• ഹൈദരാബാദ് തീയേറ്ററിൽ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ചതിനെ തുടർന്നുള്ള കേസിൽ കീഴ്‌ക്കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട തെലുങ്ക് നടന്‍ അല്ലു അര്‍ജുന് തെലുങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.
• സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് ജഡ്ജിമാർ ഒഴിവാക്കണമെന്ന സുപ്രധാന
നിർദേശവുമായി സുപ്രീം കോടതി. വിധികളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഓൺലൈനിൽ
പ്രകടിപ്പിക്കുന്നതിൽ നിന്ന് ജഡ്ജിമാർ വിട്ടുനിൽക്കണം എന്നും സുപ്രീം കോടതി.
• വിദ്വേഷ പ്രസംഗത്തിൽ അലഹാബാദ് ഹൈക്കോടതി ജഡ്ജി എസ് കെ യാദവിനെതിരെ
പ്രതിപക്ഷത്തിന്റെ ഇംപീച്ച്‌മെന്റ് നോട്ടീസ്.രാജ്യസഭാ സെക്രട്ടറി ജനറലിനാണ് ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കിയത്.• ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ സ്ത്രീകളെ വിലയിരുത്തരുതെന്ന്
ഹൈക്കോടതി. ഇത് പരിഷ്‌കൃതസമൂഹത്തിന് അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി
വ്യക്തമാക്കി.
• സന്തോഷ് ട്രോഫി
ഫുട്ബോളിന്റെ 78-ാം പതിപ്പിന് ഇന്ന് ഹൈദരാബാദിൽ കിക്കോഫ്. 57
വർഷത്തിനുശേഷമാണ് ഇന്ത്യൻ ഫുട്‌ബോളിന്റെ പവർഹൗസായിരുന്ന ഹൈദരാബാദ്
ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്.
• റോഡപകടങ്ങൾ
സംഭവിക്കുന്നതല്ല, സംഭവിപ്പിക്കുന്നതാണെന്ന് ഹെെക്കോടതി. ഒരുനിമിഷത്തെ
അശ്രദ്ധ ജീവിതം ശോകമയമാക്കും. അപകടമരണങ്ങൾ കേവലം കണക്കുകളല്ലെന്നും
ആരുടെയെങ്കിലുമെല്ലാം ഉറ്റവരാണെന്നും കോടതി ഓർമിപ്പിച്ചു.
• പലസ്‌തീൻ പ്രസിഡന്റ് മെഹമൂദ് അബ്ബാസ് ഫ്രാൻസിസ് മാർപാപ്പയുമായി
കൂടിക്കാഴ്‌ച നടത്തി. ഗാസയിൽ ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കാൻ
ഇടപെടണമെന്ന് അബ്ബാസ് മാർപാപ്പയോട് ആവശ്യപ്പെട്ടു.