November 07 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
November 07 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 07 നവംബർ 2025| #NewsHeadlines

• ‘കാൻസർ ഒരു അവസാനമല്ല, ഒരു പുതിയ പോരാട്ടത്തിന്റെ തുടക്കം’; ഇന്ന് ദേശീയ കാൻസർ ബോധവത്കരണ ദിനം.

• ശബരിമല സ്വർണ മോഷണക്കേസിൽ മുൻ തിരുവാഭരണം കമ്മീഷണർ അറസ്റ്റിൽ . മുൻ തിരുവാഭരണം കമ്മീഷണർ കെഎസ് ബൈജുവിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

• ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടന്നത്. ആദ്യ ഘട്ടത്തിൽ 60 ശതമാനത്തിന് മുകളിലാണ് പോളിങ് രേഖപ്പെടുത്തിയത്.

• പ്രണയാഭ്യർത്ഥന നിരസിച്ച വൈരാഗ്യത്തിൽ സഹപാഠിയായ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും വിധിച്ചു. തിരുവല്ല കുമ്പനാട് സ്വദേശി അജിൻ റെജി മാത്യു ആണ് പ്രതി.

• ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 ക്രിക്കറ്റ്‌ പരമ്പരയിൽ ഇന്ത്യ വിജയവഴിയിൽ. ഹൊബാർട്ടിലെ തകർപ്പൻ ജയത്തിന് പിന്നാലെ നാലാം മത്സരത്തിലും ഇന്ത്യ ഓസീസിനെ എറിഞ്ഞിട്ടു. 48 റൺസിനാണ് ഇന്ത്യ ഓസീസിനെ തകർത്തത്.

• രണ്ട് ദിവസത്തെ സന്ദർശനത്തിനായി കുവൈത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹാദ് യൂസഫ് സൗദ് അൽ സബാഹുമായി കൂടിക്കാഴ്ച നടത്തി.

• തരിശുനിലം ഏറ്റെടുത്ത്‌ കൃഷിയോഗ്യമാക്കാൻ "ഭൂസമൃദ്ധി'പദ്ധതിയുമായി കുടുംബശ്രീ എത്തുന്നു. നിലവിലുള്ള കാർഷികസംരംഭങ്ങൾക്ക്‌ പുറമെയാണ്‌ പുതിയ ദ‍ൗത്യം ഏറ്റെടുക്കുന്നത്‌. ഭൂവിനിയോഗ വകുപ്പും കുടുംബശ്രീ ലൈവ്‌ലി ഹുഡ്‌ വിഭാഗവും ചേർന്നാണ്‌ പദ്ധതി നടപ്പാക്കുക. 1,54,268.25ഹെക്ടർ ഇതിനായി ഏറ്റെടുക്കും. നാലുലക്ഷം കുടുംബശ്രീ അംഗങ്ങൾ നേരിട്ട്‌ ഗുണഭോക്താക്കളാകും.

• കൽമേഗി ചുഴലിക്കാറ്റിലുണ്ടായ വ്യാപക നാശനഷ്‌ടത്തെ തുടർന്ന് ഫിലിപ്പീന്‍സില്‍ പ്രസിഡന്റ് ഫെർഡിനാസ് മാർക്കോസ് ജൂനിയർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചുഴലിക്കാറ്റിന്റെ അനന്തരഫലങ്ങൾ വിലയിരുത്തുന്നതിനായി ദുരന്ത നിവാരണ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് പ്രഖ്യാപനം

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ | 07 നവംബർ 2024 | #NewsHeadlinesToday

• അമേരിക്കയുടെ നാൽപ്പത്തിയേഴാം പ്രസിഡന്റായി ഡോണൾഡ്‌ ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. ആകെയുള്ള 538 ഇലക്ടറൽ വോട്ടുകളിൽ അധികാരത്തിലെത്താൻ ആവശ്യമായ 270 എന്ന മാന്ത്രിക സംഖ്യ മറികടക്കാൻ റിപ്പബ്ലിക്കൻ നേതാവിനായി.

• ലൈംഗിക അതിക്രമ കേസുകളിൽ ഇരയാക്കപ്പെടുന്ന സ്ത്രീകൾക്കും പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും രാജ്യത്തെ കോടതികൾ നിയമപരമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി.

• തൊഴിലിടങ്ങളിൽ യുവാക്കൾ നേരിടുന്ന മാനസികസമ്മർദം സംബന്ധിച്ചു ശാസ്ത്രീയ പഠനം നടത്തുമെന്ന് യുവജനകമ്മീഷൻ.

• ആരോഗ്യ മേഖലയിലും ഡിജിറ്റലായി കേരളം. സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

• നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ട നാലുപേരുടെയും ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 4 ലക്ഷം രൂപ വീതം അനുവദിക്കാന്‍ തീരുമാനിച്ചു.

• ലൈറ്റ് മോട്ടോര്‍ വൈഹിക്കിള്‍ ലൈസന്‍സുള്ളവര്‍ക്ക് 7500 കിലോ വരെ ഭാരമുള്ള ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാമെന്ന് സുപ്രീംകോടതി. ഇതുസംബന്ധിച്ച 2017ലെ രണ്ടംഗബെഞ്ചിന്‍റെ വിധി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാബെഞ്ച് ശരിവച്ചു.

• സംസ്ഥാന സ്കൂള്‍ കായികമേളയിലെ ഗെയിംസ് മത്സരങ്ങളില്‍ 709 പോയിന്‍റുമായി തിരുവനന്തപുരത്തിന്‍റെ കുതിപ്പ് തുടരുന്നു. നീന്തല്‍ മത്സരത്തില്‍ ഇന്നും പുതിയ റെക്കോര്‍ഡ് പിറന്നു. കായികമേളയുടെ ആവേശമായ അത്ലറ്റിക്സ് മത്സരങ്ങള്‍ ഇന്ന് മുതല്‍ തുടങ്ങും.

• മുണ്ടക്കൈ ചൂരൽമല ‌പുനരധിവാസം ലോകത്തിന്‌ മാതൃകയാവുന്ന വിധത്തിൽ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സഹായം ഇപ്പോഴും കേരളം പ്രതീക്ഷിക്കുകയും കാത്തിരിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.


ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും - 07 നവംബർ 2023 | #News_Headlines #Short_News

• സിക്ക വൈറസിനെതിരെ പൊതു ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പനി, തലവേദന, ശരീര വേദന, ചുവന്ന പാടുകള്‍, കണ്ണ് ചുവപ്പ് എന്നീ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടേണ്ടതാണ്. രോഗലക്ഷണങ്ങളെ അവഗണിക്കാതെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം.

• നിയമസഭകൾ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാതെ പിടിച്ചുവയ്‌ക്കുന്ന ഗവർണർമാരുടെ നടപടിക്കെതിരെ രൂക്ഷവിമർശവുമായി സുപ്രീംകോടതി.

• ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം. പ്രൈമറി സ്‌കൂളുകൾ ഈ മാസം 10 വരെ അടച്ചിടും. വാഹനങ്ങളുടെ അമിത ഉപയോഗം കുറയ്ക്കാൻ പൊതുഗതാഗതം പ്രയോജനപ്പെടുത്തണമെന്ന അഭ്യർത്ഥനയുമായി ഡൽഹി സർക്കാർ.

• വാഹനങ്ങളുടെ ഗതാഗത നിയമലംഘനങ്ങളുടെ പിഴത്തുക പിരിച്ചെടുക്കാന്‍ നടപടി കടുപ്പിച്ച് ഗതാഗതവകുപ്പ് നിയമലംഘനങ്ങളുടെ പിഴയെല്ലാം അടച്ച വാഹനങ്ങള്‍ക്ക് മാത്രമേ പുകപരിശോധന സര്‍ട്ടിഫിക്കറ്റ് നല്‍കൂവെന്ന് തീരുമാനം.

• ആരാധനാലയങ്ങളില്‍ അസമയത്തെ വെടിക്കെട്ട് നിരോധിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കി.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0