ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ | 17 ഡിസംബർ 2024 | #NewsHeadlinesToday

• കണ്ണൂരില്‍ വീണ്ടും എം പോക്സ് സ്ഥിരീകരിച്ചു. അബുദാബിയില്‍ നിന്നെത്തിയ വയനാട് സ്വദേശിക്കാണ് രോഗം സ്ഥിരികരിച്ചത്. ഇയാള്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

• കോതമംഗലം കുട്ടമ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു. ക്ലാച്ചേരി സ്വദേശി എല്‍ദോസാണ് മരിച്ചത്.

• ജോർജിയയിൽ വിഷവാതകം ശ്വസിച്ച് 12 ഇന്ത്യക്കാർ മരിച്ചു. തബിലിസിയിലെ ഒരു സ്വകാര്യ റെസ്റ്റോറന്റിൽ കാർബൺ മോണോക്സൈഡ് ചോർന്നതിനെ തുടർന്നാണ് ദാരുണമായ സംഭവം ഉണ്ടായത്. മരിച്ചവർ എല്ലാം ഹോട്ടൽ ജീവനക്കാർ ആയിരുന്നു.

• റോഡുകളില്‍ പരിശോധന കര്‍ശനമാക്കാന്‍ തീരുമാനമായി. പൊലീസ് - മോട്ടോര്‍ വാഹന വകുപ്പ് സംയുക്ത യോഗത്തിലാണ് തീരുമാനം.

• വയനാട്ടില്‍ ആദിവാസി മദ്ധ്യവയസ്‌കനെ കാറില്‍ വലിച്ചിഴച്ച സംഭവത്തില്‍ കാര്‍ കണ്ടെത്തി. പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്.

• ചോദ്യ പേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ച് അന്വേഷണം. വിദ്യാഭ്യാസ വകുപ്പിൻ്റെ പരാതിയിലാണ് ഡി ജി പിയുടെ ഉത്തരവ്. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷ് മേൽനോട്ടം വഹിക്കും.

• അമേരിക്കയിലെ വിസ്‌കോൺസിനിൽ സ്കൂളിലുണ്ടായ വെടിവയ്പിൽ 2 പേർ കൊല്ലപ്പെട്ടു. 6 പേർക്ക് പരിക്കേറ്റു. മാഡിസണിലുള്ള സ്കൂളിലാണ് ഇന്നലെ വെടിവയ്പുണ്ടായത്.

• തബലയിൽ വിരലുകൾ കൊണ്ട് മാന്ത്രിക താളം സൃഷ്ടിച്ച ഇതിഹാസത്തിന് വിട. തബല മാന്ത്രികൻ ഉസ്താദ് സാക്കിർ ഹുസൈൻ അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ അന്തരിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0