• പാലക്കാട് കല്ലടിക്കോട് വാഹനാപകടത്തിൽ നാല് കുട്ടികൾക്ക് ദാരുണാന്ത്യം, സംസ്‍കാരം ഇന്ന് നടക്കും. കുട്ടികളുടെ മൃതദേഹങ്ങൾ വീടുകളിൽ എത്തിച്ചു.
• സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം.
• ഇരുപത്തൊമ്പതാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരി തെളിയും.
വൈകിട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ്
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
• സംസ്ഥാനത്ത് ഇന്നും അതി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ
വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും മൂന്ന്
ജില്ലകളിൽ യെല്ലോ അലട്ടും പ്രഖ്യാപിച്ചു.
• തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ എമര്‍ജന്‍സി മെഡിസിന്‍
വിഭാഗത്തെ കേന്ദ്ര സര്‍ക്കാര്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി
തെരഞ്ഞെടുത്തു.
• ലോക ചെസ് ചാമ്പ്യനായി ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡി ഗുകേഷ്. ചൈനയുടെ
ഡിങ് ലിറെനെയാണ് സിങ്കപ്പൂരില്‍ നടന്ന മത്സരത്തില്‍ ഗുകേഷ്
പരാജയപ്പെടുത്തിയത്. ഇതോടെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യനെന്ന
റെക്കോര്‍ഡും ഗുകേഷ് സ്വന്തമാക്കി.
• കുട്ടിയെ അമ്മയിൽ നിന്ന് അകറ്റി നിർത്തുന്നത് ക്രൂരതയ്ക്ക് തുല്യമെന്ന് ബോംബെ ഹൈക്കോടതി.
• മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കേരളത്തിന്‍റെ കണക്കുകൾ
സംബന്ധിച്ച് നേരത്തെ ഉണ്ടായിരുന്ന ആശങ്കകൾ ഇപ്പോൾ ഇല്ലെന്നും കോടതി
അതെല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി കെ രാജൻ.
• സർക്കാരിനെ
കബളിപ്പിച്ച് അനർഹമായി സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നവരിൽനിന്ന് 18
ശതമാനം പിഴയോടെ തുക തിരിച്ചുപിടിക്കുമെന്ന് ധനവകുപ്പ്. അനർഹർക്ക് പെൻഷൻ
കിട്ടാൻ സഹായിച്ച ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അച്ചടക്കനടപടി
സ്വീകരിക്കുമെന്നും ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്
സർക്കുലറിൽ അറിയിച്ചു.
• മസ്ജിദുകളിലെ സർവേകൾ അടക്കമുള്ള നടപടികൾ വിലക്കി സുപ്രീം കോടതി. ആരാധനാലയ
സര്‍വേ ആവശ്യപ്പെട്ടുള്ള പുതിയ ഹര്‍ജികള്‍ സ്വീകരിക്കരുതെന്നും
കീഴ്‌ക്കോടതികള്‍ക്ക് നിര്‍ദേശം നല്‍കി.