• മലപ്പുറം അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ക്യാമ്പിൽ പൊലീസ്
ഉദ്യോഗസ്ഥൻ സ്വയം വെടിവെയ്ച്ച് മരിച്ചു. വയനാട് കൽപ്പറ്റ തെക്കുന്തറ
ചെങ്ങഴിമ്മൽ വീട്ടിൽ വിനീത് ആണ് പൊലീസ് ക്യാമ്പിൽ നിന്നും സ്വയം വെടിവെച്ച്
മരിച്ചത്.
• കേരളത്തോട് കേന്ദ്രം സ്വീകരിക്കുന്നത് പകപോക്കൽ സമീപനമാണെന്ന് മുഖ്യമന്ത്രി
പിണറായി വിജയൻ. 2016 ൽ തുടങ്ങി ഒട്ടേറെ ദുരന്തങ്ങൾ സംസ്ഥാനത്ത്
ഉണ്ടായിട്ടും കേന്ദ്ര സഹായം കിട്ടിയിട്ടില്ലെന്നും മുഖ്യമന്ത്രി.
• കാട്ടാന ആക്രമണം തടയാനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്ന് മന്ത്രി പി രാജീവ്.
മരിച്ച എൻജിനീയറിങ് വിദ്യാർത്ഥിനി ആൻമേരിയുടെ കുടുംബത്തിന് ആവശ്യമായ
സഹായങ്ങൾ നൽകുമെന്ന് മന്ത്രി പറഞ്ഞു.
• വിദ്വേഷ പരാമര്‍ശത്തില്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖര്‍ കുമാര്‍
യാദവിനെ വിളിച്ചുവരുത്താന്‍ സുപ്രീം കോടതി കൊളീജിയം. ചൊവ്വാഴ്ച നേരിട്ട്
ഹാജരാകാൻ നിർദ്ദേശം നൽകി.
• കുട്ടികൾ മാതാപിതാക്കളുടെ സ്ഥാവര ജംഗമ സ്വത്തല്ലെന്നും അവരെ തടവിലിടാൻ മാതാപിതാക്കൾക്ക് അവകാശമില്ലെന്നും സുപ്രീംകോടതി.
• പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കർഷകർ. ഇന്ന് പഞ്ചാബിന് പുറത്ത് ട്രാക്ടർ
മാർച്ച് നടത്തും. നിരവധി കർഷകരെ പങ്കെടുപ്പിച്ചാണ് മാർച്ച് നടത്തുക.
• ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവം ഡിസംബർ 14ന് 29 ദിവസം പൂർത്തിയായപ്പോൾ
22,67,956 ഭക്തർ ദർശനം നടത്തിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്
പി എസ് പ്രശാന്ത്.