• സംസ്ഥാനത്ത് തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ചീഫ്
സെക്രട്ടറിയുടെ നേതൃത്വത്തില്‍ ജലവിഭവ, ഫിഷറീസ്, തുറമുഖ, തദ്ദേശസ്വയംഭരണ
വകുപ്പ് സെക്രട്ടറിമാര്‍ ചേര്‍ന്ന കമ്മിറ്റി രൂപീകരിക്കും.
• സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ അതീവഗുരുതരാവസ്ഥയില്‍. കോഴിക്കോട്ടെ
സ്വകാര്യ ആശുപത്രിയില്‍ ഐസിയുവിലാണ് എംടി ചികിത്സയിലുള്ളത്.
• ജയ്പൂരില്‍ പെട്രോള്‍ പമ്പില്‍ ഒരു ട്രക്ക് മറ്റ് ട്രക്കുകളുമായി
കൂട്ടിയിടിച്ചുണ്ടായ വന്‍ തീപിടിത്തത്തില്‍ ആറു പേര്‍ മരിച്ചു. നിരവധി
പേര്‍ കൊല്ലപ്പെട്ടതായി സംശയം.
• ഡോ. ബി ആർ അംബേദ്‌കറെ
അവഹേളിച്ച ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരായ പ്രതിഷേധത്തിൽ
ആളിക്കത്തിയ പാർലമെന്റിന്റെ ശീതകാല സമ്മേളനം സമാപിച്ചു.
• കൊപ്രയുടെ മിനിമം താങ്ങുവില വർധിപ്പിക്കാന്‍ തിരുമാനം. കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തിക കാര്യ സമിതി യോഗത്തിലാണ് തീരുമാനം.
• രാജ്യം ഡോക്ടർമാരുടെ
ക്ഷാമം നേരിടുമ്പോൾ മെഡിക്കൽ സീറ്റുകൾ പാഴാകരുതെന്നും ഒഴിവുള്ള സീറ്റുകൾ
നികത്തുന്നതിന് പുതിയ കൗൺസലിങ് നടത്തണമെന്നും അധികാരികളോട് സുപ്രീംകോടതി.
• കുമളിയിൽ 11 വർഷം മുൻപ് ഷഫീഖ് എന്ന അഞ്ചു വയസുകാരനെ ക്രൂരമായി പീഡിപ്പിച്ച്
കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് തടവുശിക്ഷ വിധിച്ച് കോടതി.
• ഉന്നതിയിലെ ഫയലുകൾ കാണാതായതുമായി ബന്ധപ്പെട്ട് താന്‍ നല്‍ല്‍കിയ പരാതിയില്‍
നടപടിയെടുക്കാത്തതിന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ പരസ്യമായി മാപ്പ്
പറയണമെന്ന് ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ച് എൻ പ്രശാന്ത് ഐഎഎസ്.
• 29 -മത് രാജ്യാന്തര ചലച്ചിത്ര മേള സമാപിച്ചു, സംവിധായിക പായൽ കപാഡിയക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് മുഖ്യമന്ത്രി
സമ്മാനിച്ചു. ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന സിനിമയ്‌ക്കാണ് പുരസ്കാരം. പെഡ്രോ ഫിയറെ സംവിധാനം ചെയ്ത ബ്രസീലിയൻ ചിത്രം മാലു’സുവർണ ചകോരം
നേടിയപ്പോൾ, രജത ചകോരം ജൂറി അവാർഡ് ഉൾപ്പെടെ അഞ്ച് അവാർഡുകളാണ് ഫാസിൽ
മുഹമ്മദിന്റെ ആദ്യ ചിത്രമായ ഫെമിനിച്ചി ഫാത്തിമ നേടി.
• ശബരിമല ഈ മണ്ഡലകാലത്ത് ശബരിമലയിൽ ഏറ്റവും കൂടുതൽ പേർ ദർശനത്തിനെത്തിയത് ഇന്നലെ 96,007 ഭക്തർ. സ്‌പോട്ട് ബുക്കിങ്ങിലും വൻ വർധന.