ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 23 സെപ്റ്റംബർ 2023 | #Short_News #News_Headlines

• ഏഷ്യ വൻകരയുടെ ‘ഒളിമ്പിക്‌സ്‌’ വിടരുന്നു. 19-ാം ഏഷ്യൻ ഗെയിംസിന്‌ ചൈനീസ്‌ നഗരമായ ഹാങ്ചൗവിൽ ശനിയാഴ്‌ച ഔദ്യോഗിക തുടക്കം. ഹാങ്ചൗ ഒളിമ്പിക്‌സ്‌ സ്‌പോർട്‌സ്‌ സെന്റർ സ്‌റ്റേഡിയത്തിൽ വൈകിട്ട്‌ അഞ്ചരയ്‌ക്കാണ്‌ ഉദ്‌ഘാടനം. ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിൻപിങ് മുഖ്യാതിഥിയാകും.

• ചാന്ദ്രയാൻ 3 ദൗത്യ ലാൻഡറിനെയും റോവറിനെയും വീണ്ടും പ്രവർത്തിപ്പിക്കാൻ ശനിയാഴ്‌ച കൂടി ഐഎസ്‌ആർഒ ശ്രമം നടത്തും. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ 18 ദിവസമായി ശീതനിദ്രയിലാണ്‌ ഇരുപേടകങ്ങളും.

• രാജ്യത്തുനിന്ന്‌ കാലവർഷത്തിന്റെ പിൻവാങ്ങൽ ആരംഭിച്ചുവെന്ന് കാലാവസ്ഥാവകുപ്പ്‌. അതേസമയം, സംസ്ഥാനത്ത്‌ അടുത്ത രണ്ടാഴ്‌ച മഴ തുടരും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയുമുണ്ടാകും. തെക്കൻ കേരളത്തിലും മലയോരമേഖലകളിലുമാണ്‌ കൂടുതൽ മഴയ്‌ക്ക്‌ സാധ്യത.

• ഓസ്‌ട്രേലിയക്കെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പയിലെ ആദ്യ കളിയിൽ ഇന്ത്യക്ക്‌ അഞ്ച്‌ വിക്കറ്റ്‌ ജയം. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 277 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 48.4 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്‌ടത്തില്‍ മറികടന്നു.

• നിപ പരിശോധനയ്ക്കയച്ച ഏഴ് സാമ്പിളുകള്‍ കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആറ് സാമ്പിളുകളുടെ ഫലം കൂടി വരാനുണ്ട്. ഇതുവരെ 365 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചതെന്നും മന്ത്രി അറിയിച്ചു.

• ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജര്‍ വധത്തില്‍ ഇന്ത്യന്‍ പങ്കിന് തെളിവുണ്ടെന്ന് കാനഡ. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ പ്രത്യക്ഷമായും പരോക്ഷമായും പങ്കുവഹിച്ചതായി കാനഡ ആവര്‍ത്തിച്ചു.

• സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2013നും 2017നും സമാനമായി ഈ വര്‍ഷം ഡെങ്കിപ്പനി രോഗവ്യാപനം വളരെ കൂടുതലുണ്ടാകുമെന്ന് പ്രതീക്ഷിച്ചതിനാല്‍ മുന്‍കൂട്ടി തന്നെ ജാഗ്രതാ നിര്‍ദേശം നല്‍കി രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതിനാല്‍ കാര്യമായ തോതില്‍ കേസുകള്‍ വര്‍ ധിച്ചിട്ടില്ല എന്നും മന്ത്രി പറഞ്ഞു.

• സംസ്ഥാനത്ത് വീണ്ടും സൈബർ തട്ടിപ്പ്. വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് അജ്ഞാതൻ 19 ലക്ഷ രൂപ തട്ടി. കോഴിക്കോട് പന്നിയങ്കര സ്വദേശിയായ ഫാത്തിമയുടെ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ട്ടമായത്. പല തവണകളായാണ് പണം പിൻവലിച്ചത്.



News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs