‍കാരം ഇന്ന് നടക്കും. കുട്ടികളുടെ മൃതദേഹങ്ങൾ വീടുകളിൽ എത്തിച്ചു.

• സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം.

• ഇരുപത്തൊമ്പതാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരി തെളിയും. വൈകിട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

• സംസ്ഥാനത്ത് ഇന്നും അതി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും മൂന്ന് ജില്ലകളിൽ യെല്ലോ അലട്ടും പ്രഖ്യാപിച്ചു.

• തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തെ കേന്ദ്ര സര്‍ക്കാര്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി തെരഞ്ഞെടുത്തു.

• ലോക ചെസ് ചാമ്പ്യനായി ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡി ഗുകേഷ്. ചൈനയുടെ ഡിങ് ലിറെനെയാണ് സിങ്കപ്പൂരില്‍ നടന്ന മത്സരത്തില്‍ ഗുകേഷ് പരാജയപ്പെടുത്തിയത്. ഇതോടെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യനെന്ന റെക്കോര്‍ഡും ഗുകേഷ് സ്വന്തമാക്കി.

• കുട്ടിയെ അമ്മയിൽ നിന്ന് അകറ്റി നിർത്തുന്നത് ക്രൂരതയ്ക്ക് തുല്യമെന്ന് ബോംബെ ഹൈക്കോടതി.

• മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കേരളത്തിന്‍റെ കണക്കുകൾ സംബന്ധിച്ച് നേരത്തെ ഉണ്ടായിരുന്ന ആശങ്കകൾ ഇപ്പോൾ ഇല്ലെന്നും കോടതി അതെല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി കെ രാജൻ.

• സർക്കാരിനെ കബളിപ്പിച്ച്‌ അനർഹമായി സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നവരിൽനിന്ന്‌ 18 ശതമാനം പിഴയോടെ തുക തിരിച്ചുപിടിക്കുമെന്ന്‌ ധനവകുപ്പ്‌. അനർഹർക്ക്‌ പെൻഷൻ കിട്ടാൻ സഹായിച്ച ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അച്ചടക്കനടപടി സ്വീകരിക്കുമെന്നും ധനവകുപ്പ്‌ അഡീഷണൽ ചീഫ്‌ സെക്രട്ടറി ഡോ. എ ജയതിലക്‌ സർക്കുലറിൽ അറിയിച്ചു.

• മസ്ജിദുകളിലെ സർവേകൾ അടക്കമുള്ള നടപടികൾ വിലക്കി സുപ്രീം കോടതി. ആരാധനാലയ സര്‍വേ ആവശ്യപ്പെട്ടുള്ള പുതിയ ഹര്‍ജികള്‍ സ്വീകരിക്കരുതെന്നും കീഴ്‌ക്കോടതികള്‍ക്ക് നിര്‍ദേശം നല്‍കി.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ | 12 ഡിസംബർ 2024 | #NewsHeadlinesToday



• ആരാധനാലയ നിയമത്തിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ പ്രത്യേക ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.

• ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

• 2034ലെ ലോകകപ്പ് ഫുട്ബാളിന് ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യയെ തെരഞ്ഞെടുത്തെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ഫിഫ.

• സംസ്ഥാനത്തെ കയർ ഫാക്ടറി തൊഴിലാളികളുടെ ഈ വർഷത്തെ ക്രിസ്തുമസ് അഡ്വാൻസ് ബോണസ് 29.90 ശതമാനം എന്ന് തീരുമാനം.

• സൗദി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ കേസ് ഇന്ന് കോടതി വീണ്ടും പരി​ഗണിക്കും.

• കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി പാലക്കാട് പുതുശേരിയിൽ 105.2631 ഏക്കർ ഭൂമി സംസ്ഥാന ഓഹരിയായി കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ കോർപ്പറേഷന്‌ കൈമാറാൻ മന്ത്രിസഭായോഗം അനുമതി നൽകി.

• രാജ്യത്ത് കാർബൺ പുറന്തള്ളല്‍ നിയന്ത്രിക്കാനുള്ള നിയമങ്ങൾ പരിശോധിക്കാൻ രണ്ട്‌ അമിക്കസ്‌ക്യൂറിമാരെ നിയമിച്ച്‌ സുപ്രീംകോടതി.

• സ്ത്രീധന നിരോധന നിയമം പകപോക്കൻ ഉപയോഗിക്കുന്നുവെന്ന വിമർശനവുമായി സുപ്രീം കോടതി. നിയമത്തെ മറയാക്കി ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരേ കള്ളക്കേസുകൾ നൽകുകയാണെന്ന് ജസ്റ്റിസ് ബി വി നാഗരത്നയുടെയും എൻ കോടീശ്വർ സിങ്ങിന്റെയും ബെഞ്ച് ചൂണ്ടിക്കാട്ടി.

• സ്‌ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും അന്തസ്സും അഭിമാനവുമുണ്ടെന്ന് ഹൈക്കോടതി. ലൈം​ഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്റെ പരാമർശം.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0