• പൊതുവിദ്യാഭ്യാസ
മേഖലയിലെ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി പുതുക്കിയ എസ്‌എസ്‌എൽസി
പാഠപുസ്തകങ്ങൾക്ക് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം . ഇനി അച്ചടി
ജോലികളിലേക്ക് കടക്കും. 2025 മാർച്ചിൽ വിതരണത്തിന് സജ്ജമാകും.
• മാലിന്യമുക്തം നവകേരളം
ജനകീയ ക്യാമ്പയിന്റെ ഭാഗമായി വീടുകളിലെയും സ്ഥാപനങ്ങളിലെയും ജൈവമാലിന്യ
സംസ്കരണ ഉപാധികളുടെ വിവരശേഖരണത്തിന് സർവേ നടത്താൻ കുടുംബശ്രീ. ജനുവരി ആറ്
മുതൽ 12 വരെയാണ് സർവേ.
• മാരുതി 800 കാറുകളുടെ ഉപജ്ഞാതാവും സുസുകി മുൻ ചെയർമാൻ ഒസാമു സുസുക്കി
അന്തരിച്ചു. 94 വയസായിരുന്നു. 40
വർഷത്തോളം കമ്പനിയെ നയിച്ച അദ്ദേഹം, സുസുകിയെ ജനപ്രിയ ബ്രാൻഡാക്കി
മാറ്റിയതിൽ പ്രധാന പങ്കുവഹിച്ചു.
• പുഷ്പ 2 വിന്റെ പ്രിമിയർ ഷോയ്ക്കിടെ തീയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും
പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുന്റെ ജാമ്യഹർജി
പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി.
• കോഴിക്കോട് ഡിഎംഒ ആയി ഡോ രാജേന്ദ്രൻ തിരികെ ചുമതലയേൽക്കും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചുമതലയെടുക്കുന്നത്.
• മുൻപ്രസിഡന്റ് യൂൻ സുക് യോൾ ഹ്രസ്വകാല പട്ടാളനിയമം
ഏർപ്പെടുത്തിയതിനെത്തുടർന്ന് രാഷ്ട്രീയാസ്ഥിരത ഉടലെടുത്ത ദക്ഷിണകൊറിയയിൽ
ആക്ടിങ് പ്രസിഡന്റ് ഹാൻ ഡക്ക് സൂയെയും പാർലമെന്റ് ഇംപീച്ച് ചെയ്തു.
• രാജ്യത്ത് ഈ വര്‍ഷം നടന്ന ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകളുടെ സമ്പൂര്‍ണ വിവരങ്ങള്‍ പരസ്യപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മിഷന്‍. വനിതാ വോട്ടര്‍മാരുടെ എണ്ണത്തിൽ കാര്യമായ വര്‍ധനവുണ്ടായി. ആകെയുള്ള 97.97
കോടി വോട്ടര്‍മാരില്‍ 47.63 കോടിയും വനിതകളായാരുന്നു. പുതുച്ചേരിയിലും
കേരളത്തിലുമാണ് കൂടുതല്‍ വനിതാ വോട്ടര്‍മാര്‍.