• യെമന്‍ പൗരനായ യുവാവ് കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി
നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കും. ഒരു മാസത്തിനകം ശിക്ഷ
നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റ് അനുമതി നല്‍കി.
• കേരളം മിനി പാകിസ്ഥാൻ ആണെന്നും അതുകൊണ്ടാണ് രാഹുൽ ഗാന്ധിയും സഹോദരി
പ്രിയങ്കാ ഗാന്ധിയും വിജയിച്ച് വരുന്നതെന്നും മഹാരാഷ്ട്ര മന്ത്രി നിതേഷ്
റാണെയുടെ വിവാദ പ്രസംഗം.
• സംസ്ഥാനത്തെ റോഡ്
അപകടങ്ങളിൽപ്പെടുന്നവയിൽ 40.35 ശതമാനവും ഇരുചക്രവാഹനങ്ങൾ. 2023 ലെ കണക്കുകൾ
വിശകലനംചെയ്‌ത് സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ ഇറക്കിയ
റിപ്പോർട്ടിലാണ് വിവരങ്ങളുള്ളത്.
• സംസ്ഥാനത്തിന്റെ
വൈദ്യുതി പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരമാകുന്ന പള്ളിവാസൽ വിപുലീകരണ
പദ്ധതിയുടെ പരീക്ഷണപ്രവർത്തനത്തിലൂടെ ഒരുമാസം ഉൽപ്പാദിപ്പിച്ചത് 12.5
ദശലക്ഷം യൂണിറ്റ് വൈദ്യുതി.
• ബിഹാറിൽ പബ്ലിക് സർവീസ്
കമീഷൻ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ പ്രതിഷേധം ശക്തം.
അന്വേഷണവും പുനഃപരീക്ഷയും ആവശ്യപ്പെട്ട് പട്‌ന ഗാന്ധിമൈതാനത്ത്
പ്രതിഷേധിച്ച ഉദ്യോഗാർഥികളെ പൊലീസ് ക്രൂരമായി മർദിച്ചു.
• ഉമാ തോമസ് എംഎല്‍എ സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവത്തില്‍
മൃദംഗനാഥം പരിപാടിയുടെ ഇവന്റ് മാനേജരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഓസ്കാര്‍ ഈവന്‍സിന്റെ മാനേജര്‍ കൃഷ്ണകുമാറിനെയാണ് പൊലീസ്
കസ്റ്റഡിയിലെടുത്തത്.
• കൊവിഡ് ബാധിതനല്ലാത്ത ആൾക്ക് കൊവിഡ് ചികിത്സ നൽകിയതിൽ അഞ്ച് ലക്ഷം രൂപ
നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ. എറണാകുളത്തെ മെഡിക്കൽ
സെന്റർ ആശുപത്രിക്കും, ഡോക്ടറായ റോയി ജോർജിനും എതിരെയാണ് കോടതിവിധി.