• കേരളം വ്യവസായ സൗഹൃദ സംസ്ഥാനം ആണെന്ന് മുഖ്യമന്ത്രി. വ്യവസായ മേഖലയിൽ കേരളം
മികച്ച നേട്ടങ്ങൾ കൈവരിക്കുന്നുവെന്നും, സംരംഭകത്വ പദ്ധതിയ്ക്ക് മികച്ച
സ്വീകാര്യത ലഭിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
• കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
• ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ യൂട്യൂബിൽ പ്രചരിച്ച സംഭവത്തിൽ
ഡിജിപിക്കും സൈബർ പൊലീസിനും പരാതി നൽകിയതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി
വി ശിവൻകുട്ടി.
• റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച 2023-24 ലെ ഇന്ത്യൻ
സ്‌റ്റേറ്റ്‌സ് സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകളുടെ ഹാൻഡ്‌ബുക്ക് പ്രകാരം,
ഇന്ത്യയിൽ ഏറ്റവും ഉയർന്ന ഗ്രാമീണ തൊഴിലാളി വേതനമുള്ള സംസ്ഥാനമായി കേരളം.
• കോതമംഗലം നീണ്ടപാറ
ചെമ്പൻകുഴിയിൽ കാട്ടാന പിഴുതെറിഞ്ഞ പന ദേഹത്തുവീണ് ബൈക്ക് യാത്രികയായ
എൻജിനിയറിങ് വിദ്യാർഥി മരിച്ചു. പാലക്കാട് കഞ്ചിക്കോട് സ്വദേശി സി വി
ആൻമേരിയാണ് മരിച്ചത്.
• കുടുംബസമേതമുള്ള
യാത്രക്കാരെ കൂടുതലായി കെഎസ്ആർടിസിയിലേക്ക് ആകർഷിക്കാനുള്ള പദ്ധതികൾ
ആവിഷ്കരിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ഇതിനായി
കെഎസ്ആർടിസിയിൽ സുരക്ഷിതത്വത്തിനും ശുചിത്വത്തിനും മികച്ച ഭക്ഷണത്തിനും
പ്രാധാന്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
• പത്തനംതിട്ട ജില്ലയിലെ
അച്ചൻകോവിൽ നദിയുടെ കരയിലുള്ളവർക്ക് ജാഗ്രതാ നിർദേശം. നദിയിൽ ജലനിരപ്പ്
അപകടകരമായി തുടരുന്നതിനാലാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്.