• ഇ – ഗവേണൻസ് രംഗത്ത് വിപ്ലവം സാധ്യമാക്കിയ കെ സ്മാർട്ടിലൂടെ തീർപ്പാക്കിയത് 20.37
ലക്ഷം ഫയൽ. ജനുവരി ഒന്നുമുതൽ സംസ്ഥാനത്തെ നഗരസഭകളിൽ വിന്യസിച്ച കെ
സ്മാർട്ടിലൂടെ ഇതിനകം 27.31 ലക്ഷം ഫയലുകളാണ് സ്വീകരിച്ചത്.
• കേരളത്തിലെ ആദ്യ
സ്വകാര്യ വിമാന കമ്പനിയായ എയർ കേരള ഏപ്രിലിൽ സർവീസ് തുടങ്ങും. ആഭ്യന്തര
സർവീസ് തുടങ്ങുന്നതിനുള്ള എൻഒസി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽനിന്ന്
ലഭിച്ചു.
• കിടപ്പുരോഗികൾക്ക് ഏത്
സേവനവും ഇനി ‘കെയർ കേരള’യിലൂടെ അതിവേഗം അരികിലെത്തും. സംസ്ഥാനത്തെ
പാലിയേറ്റീവ് സംവിധാനങ്ങളെ ഒരു കുടക്കീഴിലാക്കി ആരോഗ്യ വകുപ്പാണ്
വെബ്‌സൈറ്റ് ഒരുക്കുന്നത്. 2025 ജനുവരിയിൽ പ്രവർത്തനം ആരംഭിക്കും.
• റെയിൽവേ മെയിൽ സർവീസ് (ആർഎംഎസ്) ഓഫീസുകൾ കേന്ദ്ര സർക്കാർ അടച്ചുപൂട്ടാൻ തുടങ്ങിയതോടെ 367 പേർക്ക് സംസ്ഥാനത്ത് തൊഴിൽ നഷ്ടമാകും. സംസ്ഥാനത്തെ എട്ട് റെയിൽവേ സ്‌റ്റേഷനുകളിലെ ആർഎംഎസുകൾ ആദ്യഘട്ടമായി അടച്ചുപൂട്ടി.
• ശബരിമലയിൽ
മണ്ഡലപൂജയ്ക്ക് അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തങ്കഅങ്കി
വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്ന്
പുറപ്പെട്ടു.
• ചാരസോഫ്‌റ്റ്‌വെയറായ
പെഗാസസ് ഉപയോഗിച്ച് വാട്‌സാപ് ഉപയോക്താക്കളുടെ വിവരം ചോർത്തിയെന്ന കേസിൽ
ഇസ്രയേൽ കമ്പനി എൻഎസ്‌ഒ കുറ്റക്കാരാണെന്ന് അമേരിക്കൻ കോടതിവിധി.
• വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവരുടെ
പുനരധിവാസപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് പുനരധിവാസത്തിനുള്ള കരട്
പദ്ധതി ഇന്നലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തു.
• വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവരുടെ വീടുകൾ നിർമ്മിക്കാൻ സന്നദ്ധത
അറിയിച്ചവരുമായി ചർച്ച നടത്തുവാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
ചർച്ചകൾക്കായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
• പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ തിയേറ്റര്‍ പരിസരത്തെ തിക്കിലും
തിരക്കിലുംപെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുനെ
പ്രതിരോധത്തിലാക്കുന്ന തെളിവുകള്‍ പുറത്തുവിട്ട് പൊലീസ്.
• ഐഎസ്എല്ലില്‍ മുഹമ്മദന്‍സിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ജയം. എതിരില്ലാത്ത
മൂന്ന് ഗോളിന് മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗിനെ തോല്‍പ്പിച്ചു. ജയത്തോടെ
ബ്ലാസ്റ്റേഴ്‌സ് പത്താം സ്ഥാനത്തേയ്ക്ക് തിരിച്ചെത്തി.