• നിപ ഭീതി ഒഴിയുന്ന സാഹചര്യത്തില്‍ കോഴിക്കോട് കണ്ടെയിന്‍മെന്റ് സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് സ്‌കൂളുകള്‍ തുറന്ന് പ്രവർത്തിക്കുക.
• നാസയുടെ ഒസൈറിസ് റെക്‌സ് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി. ബെന്നു എന്ന ഛിന്നഗ്രഹത്തില്‍നിന്ന് ശേഖരിച്ച സാമ്പിളുകളുമായി പേടകം ഭൂമിയില്‍ ഇറങ്ങി. ഞായറാഴ്ച രാത്രി 8.12നാണ് സാമ്പിള്‍ റിട്ടേണ്‍ കാപ്‌സ്യൂള്‍ ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചത്.
• ഇന്ത്യ – ഓസ്‌ട്രേലിയ ഏകദിന പരമ്പര ഇന്ത്യയ്ക്ക്. രണ്ടാം മത്സരത്തില്‍ 99 റണ്‍സിന് ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചു. 317 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 217 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി.
• മലയാള സിനിമയെ പുതിയ തലങ്ങളിലേക്ക് എത്തിച്ച സംവിധായകന്‍ കെ ജി ജോര്‍ജ് അന്തരിച്ചു.
• രണ്ടാം വന്ദേ ഭാരത് ഉദ്‌ഘാടനം ചെയ്തു, ചടങ്ങുകൾ കാസർഗോഡ് റെയിൽവേ സ്റ്റേഷനിലാണ് നടന്നത്. റെഗുലർ സർവീസ് ചൊവ്വാഴ്ച മുതൽ നടക്കും. കഴിഞ്ഞ ദിവസമാണ് കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരത് ട്രെയിൻ കേരളത്തിലെത്തിയത്.
• രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള കേന്ദ്രസർക്കാരിന്റെ 2023ലെ ആരോഗ്യ മന്ഥൻ പുരസ്‌കാരം കേരളത്തിന്. സംസ്ഥാനത്തിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് (കാസ്പ്) ഏറ്റവും ഉയർന്ന പദ്ധതി വിനിയോഗത്തിനുള്ള പുരസ്കാരം കരസ്ഥമാക്കിയത്.
• രാജ്യത്ത് ക്ഷയരോഗ മരുന്നുകള്‍ക്ക് ക്ഷാമം നേരിടുന്നത് രോഗികളെ മരണത്തിലേക്ക് തള്ളുന്നു. ക്ഷയ രോഗത്തിനുള്ള പ്രധാന മരുന്നായ ക്ലോഫോസിമിൻ ലഭ്യമല്ലാത്തത് 2025 ഓടെ രാജ്യത്തെ ക്ഷയരോഗമുക്തമാക്കാനുള്ള പദ്ധതിക്ക് വിഘാതം സൃഷ്ടിക്കുന്നതായും വിദഗ്ധര്‍ പറയുന്നു.
• ഇന്ത്യയുടെ ആധാർ വിശ്വസനീയമായ രേഖ അല്ലെന്ന് അന്താരാഷ്ട്ര റേറ്റിംഗ് എജൻസിയായ മൂഡിസ്, സുരക്ഷയും സ്വകാര്യതയുമായി ബന്ധപ്പെട്ട ഘടകങ്ങൾ മുൻ നിർത്തിയാണ് മൂഡിസിന്റെ നിലപാട്.
News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs