• സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻ കൂടി അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. ക്രിസ്‌മസ് പ്രമാണിച്ച് 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപ വീതം ലഭിക്കുന്നത്.
• കേരളത്തിൽ നഗര നയം രൂപീകരിക്കും എന്ന് മന്ത്രി എം ബി രാജേഷ്. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഒരു സംസ്ഥാനം നഗര നയം രൂപീകരിക്കാൻ തീരുമാനിച്ചതെന്നും മന്ത്രി അറിയിച്ചു.
• ബന്ദിപ്പൂരിലെ രാത്രിയാത്ര നിരോധനത്തിന് ശാശ്വത പരിഹാര നിർദ്ദേശവുമായി കേന്ദ്രസർക്കാർ. വനമേഖലയിലൂടെ ആറുവരി തുരങ്ക പാത നിർമ്മിക്കാൻ വിശദമായ പദ്ധതി രേഖ തയ്യാറാക്കാൻ കേന്ദ്ര ഗതാഗത മന്ത്രാലയം നിർദ്ദേശം നൽകി.
• സാമൂഹ്യ സുരക്ഷ പെൻഷൻ തട്ടിപ്പിൽ കർശന നടപടിയുമായി സർക്കാർ. പെൻഷൻ തട്ടിയ ആറ് ജീവനക്കാരെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തു.
• ക്രിസ്‌മസ്, പുതുവത്സര തിരക്ക് കണക്കിലെടുത്ത് കെഎസ്‌ആർടിസി അധികമായി അന്തർസംസ്ഥാന സർവീസ് നടത്തും. ബംഗളൂരു, ചെന്നൈ, മൈസൂരു തുടങ്ങിയ നഗരങ്ങളിലേക്കുള്ള സ്ഥിരം 48 സർവീസുകൾക്ക് പുറമേയാണ് അധിക സർവീസുകൾ.
• അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയ്‌ക്ക് വീണ്ടും കനത്ത തിരിച്ചടി. രൂപയുടെ വിനിമയമൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്‌ന്ന നിരക്കായ 85.09ലേക്ക് കൂപ്പുകുത്തി.
• സ്വകാര്യ വാഹനം വാടകയ്ക്ക് നൽകിയാൽ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുമെന്ന് ട്രാൻസ്‌പോർട്ട് കമീഷണർ. ഉടമയുടെ കുടുംബാംഗങ്ങൾ വാഹനം സ്ഥിരമായി ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ല. അതുപോലെ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ അത്യാവശ്യഘട്ടങ്ങളിൽ പ്രതിഫലംകൂടാതെ വാഹനം ഉപയോഗിക്കാൻ നൽകുന്നതിലും നടപടിയുണ്ടാകില്ല.
• അംബേദ്‌കറെ അധിക്ഷേപിച്ച അമിത് ഷായ്‌ക്ക് എതിരായ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചതിനു പിന്നാലെ പാർലമെന്റിന്റെ ഇരുസഭകളും വ്യാഴാഴ്‌ച പൂർണമായും സ്‌തംഭിച്ചു.
• സേലത്തിനടുത്ത് മെട്ടൂരിലെ താപവൈദ്യുത നിലയത്തിൽ വൻ തീപിടിത്തം. അപകടത്തിൽ രണ്ട് കരാർ തൊഴിലാളികൾ മരിച്ചതായാണ് വിവരം.
• ഗതാഗത നിയമലംഘനങ്ങൾക്ക് നോട്ടീസ് ലഭിച്ചിട്ടും പിഴ അടക്കാത്തവരെ കണ്ടെത്താൻ തീരുമാനം. ഓരോ ജില്ലയിലും ഏറ്റവും കൂടുതൽ പിഴ അടക്കാനുള്ള ആയിരം പേരെ കണ്ടെത്തും. ഇവരുടെ വീടുകളിലെത്തി പിഴ അടപ്പിക്കും.