DECEMBER 12 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
DECEMBER 12 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 12 ഡിസംബർ 2025 | #NewsHeadlines

• സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിൽ ആയി നടന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നാളെ. രണ്ടാംഘട്ട വോട്ടെടുപ്പിന് പിന്നാലെ തിരക്കിട്ട കണക്കുകൂട്ടലിലാണ് മുന്നണികൾ.

• നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷാവിധിയിന്മേൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇന്ന് വാദം നടക്കും. തുടർന്ന് ഇന്ന് തന്നെയോ അല്ലെങ്കിൽ മറ്റൊരു ദിവസമോ പ്രതികൾക്കുള്ള ശിക്ഷ കോടതി പ്രഖ്യാപിക്കും.

• കേരളത്തിന്‍റെ ചലച്ചിത്ര ഉത്സവത്തിന് നാളെ തിരി തെളിയും. ഒട്ടേറെ വൈവിധ്യങ്ങളോടെയാണ് ഇത്തവണത്തെ 30മത് രാജ്യാന്തര ചലച്ചിത്ര മേള എത്തുന്നത്. 200ലധികം ചിത്രങ്ങളാണ് ഇത്തവണ പ്രേക്ഷകർക്ക് മുന്നിലെ വെള്ളിത്തിരയിൽ തെളിയുക. 26 വിഭാഗങ്ങളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങളാണ് ഇത്തവണ മേളയുടെ ഭാഗമാകുന്നത്.

• തിരുവനന്തപുരത്ത് വെള്ളറടയിൽ ഡ്യൂട്ടിക്കിടെ മദ്യപിച്ച് എത്തി ഡോക്ടറുടെ പരാക്രമം. പരാതിയെ തുടർന്ന് പൊലീസെത്തി ഡോക്ടറെ അറസ്റ്റ് ചെയ്തു. വെള്ളറട ആനപ്പാറ സർക്കാർ ആശുപത്രിയിലാണ് സംഭവം. ഡ്യൂട്ടി ഡോക്ടർ ജിത്തുവാണ് മദ്യപിച്ച് ബോധമില്ലാതെ ഡ്യൂട്ടിക്ക് എത്തിയത്.

• പ്രശസ്ത ചിന്തകനും വാഗ്മിയും ഗ്രന്ഥകാരനുമായിരുന്ന പി ഗോവിന്ദപ്പിള്ളയുടെ സ്മരണാർത്ഥം കേരള സർവകലാശാല നൽകുന്ന എൻഡോവ്മെന്റ് പ്രഖ്യാപിച്ചു. കേരള സർവകലാശാല കാര്യവട്ടം ക്യാംപസിൽ നിന്നും 2023, 2024, 2025 വർഷങ്ങളിൽ എംഎ (ചരിത്രം) ഒന്നാം റാങ്ക് ലഭിച്ച അഞ്ജലി എം, ഫെമിന എസ് എസ്, ശരണ്യ രഘു എന്നിവരാണ് പി ഗോവിന്ദപ്പിള്ള എൻഡോവ്മെന്റിന് അർഹത നേടിയത്.

• യാത്രക്കാരെ പെരുവഴിയിലാക്കിയ ഇൻഡിഗോ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. 10,000 രൂപയുടെ ട്രാവൽ വൗച്ചർ ആണ് കമ്പനി പ്രഖ്യാപനം. ഡിസംബർ 3, 4, 5 തീയതികളിൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ മണിക്കൂറുകളോളം കുടുങ്ങിപ്പോയ യാത്രക്കാർക്ക് ആയിരിക്കും ഇത് ലഭിക്കുക.

• സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിലും പോളിങ് കുറഞ്ഞു. വ്യാഴാഴ്ച വോട്ടെടുപ്പ് നടന്ന തൃശൂർ മുതൽ കാസർകോട്‌ വരെയുള്ള ജില്ലകളിൽ 76.08 ശതമാനം പോളിങ്‌ ആണ്‌ രേഖപ്പെടുത്തിയത്‌.

• ആറ് ഇടങ്ങളിലെ എസ്‌ഐആർ (തീവ്ര വോട്ടർ പട്ടിക പരിഷ്കരണം) സമയപരിധി നീട്ടിയതായി തെരഞ്ഞെടുപ്പ് കമീഷൻ. അഞ്ച് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തുമാണ് എന്യൂമറേഷൻ ഫോം തിരികെ നൽകാനുള്ള സമയം നീട്ടി നൽകിയത്. തമിഴ്നാട്, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാറിലുമാണ് എസ്‌ഐആറിന്റെ പുതുക്കിയ ഷെഡ്യൂൾ തെരഞ്ഞെടുപ്പ് കമീഷൻ പുറത്തിറക്കിയത്.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ | 12 ഡിസംബർ 2024 | #NewsHeadlinesToday



• ആരാധനാലയ നിയമത്തിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ പ്രത്യേക ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.

• ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

• 2034ലെ ലോകകപ്പ് ഫുട്ബാളിന് ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യയെ തെരഞ്ഞെടുത്തെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ഫിഫ.

• സംസ്ഥാനത്തെ കയർ ഫാക്ടറി തൊഴിലാളികളുടെ ഈ വർഷത്തെ ക്രിസ്തുമസ് അഡ്വാൻസ് ബോണസ് 29.90 ശതമാനം എന്ന് തീരുമാനം.

• സൗദി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ കേസ് ഇന്ന് കോടതി വീണ്ടും പരി​ഗണിക്കും.

• കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി പാലക്കാട് പുതുശേരിയിൽ 105.2631 ഏക്കർ ഭൂമി സംസ്ഥാന ഓഹരിയായി കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ കോർപ്പറേഷന്‌ കൈമാറാൻ മന്ത്രിസഭായോഗം അനുമതി നൽകി.

• രാജ്യത്ത് കാർബൺ പുറന്തള്ളല്‍ നിയന്ത്രിക്കാനുള്ള നിയമങ്ങൾ പരിശോധിക്കാൻ രണ്ട്‌ അമിക്കസ്‌ക്യൂറിമാരെ നിയമിച്ച്‌ സുപ്രീംകോടതി.

• സ്ത്രീധന നിരോധന നിയമം പകപോക്കൻ ഉപയോഗിക്കുന്നുവെന്ന വിമർശനവുമായി സുപ്രീം കോടതി. നിയമത്തെ മറയാക്കി ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരേ കള്ളക്കേസുകൾ നൽകുകയാണെന്ന് ജസ്റ്റിസ് ബി വി നാഗരത്നയുടെയും എൻ കോടീശ്വർ സിങ്ങിന്റെയും ബെഞ്ച് ചൂണ്ടിക്കാട്ടി.

• സ്‌ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും അന്തസ്സും അഭിമാനവുമുണ്ടെന്ന് ഹൈക്കോടതി. ലൈം​ഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്റെ പരാമർശം.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0