ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ | 24 ഡിസംബർ 2024 | #NewsHeadlinesToday

• എൻസിസി 21 കേരള ബറ്റാലിയൻ ക്യാമ്പിൽ ഭക്ഷ്യവിഷബാധയെ തുടർന്ന്‌ 75 കേഡറ്റുകളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ക്യാമ്പ്‌ പൊലീസ് നിർത്തിവയ്‌പിച്ചു.  തൃക്കാക്കര കെഎംഎം കോളേജിലെ ക്യാമ്പിലാണ് സംഭവം.

• സംസ്ഥാനത്ത്‌ നിലവിൽ തൊഴിൽരഹിതവേതനം വാങ്ങുന്നത്‌ 1067 പേർ മാത്രം.
കാസർകോട് ജില്ലയിൽ ആരുമില്ല, 2016ൽ 2,46,866 പേരാണ്‌ വേതനം കൈപ്പറ്റിയിരുന്നത്. 231 ഇരട്ടിയിലേറെയാണ്‌ എണ്ണത്തിൽ കുറവുവന്നത്‌.

• വിഖ്യാത സംവിധായകന്‍ ശ്യാം ബെനഗല്‍ അന്തരിച്ചു.  മുംബൈയിലായിരുന്നു അന്ത്യം.90 വയസായിരുന്നു. വൃക്ക സംബന്ധമായ  അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 1976 ല്‍ പദ്മശ്രീയും 1991ല്‍ പദ്മവിഭൂഷണും നല്‍കി രാജ്യം ആദരിച്ചു. 18 ദേശീയ പുരസ്‌കാരങ്ങള്‍ നേടി.

• ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനായി ജസ്റ്റിസ് വി. രാമസുബ്രഹ്‌മണ്യന്‍. തമിഴ്‌നാട്ടില്‍ നിന്നുള്ള സുപ്രീം കോടതി മുന്‍ ജഡ്ജിയാണ് രാമസുബ്രഹ്‌മണ്യൻ.

• തലശേരി മലബാർ ക്യാൻസർ സെന്റർ- പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ചിൽ രക്തത്തിലേക്ക്‌ മരുന്നുകളുടെ സഞ്ചാരനിരക്ക് ക്രമീകരിക്കാനും നിരീക്ഷിക്കാനുമുള്ള സംവിധാനം സജ്ജമായി.

• സുഹൃത്തുക്കൾക്കൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാർഥി മരിച്ചു. ആലപ്പുഴ സക്കറിയാ ബസാർ വട്ടപ്പള്ളി പുത്തന്‍പറമ്പ് സനീർ നസ്രത്ത് ദമ്പതികളുടെ  മകൻ മാഹീൻ ആണ് മരിച്ചത്.

• ക്രമവിരുദ്ധമായി ഡിജിറ്റൽ വായ്പ്പ നൽകുന്നത് ജാമ്യമില്ലാ കുറ്റമാക്കുന്ന കരട് ബില്ലുമായി കേന്ദ്ര സർക്കാർ. ഇതോടെ ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടുവീഴും.

• പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുന് നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ടാണ് ഹൈദരാബാദ് പൊലീസ് നോട്ടീസ് നൽകിയത്.

• ആണും പെണ്ണും എന്ന രണ്ട് ജെന്‍ഡറുകള്‍ മാത്രമെ ഇനി യു.എസില്‍ ഉണ്ടാവുകയുള്ളുവെന്നും ട്രാന്‍സ്ജെന്‍ഡര്‍ ഭ്രാന്ത് അവസാനിപ്പിക്കുമെന്നും നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0