• ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിൽ സംയുക്ത പാർലമെൻററി സമിതിയെ
പ്രഖ്യാപിച്ചു. 31 അംഗ സമിതിയെയാണ് പ്രഖ്യാപിച്ചത്. ലോക്സഭയിൽ നിന്ന് 21
എംപിമാരും രാജ്യസഭയിൽ നിന്ന് 10 എംപിമാരും അംഗങ്ങളാകും.
• രക്ഷാപ്രവര്‍ത്തനത്തിന് കേരളത്തോട് പണം ആവശ്യപ്പെട്ട കേന്ദ്ര
സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കേന്ദ്ര നടപടി കോടതിയെ
അത്ഭുതപ്പെടുത്തുന്നുവെന്ന് ഡിവിഷന്‍ ബഞ്ച് പറഞ്ഞു.
• എം എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകാമെന്ന് ഹൈക്കോടതി. മതാചാരപ്രകാരം സംസ്കരിക്കേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു.
• കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര
കാലാവസ്ഥ വകുപ്പ്. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ മുകളിലായി
ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നതിനാലാണ് മഴയ്ക്ക് സാധ്യത.
• സന്തോഷ് ട്രോഫി
ഫുട്‌ബോളിൽ ക്വാർട്ടർ ബർത്ത് ഉറപ്പിക്കാൻ കേരളം ഇന്ന് മൂന്നാം
മത്സരത്തിന് ഇറങ്ങുന്നു. രാവിലെ ഒമ്പതിന് ഡെക്കാൻ അരീന ടർഫ് ഗ്രൗണ്ടിൽ
ഒഡിഷയെ നേരിടും.
• നാസയുടെ അന്താരാഷ്‌ട്ര
ബഹിരാകാശ നിലയത്തിൽ കഴിയുന്ന സുനിതവില്യംസിന്റെ മടക്കം വീണ്ടും
അനിശ്‌ചിതത്വത്തിൽ. ഫെബ്രുവരിയിൽ നിശ്‌ചയിച്ച മടക്കം ഏപ്രിൽ വരെ നീളാന്‍
സാധ്യത.
• പത്തനംതിട്ട കൂടൽ മുറിഞ്ഞകൽ വാഹനാപകടത്തിൽ മരിച്ച നാലുപേരുടെയും സംസ്കാരം ഇന്ന് നടക്കും.