ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 19 സെപ്റ്റംബർ 2023 | #News_Headlines #Short_News

• ഈ വർഷത്തെ എസ് എസ് എൽ സി, ഹയർ സെക്കന്ററി പരീക്ഷ തീയതികൾ പ്രഖ്യാപിച്ച് മന്ത്രി വി ശിവൻകുട്ടി. എസ്എസ്എൽസി പരീക്ഷ മാർച്ച് 4 മുതൽ 25 വരെ നടത്തുമെന്നും ഹയർസെക്കന്ററി +1,+2 പരീക്ഷകൾ മാർച്ച്‌ 1 മുതൽ 26 വരെയും നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

• നിപയില്‍ വീണ്ടും ആശ്വാസം, ഹൈ റിസ്‌ക് വിഭാഗത്തിലെ 61 ഫലം കൂടി നെഗറ്റിവ് ആയി. കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ കേന്ദ്ര സംഘം അഭിനന്ദിച്ചതായി മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നിപ പഠനത്തിനായി കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയത്തിന്റെ വിദഗ്ദ്ധ സംഘം കോഴിക്കോടെത്തി.

• ഭൂഗുരുത്വ വലയം ഭേദിച്ച്‌ ആദിത്യ എൽ1 പേടകം നേരെ ലക്ഷ്യത്തിലേക്ക്‌ കുതിച്ചു. പതിനേഴ്‌ ദിവസമായി ഭൂമിയെ ഭ്രമണം ചെയ്‌തിരുന്ന പേടകത്തെ പത്ത്‌  മിനിട്ട്‌ നീണ്ട ജ്വലന പ്രക്രിയയിലൂടെയാണ് തൊടുത്തു വിട്ടത്‌. ജനുവരി ആദ്യവാരം ലഗ്രാഞ്ച്‌ പോയിന്റ്‌ ഒന്നിൽ എത്തും. 15 ലക്ഷത്തിലധികം കിലോമീറ്റർ ദൂരം വരുന്ന യാത്രക്കിടയിൽ ചില പാതതിരുത്തൽ കൂടിയുണ്ടാകും.

• സംസ്ഥാന സർക്കാരിന്റെ കെ- ഫൈ പദ്ധതിയിലൂടെ 2000 പൊതു ഇടങ്ങളിൽ കൂടി ഇനി സൗജന്യ വൈഫൈ ലഭ്യമാകും. കെ-ഫൈ പദ്ധതി വഴി ഐടി മിഷൻ മുഖാന്തരമാണ്  ഹോട്ട്സ്പോട്ടുകൾ ഒരുക്കുന്നത്. ഇതിനായി 20 കോടിയുടെ പദ്ധതിക്ക്‌ ഭരണാനുമതി നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

• പഴയ പാര്‍ലമെന്റ് മന്ദിരത്തിന് വിട നല്‍കി സമ്മേളനം ഇനിമുതൽ പുതിയ മന്ദിരത്തില്‍. പ്രത്യേക സമ്മേളനത്തിന്റെ രണ്ടാംദിവസമായ ചൊവ്വാഴ്ച പാര്‍ലമെന്റിന്റെ ഇരുസഭകളും ചേരുന്നത് പുതിയ മന്ദിരത്തിലാവും. 1921 ല്‍ നിര്‍മിച്ച പഴയ മന്ദിരം ഇതോടെ ചരിത്രത്തിന്റെ ഭാഗമാകും.

• വനിതാ സംവരണ ബില്ലിന് അം​ഗീകാരം. കേന്ദ്രമന്ത്രിസഭ യോ​ഗത്തിലാണ് ബില്ലിന് അം​ഗീകാരം നൽകിയത്. ബിൽ ബുധനാഴ്ച പാർലമെന്റിൽ അവതരിപ്പിച്ചേക്കും. രാജ്യസഭ മുമ്പ് ബിൽ പാസാക്കിയിരുന്നു. 2010 മാർച്ച് 9നായിരുന്നു രാജ്യസഭ ബിൽ പാസാക്കിയത്. നിയമസഭയിലും പാർലമെന്റിലും 33 ശതമാനം വനിതാ സംവരണമാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്.

• കാവേരി ജലം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ‌്നാട്-കര്‍ണാടക തര്‍ക്കം രൂക്ഷമായേക്കും. തമിഴ‌്നാടുമായി വെള്ളം പങ്കിടാന്‍ കഴിയില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. അതേസമയം തമിഴ‌്നാടിന് സെക്കന്‍ഡില്‍ 5,000 ഘനയടി ജലം വീതം 15 ദിവസത്തേക്ക് വിട്ടുകൊടുക്കണമെന്ന ഉത്തരവ് കാവേരി ജല മാനേജ്‌മെന്റ് അതോറിട്ടി ആവര്‍ത്തിച്ചു.News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs

MALAYORAM NEWS is licensed under CC BY 4.0