• കള്ളപ്പണ കേസ് പ്രതികളുടെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടുന്ന ഇഡിയുടെ നടപടിക്കെതിരെ ഹൈക്കോടതിയുടെ വിമർശനം.
• ക്രിസ്മസ് പരീക്ഷാ ചോദ്യ പേപ്പർ യൂട്യൂബ് വഴി ചോർന്ന സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.
• വയനാട്ടില്‍ ആദിവാസി യുവാവിനെ കാറില്‍ വലിച്ചിഴച്ച സംഭവത്തിലെ പ്രതികളെ പൊലീസ് പിടികൂടി.
• ഇന്ത്യൻ രൂപയുടെ
വിനിമയമൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ. അമേരിക്കൻ ഡോളറുമായുള്ള
വിനിമയത്തിൽ തുടർച്ചയായി തിരിച്ചടി നേരിട്ട് ചൊവ്വാഴ്ച 84.93ലേക്ക്
ഇടിഞ്ഞു.
• യുഎഇയിലെ സ്വകാര്യ മേഖലാ തൊഴിലാളികൾക്കും വീട്ടുജോലിക്കാർക്കും ജനുവരി ഒന്നുമുതൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി.
• ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ
ലോക്സഭയിൽ അവതരിപ്പിച്ചു. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‍വാളാണ് ബിൽ
ലോക്സഭയിൽ കൊണ്ടുവന്നത്. ബില്ലിനെ പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർത്തു.
• ഫിഫ ദ് ബെസ്റ്റ് പുരസ്ക്കാരം ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറിന്.
ബാർസിലോനയുടെ സ്പാനിഷ് താരം ഐതാനാ ബോൺമാറ്റിയാണ് മികച്ച വനിതാ താരം.
• ഷാരോൺ വധക്കേസ് പ്രോസിക്യൂഷൻ തെളിവുകൾ സമർപ്പിച്ചു. പ്രതികൾക്കെതിരെ 95
സാക്ഷികളെ വിസ്തരിച്ചു. പ്രതികൾക്കെതിരെ 323 രേഖകളും, 51 തൊണ്ടിമുതലുകളും
പ്രോസിക്യൂഷൻ കോടതിയിൽ തെളിവിനായി സമർപ്പിച്ചു.