ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ | 30 ഡിസംബർ 2024 | #NewsHeadlinesToday


• കലൂർ ജവഹർലാൽ നെഹ്റു ഇന്‍റർനാഷണൽ സ്റ്റേഡിയത്തിന്‍റെ വിഐപി ഗാലറിയിൽ നിന്നും വീണ് തൃക്കാക്കര എംഎൽഎ ഉമാ തോമസിന് പരുക്കേറ്റ സംഭവത്തിൽ പൊലീസ് കേസടുത്തു.

• കേരളം സന്തോഷ് ട്രോഫി ഫൈനലില്‍. ഒന്നിനെതിരെ അഞ്ച് ഗോളിനാണ് കേരളത്തിന്റെ വിജയം. കലാശപ്പോരില്‍ പശ്ചിമ ബംഗാളാണ് കേരളത്തിന്റെ എതിരാളി.

• വനം വകുപ്പ് ജീവനക്കാരായ ഒന്‍പതു ഉദ്യോഗസ്ഥര്‍ അനര്‍ഹമായ രീതിയില്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രകാരം അവരെ സര്‍വീസില്‍ നിന്നും അന്വേഷണ വിധേയമായി സസ്പെന്‍ഡു ചെയ്യാന്‍ വനം മന്ത്രി എകെ ശശീന്ദ്രന്‍ ഉത്തരവിട്ടു.

• ദേശീയപാത -66ല്‍ വെളിയങ്കോട് മേല്‍പ്പാലത്തില്‍ ടൂറിസ്റ്റ് ബസ് അപടത്തിൽ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. കൊണ്ടോട്ടിയിലെ ഹിബ ആണ് മരിച്ചത്.

• ബഹിരാകാശത്ത് ഇരട്ട കൃത്രിമോപഗ്രഹങ്ങളുടെ ഡോക്കിങ് അടക്കമുള്ള പരീക്ഷണത്തിനുള്ള വിക്ഷേപണം തിങ്കളാഴ്ച. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേയ്സ് സെന്ററിൽ നിന്ന് രാത്രി 9.58ന് പേടകങ്ങളുമായി പിഎസ്എൽവി സി60 റോക്കറ്റ് കുതിക്കും.

• ബിഎസ്‌എൻഎൽ മൊബൈൽ നെറ്റ്‌വർക്ക്‌ തടസപ്പെടുന്നത്‌ സ്വകാര്യ കമ്പനികളുടെ സമ്മർദംമൂലമാണെന്ന്‌ ജീവനക്കാരുടെ സംഘടനകൾ.

• പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതു തടയാൻ കാമറാ നിരീക്ഷണം ശക്തമാക്കും. ജനുവരി ഒന്നു മുതൽ ആരംഭിക്കുന്ന ‘വലിച്ചെറിയൽ വിരുദ്ധ' വാരാചരണത്തിന്റെ ഭാഗമായാണ് നടപടി.

• ദക്ഷിണ കൊറിയയിൽ വിമാനം തകർന്ന് 179 യാത്രക്കാർ മരിച്ചു. രണ്ടു പേരെ മാത്രമാണ് വിമാനത്തിൽ നിന്ന് ജീവനോടെ രക്ഷിക്കാനായത്. രക്ഷപ്പെട്ടവരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

• മകരവിളക്കിനായി ഇന്ന് വൈകീട്ട് നാലിന് ശബരിമല ക്ഷേത്ര നട തുറക്കും. തന്ത്രി കണ്ഠരര് രാജീവരുടെ സാനിധ്യത്തിൽ മേൽശാന്തി എസ് അരുൺ കുമാർ നമ്പൂതിരിയാണ് നടതുറക്കുക.

• ലോക വനിത റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് കിരീടം; കൊനേരു ഹംപിയാണ് വനിത വിഭാഗത്തിൽ പതിനൊന്നാം റൗണ്ട് ജയത്തോടെ ചാമ്പ്യനായത്. പതിനൊന്നാം റൗണ്ടിൽ ഇന്തോനേഷ്യൻ താരത്തെയാണ് കൊനേരു ഹംപി തോല്‍പ്പിച്ചത്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0