• ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
• 2034ലെ ലോകകപ്പ് ഫുട്ബാളിന് ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യയെ തെരഞ്ഞെടുത്തെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ഫിഫ.
• സംസ്ഥാനത്തെ കയർ ഫാക്ടറി തൊഴിലാളികളുടെ ഈ വർഷത്തെ ക്രിസ്തുമസ് അഡ്വാൻസ് ബോണസ് 29.90 ശതമാനം എന്ന് തീരുമാനം.
• സൗദി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ കേസ് ഇന്ന് കോടതി വീണ്ടും പരിഗണിക്കും.
• കൊച്ചി-ബംഗളൂരു വ്യവസായ
ഇടനാഴി പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി പാലക്കാട് പുതുശേരിയിൽ
105.2631 ഏക്കർ ഭൂമി സംസ്ഥാന ഓഹരിയായി കേരള ഇൻഡസ്ട്രിയൽ കോറിഡോർ
ഡെവലപ്മെന്റ കോർപ്പറേഷന് കൈമാറാൻ മന്ത്രിസഭായോഗം അനുമതി നൽകി.
• രാജ്യത്ത് കാർബൺ പുറന്തള്ളല്‍ നിയന്ത്രിക്കാനുള്ള നിയമങ്ങൾ പരിശോധിക്കാൻ രണ്ട് അമിക്കസ്‌ക്യൂറിമാരെ നിയമിച്ച് സുപ്രീംകോടതി.
• സ്ത്രീധന നിരോധന നിയമം പകപോക്കൻ ഉപയോഗിക്കുന്നുവെന്ന വിമർശനവുമായി സുപ്രീം
കോടതി. നിയമത്തെ മറയാക്കി ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരേ
കള്ളക്കേസുകൾ നൽകുകയാണെന്ന് ജസ്റ്റിസ് ബി വി നാഗരത്നയുടെയും എൻ കോടീശ്വർ
സിങ്ങിന്റെയും ബെഞ്ച് ചൂണ്ടിക്കാട്ടി.
• സ്‌ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും അന്തസ്സും അഭിമാനവുമുണ്ടെന്ന്
ഹൈക്കോടതി. ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്
മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്റെ
പരാമർശം.