• പരീക്ഷ ചോദ്യപേപ്പർ ചോർച്ച കേസിൽ അന്വേഷണം ശക്തമാക്കാൻ ക്രൈം ബ്രാഞ്ച്.
ചോദ്യം ചെയ്യലിന് ഹാജരാകാൻ എം.എസ്. സൊല്യൂഷൻസിലെ അധ്യാപകർക്ക് അന്വേഷണ സംഘം
ഇന്ന് വീണ്ടും നോട്ടീസ് നൽകും.
• ദക്ഷിണ കൊറിയയിൽ വിമാനം
തകർന്ന് 28 യാത്രക്കാർ മരിച്ചു. തായ്‌ലൻഡിൽനിന്നും 181
യാത്രക്കാരുമായെത്തിയ മുവാൻ വിമാനത്താവളത്തിലെത്തിയ ജെജു എയർലൈൻസിന്റെ
വിമാനമാണ് ലാൻഡ് ചെയ്യുന്നതിനിടെ തകർന്നത്.
• കേന്ദ്രപൊതുമേഖല
സ്ഥാപനമായ ബിഎസ്‌എൻഎല്ലിൽനിന്ന് 19,000ൽപരം ജീവനക്കാരെക്കൂടി
പിരിച്ചുവിടാൻ പദ്ധതി. ടെലികോം മന്ത്രാലയം ഇത് സംബന്ധിച്ച ശുപാർശ
ധനമന്ത്രാലയത്തിന്റെ അനുമതിക്കായി സമർപ്പിച്ചു.
• നിർദിഷ്ട പുറക്കാട്ടിരി-കുറ്റ്യാടി-മാനന്തവാടി-കുട്ട
ഗ്രീൻഫീൽഡ് ഹൈവേ പദ്ധതി കേന്ദ്ര സർക്കാർ ഉപേക്ഷിച്ചു.
കോഴിക്കോടിനെ കർണാടകയുമായി എളുപ്പത്തിൽ
ബന്ധിപ്പിക്കുന്ന പാതയായാണ് ലക്ഷ്യമിട്ടിരുന്നത്.
• സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകള്‍ക്കും,നഗരസഭകള്‍ക്കുമായി 211 കോടി രൂപ
അനുവദിച്ചതായി സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍
അറിയിച്ചു.പൊതുജനാവശ്യങ്ങള്‍ക്ക് വിനിയോഗിക്കാനാകുന്ന ജനറല്‍ പര്‍പ്പസ്
ഫണ്ടിന്റെ ഒരു ഗഡുകൂടിയാണ് അനുവദിച്ചത്.
• ശബരിമല തീർത്ഥാടകർക്കായി പമ്പയിലെ സ്പോട്ട് ബുക്കിംഗ് കൗണ്ടറുകളുടെ എണ്ണം
വർധിപ്പിക്കും. ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ ചേർന്ന
അവലോകന യോഗത്തിൽ ആണ് തീരുമാനം.
• ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റില്‍ നടന്ന ഫിഡെ ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കൊനേരു ഹംപി കിരീടം നേടി. 11-ാം റൗണ്ടില്‍ ഇന്‍ഡൊനീഷ്യയുടെ ഐറിന്‍ ഖരിഷ്മ സുകന്ദറിനെ പരാജയപ്പെടുത്തിയാണ് 8.5 പോയന്റോടെ ഹംപിയുടെ കിരീടനേട്ടം.
• അടുത്ത 30 വര്‍ഷംകൊണ്ട് നിര്‍മിതബുദ്ധി (എ.ഐ.) മനുഷ്യരാശിയെ
തുടച്ചുനീക്കുമെന്ന് ഐ.ഐ.യുടെ തലതൊട്ടപ്പനായി കണക്കാക്കുന്ന
ബ്രിട്ടീഷ്-കനേഡിയന്‍ കംപ്യൂട്ടര്‍ ശാസ്ത്രജ്ഞന്‍ ജെഫ്രി ഹിന്റണ്‍.