• അന്തരിച്ച മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനും കോണ്‍ഗ്രസിന്റെ
മുതിര്‍ന്ന നേതാവുമായ ഡോ. മന്‍മോഹന്‍ സിങിന്റെ സംസ്‌കാരം നാളെ നടക്കും.
• മലയാളത്തിന്‍റെ പ്രിയ സാഹിത്യകാരൻ എംടി വാസുദേവൻനായരുടെ ജീവിതയാത്രക്ക്
മാവൂര്‍ റോഡിലെ സ്മൃതിപഥം ശ്മശാനത്തില്‍ പൂര്‍ണവിരാമം. പൂര്‍ണ ഔദ്യോഗിക
ബഹുമതികളോടെയാണ് എംടി വാസുദേവൻ നായരുടെ മൃതദേഹം സംസ്ക്കരിച്ചത്.
• മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് രാജ്യത്ത് ഏഴു ദിവസം ദേശീയ ദുഖാചരണം. ഇന്ന് നടത്താനിരുന്ന എല്ലാ സര്‍ക്കാര്‍ പരിപാടികളും റദ്ദാക്കി. രാവിലെ കേന്ദ്രമന്ത്രിസഭായോഗം ചേരും.
• സമൂഹത്തിലെ
സാമ്പത്തികമായി പിന്നോക്കംനിൽക്കുന്ന അശരണരും നിരാലംബരുമായവർക്കുള്ള
സാമൂഹ്യ സുരക്ഷാ പെൻഷൻ അനർഹമായി കൈപ്പറ്റിയ 116 സർക്കാർ ജീവനക്കാരെ കൂടി
സർവീസിൽനിന്ന് സസ്‌പെൻഡ്‌ചെയ്‌തു.
• ദേശീയ ചിഹ്നം,
രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും പേരുകൾ, ഫോട്ടോകൾ എന്നിവ ദുരുപയോഗം
ചെയ്താൽ ശിക്ഷയായി ഗുരുതര പിഴ ഈടാക്കുന്ന നിയമപരിഷ്കാരത്തിനു
തയാറെടുത്ത് കേന്ദ്രം.
• ബ്രിട്ടീഷ് ഇന്ത്യൻ
നോവലിസ്റ്റ് സൽമാൻ റുഷ്ദിയുടെ വിവാദ പുസ്തകം "ദ സാത്താനിക് വേഴ്‌സ്" (The
Satanic Verses) ഇന്ത്യയിലെത്തി. രാജീവ് ഗാന്ധി സർക്കാർ നിരോധിച്ച പുസ്തകം
36 വർഷങ്ങൾക്ക് ശേഷമാണ് പുസ്തകം ഇന്ത്യയിൽ എത്തുന്നത്.
• വിദ്യാര്‍ത്ഥി വിസയില്‍ കാനഡയിലെത്തിച്ച് അവിടെ നിന്ന് യുഎസിലേക്ക്
അനധികൃതമായി ഇന്ത്യക്കാരെ കടത്തിവിടുന്നതിന് പിന്നില്‍ വലിയ റാക്കറ്റ്
പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തൽ.