• തിരുവനന്തപുരത്ത് നിന്ന് ഷോർണൂരിലേക്കുള്ള വേണാട് എക്സ്പ്രസ്,
മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള മലബാര്‍ എക്സ്പ്രസ്
എന്നിവയ്ക്ക് 2025 ജനുവരി ഒന്ന് മുതല്‍ പുതിയ സമയം.
• ചോദ്യപേപ്പർ ചോർച്ചയിൽ എം എസ് സൊലൂഷൻസ് ഉടമ മുഹമ്മദ് ഷുഹൈബ്
ചോദ്യം ചെയ്യലിന് ഹാജരാവാൻ ക്രൈം ബ്രാഞ്ച് നോട്ടീസ്. ഇന്ന് ക്രൈംബ്രാഞ്ച് ഓഫിസിൽ എത്താനാണ് നിർദേശം.• കൊച്ചി എൻസിസി ക്യാമ്പിലെ ഭക്ഷ്യവിഷബാധയിൽ പൊലീസും ആരോഗ്യവിഭാഗവും അന്വേഷണം
തുടങ്ങി. കാക്കനാട് കെഎംഎം കോളേജിലെ എൻസിസി ക്യാമ്പിൽ ഉണ്ടായ ഭക്ഷ്യ
വിഷബാധയെ തുടർന്ന് 75 ഓളം കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
• രാജ്യത്തിനാകെ മാതൃകയായി
സമ്പൂർണ സൈബർ കവചമൊരുക്കി കേരള പൊലീസ്. തങ്ങളുടെ കംപ്യൂട്ടർ
നെറ്റ്‌വർക്കിനെ ഹാക്കർമാർക്ക് തൊടാനാകാത്ത കഴിയാത്തവിധം പൂട്ടിട്ടാണ്
പൊലീസ് സൈബർ സുരക്ഷാകവചം തീർക്കുന്നത്.
• സംസ്ഥാനത്ത് വിവിധ
ജില്ലകളിലായി പൂർത്തിയാക്കിയ 30 സ്‌മാർട്ട് അങ്കണവാടികളുടെ സംസ്ഥാനതല
ഉദ്ഘാടനം മട്ടന്നൂരിൽ വ്യാഴം വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ
നിർവഹിക്കും. മന്ത്രി വീണ ജോർജ് അധ്യക്ഷയാകും.
• ബഹിരാകാശത്ത്
യന്ത്രക്കൈയുടേയും ബഹിരാകാശ മാലിന്യം പിടിച്ചെടുക്കാനുള്ള
സംവിധാനത്തിന്റേയും പരീക്ഷണത്തിന് ഐഎസ്‌ആർഒ. ഇതിനൊപ്പം ആദ്യത്തെ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബും പരീക്ഷിക്കും.
• ക്രിസ്‌മസ് - പുതുവത്സരാഘോഷത്തിനായി ഹിമാചൽ പ്രദേശിലെത്തിയ വിനോദസഞ്ചാരികളും
വാഹനങ്ങളും 21 മണിക്കൂറിലേറെ അടൽ തുരങ്ക പാതയിൽ കുടുങ്ങി.
• മൂന്നാർ അതി
ശൈത്യത്തിലേക്ക് നീങ്ങുന്നു. ഏറ്റവും കുറഞ്ഞ താപനില പൂജ്യം ഡിഗ്രി
സെൽഷ്യസിലെത്തി. മിക്കയിടങ്ങളിലും മഞ്ഞ് വീഴ്ചയുണ്ടായി. കണ്ണൻദേവൻ കമ്പനി
ചെണ്ടുവര എസ്റ്റേറ്റ് ലോവർ ഡിവിഷനിലാണ് ഈ വർഷത്തെ ഏറ്റവും കുറഞ്ഞ താപനിലയായ
പൂജ്യം ഡിഗ്രി സെൽഷ്യസിലെത്തിയത്.
• സംസ്ഥാനത്തെ നാല് ആശുപത്രികൾക്കുകൂടി ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ് (എൻക്യുഎഎസ്) അംഗീകാരം.
• സൂര്യന്റെ
അന്തരീക്ഷത്തിലേക്ക് ഇരച്ചു കയറി നാസയുടെ പാർക്കർ സോളാർ പ്രോബ്.
അതിതീവ്ര താപത്തെ അതിജീവിച്ച് പേടകം പുറത്തു വരുമോ എന്നറിയാൻ ശനി വരെ
കാത്തിരിക്കണം.
• ജമ്മു കശ്മീരില്‍ സൈനിക
വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു.പുഞ്ച്
ജില്ലയിലെ നിയന്ത്രണരേഖയ്ക്ക് സമീപം മാങ്കോട്ട് മേഖലയില്‍ ബാല്‍നോയിയിലാണ്
സംഭവം. നിരവധി പേര്‍ക്ക് പരിക്കേറ്റു.
• മകന്റെ വീട്ടിൽ കഴിഞ്ഞ
വയോധികയെ വീടിനുള്ളിൽ കടന്ന തെരവുനായക്കൂട്ടം കടിച്ചുകീറി കൊന്നു.
ആറാട്ടുപുഴ പഞ്ചായത്ത് ആറാം വാർഡിൽ ചൊവ്വ ഉച്ചയോടെയാണ് സംഭവം. തകഴി
അഞ്ചാം വാർഡിൽ അരയൻചിറയിൽ കാർത്യായനി ആണ് മരിച്ചത്.
• അഫ്ഗാനിസ്ഥാനിൽ ഇന്ത്യൻ
കോൺസുലേറ്റ് ജീവനക്കാരനു നേരെ ആക്രമണം. പ്രവർത്തനരഹിതമായിട്ടുള്ള
ജലാലാബാദിലെ ഇന്ത്യൻ കോൺസുലേറ്റിൽ ജോലി ചെയ്യുന്ന അഫ്ഗാൻകാരനായ ജീവനക്കാരൻ
ആക്രമിക്കപ്പെട്ടതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്‌തു.