ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 07 സെപ്റ്റംബർ 2023 | #News_Headlines

• തൃശൂരില്‍ നിന്ന് കാണാതായ സ്‌കൂള്‍ കുട്ടികളെ മുംബൈയില്‍ കണ്ടെത്തി. കൂര്‍ക്കഞ്ചേരിയില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയാണ് മുംബൈ പനവേലില്‍ കണ്ടെത്തിയത്. ഒരു സാമൂഹ്യപ്രവര്‍ത്തകനാണ് കുട്ടികളെ തിരിച്ചറിഞ്ഞത്.

• സനാതന ധര്‍മ വിവാദത്തില്‍ ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരായ പ്രകോപന ആഹ്വാനത്തില്‍ അയോധ്യയിലെ സന്യാസിക്കെതിരെ കേസെടുത്ത് മധുര പൊലീസ്.

• ആവേശകരമായ പ്രചാരണത്തിനും വോട്ടെടുപ്പിനുമൊടുവിൽ പുതുപ്പള്ളിയിലെ വിധി അറിയാൻ ഇനി മണിക്കൂറുകൾ. 72.86 ശതമാനം പോളിങ്ങാണ്‌ തെരഞ്ഞെടുപ്പ്‌ ദിവസം രേഖപ്പെടുത്തിയത്‌.

• പച്ചക്കറി, പഴവർഗം, സുഗന്ധവ്യഞ്‌ജനം എന്നിവയിൽ ഇന്ത്യയിൽ നിരോധിച്ച  ഉഗ്ര-അത്യുഗ്ര വിഷവിഭാഗത്തിൽ ഉൾപ്പെട്ട കീടനാശിനികളുടെ സാന്നിധ്യം. കൃഷിവകുപ്പിന്റെ  ‘സേഫ്‌ റ്റു ഈറ്റ്‌’ പദ്ധതിപ്രകാരമുള്ള പരിശോധനയിലാണ്‌ ഈ കണ്ടെത്തൽ. തക്കാളി, കാപ്‌സിക്കം (പച്ച), കറുത്ത മുന്തിരി, പേരക്ക എന്നിവയുടെ സാമ്പിളിലാണ്‌ അത്യുഗ്ര വിഷവിഭാഗത്തിൽപ്പെട്ട മോണോക്രോട്ടോഫോസിന്റെ സാന്നിധ്യം.

• ഒക്ടോബറില്‍ തുടങ്ങുന്ന ഏകദിന ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയില്ല.

• സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് 5 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ , കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കേരളാ തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഉയർന്ന തിരമാല ജാഗ്രത നിർദേശം നിലനിൽക്കുന്നുണ്ട്.

• വന്ദേഭാരത് തീവണ്ടിക്കു കല്ലെറിഞ്ഞ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർഥികളെ റെയിൽവേ സുരക്ഷാസേന അറസ്റ്റുചെയ്തു. മലപ്പുറം താനൂരിനു സമീപത്തെ ഹൈസ്കൂളിലെ വിദ്യാർഥികളെയാണ് അറസ്റ്റുചെയ്തത്.





News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs